ഈസോപ്പ് കഥകൾ/കഴുതയും പുൽച്ചാടികളും


ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കഴുതയും പുൽച്ചാടികളും

പുൽച്ചാടികളുടെ ചിലപ്പ് കേൾക്കാനിടയായ കഴുതയ്ക്ക് അവ മധുരസ്വരമായി അനുഭവപ്പെട്ടു. അത് പോലെ ശ്രുതിമീട്ടാൻ അവനു പൂതിയായി. എന്തു ഭക്ഷണം കഴിച്ചിട്ടാണ് ഇത്രയും മാധുര്യമാർന്ന സ്വരം ലഭിക്കുന്നതെന്നവൻ പുൽച്ചാടികളോട് തിരക്കി. പ്രഭാത മഞ്ഞു തുള്ളികൾ മാത്രമാണ് തങ്ങൾ കഴിക്കുന്നതെന്നവർ പറഞ്ഞപ്പോൾ ആ ഭക്ഷണം മാത്രം കഴിക്കാൻ കഴുത തീരുമാനിച്ചു. അധികം താമസിയാതെ വിശന്നു ചാവുകയും ചെയ്തു.


ഗുണപാഠം: ചേരാത്തത് തിരഞ്ഞെടുത്താൽ ആപത്തു നിശ്ചയം.