ആശ്രയമായി എനിക്ക് യേശു മാത്രം

ആശ്രയമായി എനിക്ക് യേശു മാത്രം (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

ആശ്രയമായി എനിക്ക് യേശു മാത്രം
ആയതെനിക്കെന്തോരാനന്ദമേ
ശാശ്വത വിശ്രമം പ്രാപിക്കുമേ ഞാൻ
ആശ്വാസ ദായകനിൽ

എന്തൊരാനന്ദമേ സന്തോഷമേ
സന്തതം പാടിടും ഹല്ലേലുയ്യ

പാടുകൾ ജീവിതത്തിൽ വരുമ്പോൾ
പാടി സ്തുതിക്കുവാൻ കൃപയരുളും
പാടുകൾ ഏറ്റൊരു നാഥൻ തരും
വാടാ കിരീടം അതും

എന്തൊരാനന്ദമേ സന്തോഷമേ
സന്തതം പാടിടും ഹല്ലേലുയ്യ

ശത്രുവിൻ ഭീകര പീഡനങ്ങൾ
ശക്തിയായി ജീവിതെ നേരിടുമ്പോൾ
തിരുകരത്താൽ നമ്മെ വഹിച്ചിടും
താൻ നിത്യമാം ശാന്തി നൽകും

എന്തൊരാനന്ദമേ സന്തോഷമേ
സന്തതം പാടിടും ഹല്ലേലുയ്യ