ഈസോപ്പ് കഥകൾ/പാടാൻ മറന്ന പരുന്തുകൾ
←പൊന്മുട്ടയിടുന്ന താറാവ് | ഈസോപ്പ് കഥകൾ രചന: പാടാൻ മറന്ന പരുന്തുകൾ |
കാക്കയുടെ ദാഹശമനം→ |
പണ്ട് പരുന്തുകളും അരയന്നങ്ങളും മറ്റ് പക്ഷികളെ പോലെ മനോഹരമായി പാടിയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ അവർ കുതിരയുടെ കരച്ചിൽ കേൾക്കാനിടയായി. കുതിര ശബ്ദം മധുരനാദമായി തോന്നിയ പരുന്തും അരയന്നവും പിന്നെ അതുപോലെ പാടാനായി ശ്രമം. കുതിരനാദാലാപനം അഭ്യസിക്കാൻ ശ്രമിച്ച ഈ പക്ഷികൾ ഒടുവിൽ കിളിനാദവും കൂടി മറന്നു പോയി.
- ഗുണപാഠം: 'സാങ്കല്പിക നേട്ടങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ഉള്ള സിദ്ധികൾകൂടി നഷ്ടപ്പെടും.'