ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കാക്കയുടെ ദാഹശമനം
കാക്കയും കുംഭവും 1919ലെ ഈസോപ്പ് സമാഹാരത്തിൽ നിന്നും

ദാഹജലം തേടി അലയുന്ന കാക്ക ഒരു വീട്ടുമുറ്റത്ത് ഒരു കുടമിരിക്കുന്നത് കണ്ടു. കുടത്തിനുള്ളിലേക്ക് നോക്കിയപ്പോൾ അടിത്തട്ടിൽ ഒരൽപ്പം വെള്ളമുണ്ടെന്നു മനസ്സിലായി. വെള്ളം കുടിക്കാൻ മാർഗ്ഗമാലോചിച്ച് കാക്ക ചുറ്റിനും നോക്കിയപ്പോൾ കുറെ കല്ലുകൾ കൂമ്പാരമായി കിടക്കുന്നത് കാണാനായി. കാക്ക പറന്നുചെന്ന് ഒരു കല്ലെടുത്തു കൊണ്ടുവന്ന് കുടത്തിലിട്ടു. അങ്ങനെ ഒരോന്നോരോന്നായി കല്ലുകൾ ഇട്ടുകൊണ്ടേയിരുന്നു.

ഏറെ കഴിഞ്ഞപ്പോൾ അടിത്തട്ടിൽ ആയിരുന്ന വെള്ളം ക്രമേണ കല്ലുകൾക്കു മുകളിലായി ഉയർന്നു വന്നു. കാക്ക ദാഹശമനം വരുത്തി പറന്നു പോയി.

ഗുണപാഠം: ആവശ്യമാണ്‌ കണ്ടുപിടിത്തത്തിന്റെ മാതാവ്