നമസ്കാരം Kpmdas !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- മനോജ്‌ .കെ (സംവാദം) 02:02, 28 ജൂൺ 2014 (UTC)Reply

മലയാളത്തിൽ സഞ്ചാര സാഹിത്യം പുതിയ പുസ്തകങ്ങൾ

തിരുത്തുക

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പുതിയ എഴുത്തുകാർ ബ്ലോഗുകളും മറ്റും വഴി ധാരാളം ഉണ്ടാകുന്നുണ്ട്. നമ്മുടെ സാഹിത്യത്തിൽ പണ്ടു എസ കെ പൊട്റെക്കാടും മറ്റും കഴിഞ്ഞതിനു ശേഷം അധികം പ്രസിദ്ധീകരണങ്ങൾ ഇല്ലാത്ത ഒരു മേഖലയാണിത്. പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വിക്കിയിൽ പ്രസിദ്ധീകരിക്കാൻ ഒരു സംവിധാനം ഉണ്ടാക്കി കൂടെ? ഞാനും ഭാര്യയും കൂടി ചില ബ്ലോഗുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. അതിൽ നിന്നും തിരഞ്ഞെടുത്തവ പുസ്തകരൂപത്തിൽ ആക്കിക്കൊന്റിരിക്കുകയാണ്. അവസരം കിട്ടിയാൽ മറ്റുള്ളവർക്ക് വായിക്കാൻ പുസ്തകരൂപത്തിൽ വികിയിൽ ഇറാൻ താലപര്യപ്പെടുന്നു. മറ്റുള്ളവരുടെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.

എന്റെ പേര് : പ്രൊഫ.കെ പി മോഹൻദാസ്‌ ( നാല്പത്തിലധികം വർഷങ്ങൾ എഞ്ചിനീയറിംഗ് കോളേജുകളിൽ അദ്ധ്യാപകൻ ഭാര്യ : മാലതി മോഹൻദാസ്‌ ( വീട്ടമ്മ, യാത്ര ഇഷ്ടപ്പെടുന്നു, യാത്രയിൽ കുറിപ്പുകൾ എഴുതി ഭർത്താവിനോടൊപ്പം പ്രസിദ്ധീകരിക്കുന്നു ) ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന ചില ബ്ലോഗുകൾ:

യുറോപ്പ് യാത്രയെപറ്റി http://malathykutty.blogspot.in/

സ്ക്ട്ട്ലന്റിൽ ഞങ്ങൾ കണ്ടത് http://scotlandwesawkpm.blogspot.co.uk/

മുതലായവ —ഈ തിരുത്തൽ നടത്തിയത് Kpmdas (സം‌വാദംസംഭാവനകൾ)

പുതിയ എഴുത്തുകാരുടെ ശ്രദ്ധേയമായ കൃതികൾ വിക്കിഗ്രന്ഥശാലയിൽ ചേർക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. പക്ഷെ കൃതികളുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള മാനദണ്ഡങ്ങളുടെ നയരൂപീകരണം നടത്തിയിട്ടില്ല. അത് ശ്രമകരമായ ഒരു കാര്യമാണ്. നിലവിൽ ഒരുപാട് പഴയ കൃതികൾ ചേർക്കാൻ നമുക്കുള്ളതുകൊണ്ട് പ്രാഥമികമായും അതിലൂന്നി പ്രവർത്തിയ്ക്കാനാണ് /ഞാൻ/ ഇഷ്ടപ്പെടുന്നത്. പുതിയ പുസ്തകങ്ങൾ ചേർക്കണമെങ്കിൽ അതിന്റെ രചയിതാവ്/കോപ്പിറൈറ്റ് ഹോൾഡർ പുസ്തകത്തിന്റെ കോപ്പിറൈറ്റ്, ക്രിയേറ്റീവ് കോമൺസ് എന്ന ലൈസൻസിലേക്ക് പ്രസിദ്ധീകരിക്കാൻ തയ്യാറാകണം. --മനോജ്‌ .കെ (സംവാദം) 03:37, 3 ജൂലൈ 2014 (UTC)Reply