ഉപയോക്താവ്:Vssun/test/അദ്ധ്യായം ഇരുപത്തിഒൻപത്

ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിഒൻപത്
[ 334 ]
അദ്ധ്യായം ഇരുപത്തിഒൻപത്

"വിധി തന്ന നിധിയാമീ നന്ദിനി
വിവിധ കാമം തരുവാൻ നന്ദിനി
വിധിവിലാസം നമ്മുക്കു നന്നിനി
വിധുമുഖി സർവലോകാനന്ദിനീ"


കഴിഞ്ഞ അദ്ധ്യായത്തിലെ കന്യകാപ്രവേശം, ചന്ത്രക്കാറന്റെ പരാഭവം എന്നീ പരിണതികളെ വിശദമാക്കാൻ പൂർവ്വകഥാനുബന്ധങ്ങളിലേക്കു മടങ്ങിക്കൊള്ളുന്നു.

പാരിജാതഹാരത്തെ ഐരാവതമെന്നപോലെ തന്റെ ശീലഗാംഭീര്യത്തെ പാദാഘാതംചെയ്ത് കിഴക്കേ നന്തിയത്തു മഠത്തിലെ പുറന്തോത്തിൽവച്ചു നിശാസാക്ഷിയായി സാവിത്രി ത്രിവിക്രമകുമാരനു സന്ദർശനം നൽകി. സ്വാന്തരംഗത്തിൽ വിഹാരപ്രസക്തി വിഹരിച്ചിരുന്ന തുളസീവാടത്തെ വിരഹാദ്യവസ്ഥാഭേദങ്ങളെ ഗ്രഹിക്കുന്ന യൗവനം അപഹരിച്ചു മാകന്ദവാടി ആക്കിയിരിക്കുന്നു എന്ന് ആ ദിവസത്തിലെ ചിത്താവസ്ഥകളാൽ ആ കന്യക അറിഞ്ഞു. തന്നിമിത്തം ഗുരുജനഹിതത്തെ പര്യാലോചിക്കാതെ ആ മനസ്വിനി തന്റെ ആത്മാവു യുദ്ധരംഗത്തിലും എത്തി സ്വകമിതാവെ ആവരണംചെയ്യുന്നതാണെന്നു പ്രതിജ്ഞചെയ്തു സ്വദേഹദേഹീസംഘടനയെ സന്ദർഭങ്ങളാൽ ദത്തനാകുന്ന ഒരു ഭർത്താവിനെ വനത്തിലോട്ടോ ശ്മശാനത്തിലോട്ടോ പ്രവേശിപ്പിക്കാനുള്ള അരക്കില്ലമായി കണക്കാക്കി തന്റെ ദേഹിയുടെയും മാതാപിതാക്കന്മാരുടെ മഹനീയദാമ്പത്യത്തിന്റെയും സൃഷ്ടികർമ്മത്തിന്റെയും തന്നെ അമൂല്യതയെ നിന്ദ്യമാക്കുന്ന കാര്യത്തിൽ അവൾ ഒരു ജ്വാലാമുഖി ആയിരുന്നു. അഹങ്കാരം അല്ലെങ്കിലും ആത്മാഭിമാനം കുലശീലമായി അവളെ സാമാന്യലോകത്തിൽനിന്ന് ഒരു വ്യത്യസ്ത പാത്രമായി വ്യാപരിപ്പിച്ചുവന്നു. പ്രകൃതിയുടെ നിസ്തുലസുഷമയാൽ മണ്ഡിതമായുള്ള ഉദ്യാനങ്ങളും അതുകളിലെ കേതകീചന്ദ്രോദയങ്ങൾ, കുല്യാപ്രവാഹഗീതങ്ങൾ, മന്ദമാരുതവീജനം, കേകീനൃത്തം, കോകിലാലാപം എന്നീ