ഉപയോക്താവ്:Manuspanicker/ദേവീമാനസപൂജാസ്തോത്രം/സ്തോത്രം/1
←സ്ത്രോത്രങ്ങൾ | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-1 |
സ്തോത്രം-2→ |
ഓം
ഉഷസി മാഗധമംഗളഗായനൈർ-
ഝടിതി ജാഗൃഹി, ജാഗൃഹി, ജാഗൃഹി
അതികൃപാർദ്രകടാക്ഷനിരീക്ഷണൈർ-
ജഗദിദം ജഗദംബ! സുഖീകുരു. (1)
വിഭക്തി -
ഉഷസി - സ. ന. സ. ഏ [1]
മാഗധ മംഗളഗായനൈഃ - അ. ന. തൃ. ബ
ഝടിതി - അവ്യ.[2]
ജാഗൃഹി - ലോട്ട്. പര. മദ്ധ്യ. പു. ഏ.
അതികൃപാർദ്രകടാക്ഷനിരീക്ഷണൈഃ - അ. മ. തൃ. ബ.
ജഗത് - ത. ന. ദ്വി. ഏ.
ഇദം - മ. ന. ദ്വി. ഏ.
ജഗദംബ - ആ. സ്ത്രീ. സംപ്ര. ഏ.
സുഖീകുരു - ലോട്ട്. പര. മദ്ധ്യ. പു. ഏ.
അന്വയം- ഹേ ജഗദംബ! ത്വം ഉഷസി മാഗധമംഗളഗായനൈഃ ഝടിതി ജാഗൃഹി, ജാഗൃഹി, ജാഗൃഹി. അതികൃപാർദ്രകടാക്ഷ നിരീക്ഷണൈഃ ഇദം ജഗത് സുഖീകുരു.
അന്വയാർത്ഥം- അല്ലയോ ജഗദംബ! ഭവതി ഉഷസിൽ മാഗധ മംഗളഗായനങ്ങളാൽ വേഗത്തിൽ ഉണർപ്പെട്ടാലും, ഉണർപ്പെ ട്ടാലും, അതികൃപാർദ്രകടാക്ഷനിരീക്ഷണങ്ങളെകൊണ്ടീ ജഗത്തിനെ സുഖീകരിച്ചാലും.
പരിഭാഷ- ജഗദംബ - ലോകമാതാവ്, ഉഷസ്സ് - പ്രാതഃകാലം, മാഗധ മംഗളഗായനങ്ങൾ-മാഗധന്മാരുടെ മംഗളഗായനങ്ങൾ മാഗധന്മാർ - പള്ളിയുണർത്തുന്ന സ്തുതി പാഠകന്മാർ, മംഗളഗായനങ്ങൾ - മംഗളമായിട്ടുള്ള പാട്ടുകൾ അതികൃപാർദ്രകടാക്ഷനിരീക്ഷണങ്ങൾ - അതികൃപ ഹേതുവായിട്ടുള്ള ആർദ്രങ്ങളായിരിക്കുന്ന കടാക്ഷം കൊണ്ടുള്ള നിരീക്ഷണങ്ങൾ, അതികൃപ - അതിരറ്റ കരുണ, ആർദ്രങ്ങൾ - നനഞ്ഞവ, കടാക്ഷം - കടക്കണ്ണ്, നിരീക്ഷണങ്ങൾ - നോട്ടങ്ങൾ, ജഗത് - ലോകം, സുഖീകരിക്ക - സുഖമാക്കി ചെയ്ക.
ഭാവം- അല്ലയോ ലോകമാതാവേ! ഭവതി വെളുപ്പാൻ കാലത്തിൽ പള്ളിയുണർത്തുന്ന ഗായകന്മാരുടെ മംഗളങ്ങളായ ഗാനങ്ങളാൽ ഉണർന്നാലും. ഏറ്റവും കരുണയാൽ അലിഞ്ഞിരിക്കുന്ന ഭവതിയുടെ കടക്കൺ നോട്ടങ്ങളെകൊണ്ടു ഈ ലോകത്തെ സുഖിപ്പിച്ചാലും.
- ↑ ശോകങ്ങളെ പദച്ഛദേം ചെയ്ത് ഓരോ പദത്തിന്റെയും അന്തം, ലിംഗം, വിഭക്തി, വചനം എന്നിവയാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. "ഉഷസി സ. ന. സ. ഏ." എന്നാൽ അതിന്റെ അർത്ഥം ഈ പദം "സകാരാന്തം, നപുംസകലിംഗം, സപ്തമീ വിഭക്തി, ഏകവചനം" ആണ് എന്നാകുന്നു. അതുപോലെ മറ്റുള്ള പദങ്ങളുടെ കാര്യത്തിലും ഗ്രഹിക്കണം.
- ↑ ഒരു പദത്തിനുനേരെ "അവ്യ." എന്നെഴുതിയാൽ ആ പദം അവ്യയമാണെന്നർത്ഥം. എപ്പോഴും ഒരു മാറ്റവുമില്ലാത്ത പദമാണ് അവ്യയം. അതിന് വിഭക്തി, വചനം ഇത്യാദി ഭേദങ്ങളില്ല