രുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താൽ,
ഉരുകദനമകറ്റിടുന്നി തെന്നിൽ-
ക്കരുണകല, ർന്നയി ഭാഗ്യദേവതേ, നീ!

പകലിരവൊരുപോൽ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിൻ-
പ്രകടിത നിർമ്മലരാഗദീപ്തിമാത്രം!

വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാൽ, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സിൽ!

അയി സുദതി, കഠോരജീവിതത്തിൻ
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവൻ ഞാൻ;
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!

അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കിൽ,
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!

പണമൊരുവനു ഭൌതികപ്രതാപ
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം;
ഘൃണയതിനൊരുനാളുമില്ല-ജീന-
വ്രണമതുണക്കുകയില്ല തെല്ലുപോലും!

നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നിൽക്കെ;
ഇവനെഴുമനവദ്യനിർവൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!

സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നിൽ;
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിർ നിൻ പ്രണയാമൃതം ലഭിയ്ക്കിൽ!

ജീവപ്രേയസി, ജീവിതാശകൾ നശി-
     ച്ചത്യുഗനൈരാശ്യമാ-
മാ വൻകാട്ടി, ലിരുട്ടിൽ, ഞാനവശനായ്-
     ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വർദ്ധിച്ചലയുമ്പൊഴെൻ വഴി തെളി-
     ച്ചാശ്വാസമേകിടുവാൻ
പൂവൽപ്പൊൻകതിർ പെയ്തുദിച്ച, കനിവിൻ-
     നക്ഷത്രമാ, ണാർദ്ര നീ!! ....
                               9-3-1120

31

അടിമുടി മടുമലർ തടവീടുമുടൽപോലു-
മടിയുന്നിതൊടുവിലാപ്പൊടിമണലിൽ;
മനമനിയ്ക്കുരുകുന്നു മറന്നീടട്ടഖിലം ഞാൻ.
മഭിരേ, നീ കനിഞ്ഞൊന്നു പുണരുകെന്നെ! ....
                               24-10-1119