സഹായം:തിരച്ചിൽ
← ← സഹായം:ഉള്ളടക്കം | സഹായം:തിരച്ചിൽ |
ആഭ്യന്തര തിരച്ചിൽ
തിരുത്തുകവിക്കിഗ്രന്ഥശാലയിൽ എല്ലാ താളുകളിലും ഒരു തിരച്ചിൽ പെട്ടി സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.ഇതുപയോഗിക്കുമ്പോൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള മുഖ്യം(തലക്കെട്ടുകൾക്കായി്), രചയിതാവ് (രചയിതാവിന്റെ പേരുകൾക്കായി), സൂചിക(സ്കാൻ ചെയ്യപ്പെട്ടിട്ടുള്ള താളുകൾക്കായി) എന്നീ മൂന്ന് നാമമേഖലകളിലാണ് തിരയപ്പെടുക . തിരച്ചിൽ പെട്ടിയിൽ അക്ഷരങ്ങൾ രേഖപ്പെടുത്തി തുടങ്ങുമ്പോൾ ആ അക്ഷരങ്ങളിൽ തുടങ്ങുന്നതും മുഖ്യം നാമമേഖലയിൽ ഉൾപ്പെടുന്നതുമായ താളുകളുടെ പേരുകളാവും, പെട്ടിയോടനുബന്ധിച്ച തളികയിൽ തെളിഞ്ഞുവരിക. മുകളിൽ കൊടുത്തിരിക്കുന്ന തിരച്ചിൽ പെട്ടിയിൽ നിങ്ങൾക്ക് ,കവാടം (വിഷയ മേഖലകൾക്കായി), താൾ (താളുകളുടെ തിരുത്തലുകൾക്കായി), വിക്കിഗ്രന്ഥശാല (ഗ്രന്ഥശാലാ സംബന്ധമായ വിവരങ്ങൾക്ക്)തുടങ്ങിയ നാമമേഖലകൾ തിരഞ്ഞെടുക്കുവാൻ സാധിക്കും. കൂടുതൽ കൃത്യതയുള്ള തിരച്ചിലിന് ഇത് സഹായിക്കും. അക്ഷരങ്ങൾ രേഖപ്പെടുത്താതെ, തിരച്ചിൽ പെട്ടിയിലുള്ള ചിഹ്നത്തിൽ ഞെക്കിയാൽ മുകളിൽ കാണുന്നതുപോലെയുള്ള തിരച്ചിൽ പെട്ടി വിക്കിഗ്രന്ഥശാലയിൽ എവിടെനിന്നുവേണമെങ്കിലും ലഭ്യമാക്കാം.
തിരച്ചിൽ പെട്ടിയിൽ പൂർവ്വപദങ്ങൾ ചേർത്ത്, തിരയുന്ന മേഖലയെ പരിമിതപ്പെടുത്തി തിരച്ചിൽ കൂടുതൽ സുഗമമാക്കാൻ കഴിയും. ഉദാഹരണത്തിന്:
- രചയിതാവ്:കൃഷ്ണപിള്ള
- എന്ന തിരച്ചിൽ നിങ്ങൾക്ക് 'ചങ്ങമ്പുഴ കൃഷ്ണപിള്ള', 'സി.ആർ. കൃഷ്ണപിള്ള' എന്നീ രചയിതാവ് നാമമേഖലയിൽ ഉൾപ്പെടുന്ന തിരച്ചിൽ ഫലങ്ങൾ മാത്രം നൽകുന്നു.
നിലവിലുള്ള എല്ലാ നാമമേഖലകളിലും തിരയുവാനായി എല്ലാം: എന്ന പൂർവ്വപദം ഉപയോഗിക്കാം. വിക്കിഗ്രന്ഥശാലയാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള തിരച്ചിൽ നാമമേഖലകൾ, ലോഗിൻ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്ക് അവരുടെ ക്രമീകരണങ്ങളിൽ പോയി മാറ്റാവുന്നതാണ്.