"

ഹക്കാന കോനമറാൽ
മക്കാവ് വിട്ട്‌ നബി
പക്കാ മദീനത്തണവായ്...
ആറേതും എത്തിടുക
ഇരാറും ഒത്തെ ശഹർ
ബാറാൽ പൊറുത്ത പിറകേ....(2)

തക്കോവർ ഹാമിദരും
മിക്കോർ സഹാബികളും
ഒക്കായിരിക്കും പൊളുതിൽ
ജാസൂസൊരുത്തർ വരെ യാസീൻ നബിക്കൊരു വിശേഷം വിരുത്തി പൊരുളായ്

ബക്കാതെ സാവർബയി റുക്കാകെ ഏറിയ ചരക്കാടെയ് പൊന്നും സുമയ്യാ
വാരുന്നു വാദി ബദർ ചേരുന്നവർകൾ തിഹം
ഊരിന്നൊരുങ്ങി ഹറജാ

മിക്കാതെ ശാമ് ഹറ്
എക്കേശു വാനും സവു ദാക്കറുകൾ ആമു മൊരുമീ

കിഫ്റാറാവർ കടവേ കഫിയായ മൂപ്പനബു സുഫിയാന ദണ്ഡ് മുറയായ്‌

പുരയെ തരിത്ത് നബി അറികോരിൽ ഉറ്റുടനെ തരമാൽ പുറപ്പെടുകലായ്‌

കുറ്റ കവാഫിർ മുതൽ പറ്റി പറിപ്പതിന്
മുറ്റി തിരക്കി നടയായ്

അരിമാൻ നബി സഹാബും വരുന്നുണ്ടാറിന്തവർകൾ ഹരികണ്ടാ വേട്ട പടി പോൽ

ആയി പശന്തടവേ പോയി കടന്ത ബദർ മായാ പുലങ്കൽ ക്ഷണമാൽ

തരുമക്കഥാ വിവരം തരിവിത്ത് ത്വാഹ നബി തെരികെ സഹാവു റജ്‌ആയ്
ത്വയിബാ തലത്തണവിൽ ഹൈറാലിരിക്കുന്നിനി മൊയ്‌റാവി ചെപ്പി വിടലായ്

നരിപോലെതിർത്തുരുവ് ഉരമാൽ ഹുദിത്ത പടി പെരികാഭയത്ത് ഹർബായ്

നാമക്ക വാഫിർകളും കേമിത്തേ നൂഹ്കളും ശാമു്ക്ക്‌ ചേർന്ത് ശറഫായ്

ശറഫന്നകർക്കവരെ അറ്ളും കിഴിത്തിവിടം സർവം കഴിത്തു സഭയിൽ
സഛായ താജിർകളിൽ കച്ചോടം ആടി മിക മെച്ചായ ലാഭ ഉളവായ്.....

(ഹക്കാന കോനമറാൽ)

"

"https://ml.wikisource.org/w/index.php?title=ഹക്കാന_കോനമറാൽ&oldid=218423" എന്ന താളിൽനിന്ന് ശേഖരിച്ചത്