ആശ്രയം ചിലർക്കു രഥത്തിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

ആശ്രയം ചിലർക്കു രഥത്തിൽ
വിശ്രമം അശ്വബലത്തിൽ
എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ
ആരെ ഞാൻ ഭയപ്പെടും പാരിൽ
ആയുസ്സിൻ നൾകളെല്ലാം

ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ
ഹൃദ്യമായെന്നൊടവൻ അരുളിയതാൽ
പ്രത്യാശയിൻ മനമെനിക്കേകിയതാൽ
പുതുഗീതങ്ങൾ പാടിടും ഞാൻ
എന്നും സന്തോഷാൽ പാടിടുമേ

ആശ്രയം ചിലർക്കു രഥത്തിൽ

സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ
നൊമ്പരം തന്നീടുന്ന വേളകളിൽ(2)
ഇമ്പസ്വരത്താൽ സ്വാന്തനമേകി
അന്തികെ വന്നീടുമേ
ഞാൻ സന്തോഷാൽ പാടീടുമേ

ആശ്രയം ചിലർക്കു രഥത്തിൽ