രീതി: മറുദിവസം മറിയമകൻ
                       ആദിതാളം
                       പല്ലവി
ഹോശാന്നാ! മഹോന്നതനാം യേശുമഹാ-രാജനെന്നും
ഹോശാന്നാ! കർത്തനുടെ വിശുദ്ധനാമത്തിൽ വരുന്നവനു സദാ
                    ചരണങ്ങൾ

1.യെറുശലേം നഗരിയതിൽ വരുന്നു മഹാ രാജനെന്നു
  അറിഞ്ഞതിനാൽ ബഹുജനങ്ങൾ ഒരുങ്ങിവന്നരജനെ എതിരേല്പാൻ

2.ആൺകഴുതകുട്ടിയിന്മേൽ ആടകളെ വിരിച്ചു ശിഷ്യർ
   അണ്ടവനെ ഇരുത്തിക്കൊണ്ടു ആടിപ്പാടിസ്തുതിച്ചവർ നടന്നീടുന്നു

3.മേലങ്കികളെ വഴിയിൽ അലംകൃതമായ് പലർ വിരിച്ചു
   മാലോകർ വഴിനീളെ ശാലേമിന്നധിപതിയെ വാഴ്ത്തീടുന്നു.

4.കുരുത്തോല പിടിച്ചു ചിലർ ഗുരുവരനെ സ്തുതിച്ചീടുന്നു
   മരങ്ങളിൽ നി-ന്നിളംകൊമ്പുകൾ വിരവൊടു വെട്ടിചിലർ വിതറിടുന്നു

5.പുരുഷാരം അസംഖ്യമിതാ നിരനിരയായ് നടന്നീടുന്നു
   ഒരു മനസ്സോ-ടതികുതുകാൽ അരചനെ സ്തുതിച്ചവർ പുകഴ്ത്തിടുന്നു

6.പരിചോടു ബാലഗണം പരിശുദ്ധനെ പുകഴ്ത്തിടുന്നു
   പരീശരെല്ലാം അരിശം പൂണ്ടു പരിശ്രമിച്ചിടുന്നതു മുടക്കീടുവാൻ

7.ആർത്തമോദത്തോടിന്നു നാം വാഴ്ത്തീടുക പാർത്ഥിവനെ
  കീർത്തിക്ക നാം തിരുനാമം പാർത്തലത്തിലനുദിനം മോദമോടെ.

"https://ml.wikisource.org/w/index.php?title=ഹോശ്ശാന്നാ_മഹോന്നതാം&oldid=28925" എന്ന താളിൽനിന്ന് ശേഖരിച്ചത്