അനുഗ്രഹക്കടലേ എഴുന്നള്ളി വരിക

രചന:സാധു കൊച്ചുകുഞ്ഞുപദേശി


സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനം
          ചരണങ്ങൾ
സാധുവെന്നിൽ കരളലിഞ്ഞു
ചെയ്ത എല്ലാ നന്മയ്ക്കും പരിപാലകാ വന്ദനം
 
പാപമെല്ലാം പോക്കിയെന്നെ
മാർവ്വിൽ ചേർത്ത അമ്മ നീ പരിപാലകാ വന്ദനം
 
ക്ലേശമകറ്റീടുവാനായി
ഭക്തി മാർഗ്ഗമേകിയ പരിപാലകാ വന്ദനം

പരമേശൻ കരുതലിനാൽ
ഓരോ നാളും പോറ്റുന്നു പരിപാലകാ വന്ദനം

നീയെനിക്കും ഞാൻ നിനക്കും
വെറെയില്ലോർ ബന്ധുവും പരിപാലകാ വന്ദനം

പരിശുദ്ധനാം മണവാളാ
ദോഷമെന്നെ തീണ്ടല്ലേ പരിപാലകാ വന്ദനം

യേശുവേ നിൻ രാജ്യമതിൽ
എന്നെ ചേർത്തു കൊള്ളണേ പരിപാലകാ വന്ദനം

"https://ml.wikisource.org/w/index.php?title=സ്തോത്രം_എൻ_പരിപാലകാ&oldid=126196" എന്ന താളിൽനിന്ന് ശേഖരിച്ചത്