ആരാധന ഹൃദയം തുറന്നു ഞാൻ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

ആരാധന ഹൃദയം തുറന്നു ഞാൻ
അരുമ മണാ നിൻ തിരുസവിധേ
ആദരവോടിതാ താണു വണങ്ങുന്നേൻ
ആരേലും ഉന്നതനെ സ്തുതി നിനക്ക്

ഉന്നതനെ ഉയർത്തുന്നു നിന്നെ ഞാൻ
ഉല്ലാസ ഗാനങ്ങൾ ആലപിക്കും
ഉലകിൻ നായകാ നീയല്ലാതില്ലാ
ഉപേക്ഷിക്കാത്തവനായി എന്നെ എന്നും

നമിക്കുന്നു നിന്നെ ഞാൻ ഇന്നു
നാഥാ നിൻ തിരു സവിധത്തിൽ എത്തിടുന്നു
നിൻ ഹിതം ചെയ്യുവാൻ ഇന്നു ഞാൻ വരുന്നേ
നിന്നിൽ ലയിപ്പിക്കുക എന്നെ നീ നാഥാ

"https://ml.wikisource.org/w/index.php?title=ആരാധന_ഹൃദയം_തുറന്നു_ഞാൻ&oldid=217779" എന്ന താളിൽനിന്ന് ശേഖരിച്ചത്