പീ. എം. ഭക്തവത്സലൻ
(1949–2023)
ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ ദേശീയ സംഗീത ഗ്രൂപ്പായ ഹാർട്ട്‌ബീറ്റ്‌സിന്റെ ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ച പാസ്റ്റർ ഭക്തവൽസലൻ, "പാടുവൻ എനിക്കില്ലിനി ശബ്ദം", "ആട്ടിടയാ" എന്നിവയുൾപ്പെടെ 250-ലധികം ഗാനങ്ങൾ എഴുതി, സംഗീതം നൽകി. "മനസ്സലിവിൻ മഹാ ദൈവമേ", "പരിശുദ്ധൻ മഹോന്നത ദേവൻ", "ആരാധ്യനേ", "മായായമീ ലോകം" തുടങ്ങിയവും ശ്രദ്ധിക്കപ്പെട്ടു. അൻപത്തി രണ്ടു് വൎഷം നീണ്ടുനിന്ന തന്റെ സംഗീത ശുഷ്രൂഷ ദൈവനാമ മഹത്വത്തിനും സുവിശേഷത്തിന്റെ വ്യാപ്തിക്കായും താൻ ഉപയോഗിച്ചു. മലയാള ക്രൈസ്‍തവ ഭക്തിഗാനങ്ങളുടെ യശസ്സ് താൻ ഉയൎത്തി. അനേക പാട്ടുകാരെയും സംഗീതജ്ഞരെയും ഭക്തവത്സലൻ പ്രോത്സാഹിപ്പിക്കുകയും കൈ പിടിച്ചു നടത്തുകയും ചെയ്‍തു. പാസ്റ്റർ ഭക്തവത്സലൻ (74 വയസ്സ്) 2023 മെയ്‌ 15 തിങ്കളാഴ്ച്ച രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സഹധൎമ്മിണി: ബീന.
പീ. എം. ഭക്തവത്സലൻ

ഭക്തവത്സലന്റെ കീർത്തനങ്ങൾ തിരുത്തുക

  1. ആരാധന ഹൃദയം തുറന്നു ഞാൻ
  2. ആശ്രയമായി എനിക്ക് യേശു മാത്രം
  3. ആശ്രയം ചിലർക്കു രഥത്തിൽ
  4. എൻ ജീവിത പാതയതിൽ
  5. എൻ ഹൃദയ വീണ തൻ തന്ത്രികളിൽ
  6. എന്നെ കാപ്പാൻ മാർവോടണപ്പാൻ
  7. കഥന ഭാരവുമായി
  8. കരുണയിൻ കരങ്ങൾ നീട്ടുക നാഥാ
  9. കാൽവറി ക്രൂശിൽ നീ നോക്കൂ
  10. തകർന്നു ജീവിതം നിരാശ മാത്രമായ നാൾ
  11. ദിനംതോറുമൻ ആശ്രയം കർത്താവിൽ
  12. ദൂരെ ആ കാൽവരിയിൽ
  13. നിൻ രൂപം എൻ കണ്ണിന് ആനന്ദം‍‍
  14. നിൻ സന്നിധി എൻ മോദം
  15. നിശയുടെ നിശബ്ദതയിൽ
  16. പച്ച പുൽപുറങ്ങളിൽ വഴി നടത്തും
  17. പാടുവാൻ എനിക്കില്ലിനി ശബ്ദം
  18. മധുര മോഹന ഗാനമായ്
  19. മനസ്സലിവിൻ മഹാദൈവമേ
  20. മനസ്സിൻറെ കണ്ണാടിയിൽ
  21. മനുജാ നീ മറക്കരുതേ
  22. മമപാലകനായി പരമോന്നതൻ
  23. മഹാശക്തിയോടും തേജസ്സോടും മനുഷ്യപുത്രൻ
  24. യഹോവേ നീ എന്നെ ശോധന ചെയ്തു
  25. സ്നേഹത്തിൻറെ മുഖം ഞാൻ കണ്ടു‍
  26. സ്വർഗീയ സൈന്യങ്ങൾ പാടി
  27. സർവ്വേശ്വരാ നിൻ സാമീപ്യ ലഹരിയിൽ
"https://ml.wikisource.org/w/index.php?title=രചയിതാവ്:ഭക്തവത്സലൻ&oldid=217800" എന്ന താളിൽനിന്ന് ശേഖരിച്ചത്