മുഹമ്മദ് നബിയുടെ വാക്കും പ്രവർത്തികളും മൗനാനുവാദങ്ങളുമായിട്ടുള്ള പ്രവാചകന്റെ ജീവിതചര്യകളുടെ സമാഹാരമാണ് ഹദീസ്. ഖുർആനിന് ശേഷമുള്ള ഇസ്ലാമിന്റെ ആധികാരിക പ്രമാണങ്ങളിൽ രണ്ടാം സ്ഥാനമുള്ളത് ഹദീസിനാണ്. വ്യത്യസ്ഥ കാലങ്ങളിലായി സൂഷ്മമായ അപഗ്രഥനത്തോടെ ക്രോഡീകരിക്കപ്പെട്ടവയാണ് സ്വീകര്യമായ ഹദീസുകൾ.

തെരഞ്ഞെടുത്ത ഹദീസുകൾ തിരുത്തുക

പ്രധാന ഹദീഥ് ഗ്രന്ഥങ്ങളും ഗ്രന്ഥകർത്താക്കളും തിരുത്തുക

S.No സമാഹാരം ഗ്രന്ഥകർത്താവ്‌ കാലഘട്ടം(ഹിജ്റ)
1 സ്വഹീഹുൽ ബുഖാരി മുഹമ്മദ്ബ്നു ഇസ്മാഈൽ അൽബുഖാരി 194-256
2 സ്വഹീഹ് മുസ്‌ലിം മുസ്ലിം ഇബ്നു അൽ ഹജ്ജാജ് അന്നൈസാപൂരി 204-261
3 അബൂദാവൂദ് അബൂദാവൂദ് അസ്സിജ്സാതാനി 202-275
4 തിർമിദി അബൂ ഈസാ അത്തിർമിദി 209-279
5 നസാഇ അഹ്മദ് ബ്നു ശുഎബ് അന്നിസാഇ 214-302
6 ഇബ്നുമാജ ഇബ്നുമാജ അൽഖസ്വീനി 207-275

ഈ സമാഹാരങ്ങളെ പൊതുവായി സിഹാഹുസ്സിത്ത(ആറ് സ്വീകാര്യ പ്രമാണങ്ങൾ) എന്ന് അറിയപ്പെടുന്നു.

  കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ഹദീഥ് എന്ന ലേഖനം കാണുക.
"https://ml.wikisource.org/w/index.php?title=ഹദീസ്&oldid=62094" എന്ന താളിൽനിന്ന് ശേഖരിച്ചത്