ഉപയോക്താവ്:Vssun/test/അദ്ധ്യായം പതിമൂന്ന്

ഉപയോക്താവ്:Vssun/test
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിമൂന്ന്
[ 141 ]
അദ്ധ്യായം പതിമൂന്ന്

"പല സാധനങ്ങളെ സമ്പാദിച്ചീടുംനേരം
ചിലതു സാദ്ധ്യമാകും സാധിയാ ചിലതേതും"


ജീവമണ്ഡലത്തിലെ ചക്രവർത്തിപദം തങ്ങൾക്ക് ആണെന്നു ബലഭൂയിഷ്ഠന്മാരായ പുരുഷവർഗ്ഗം അഹങ്കരിക്കുന്നു. സ്ത്രീകൾ കേവലം ഭക്ഷ്യങ്ങൾ, മൃഗങ്ങൾ എന്നിവയെപ്പോലെ അനശ്വരമായ ആത്മാംശം ചേർന്നിട്ടില്ലാത്ത ജീവകൂടങ്ങൾ മാത്രം ആണെന്നു ഭൂമിയിലെ ചില പ്രബലസമുദായക്കാരും വാദിക്കുന്നുണ്ട്. നവ്യാഗമചതുർമ്മുഖന്മാരായി പരിഷ്കാരത്തിന്റെ അത്യുച്ചസ്ഥിതിയിലെത്തിയിട്ടുള്ള സമുദായക്കാരുടെ രാജ്യങ്ങളിലും സ്ത്രീപുരുഷതുല്യതയെ സംബന്ധിച്ച് ഇന്നും മത്സരങ്ങളും കലാപങ്ങളും നടന്ന് ആ രാജ്യങ്ങളുടെ സമാധാനസ്ഥിതികൾ ഭിന്നമാവുകയും ചെയ്യുന്നു.

എന്നാൽ കേശവനുണ്ണിത്താൻ സ്ത്രീകൾക്കു ഗൃഹദേവീത്വം നല്കണം എന്നുള്ള നീതിനിഗമക്കാതലുകളെ പ്രമാണിക്കുന്ന ഒരു വിദുരർതന്നെ ആയിരുന്നു. തന്റെ ആശയഗതികൾ അനുസരിച്ചു, സ്വപ്രണയിനിയിലും വിശ്വസ്തതയും ശീലാവതീത്വവും ബാഹ്യാന്തർന്നേത്രങ്ങൾ നാലുകൊണ്ടും സന്ദർശിച്ചിരുന്ന ധീമാനും ആയിരുന്നു. ഇങ്ങനെയുള്ള പുരുഷകേസരി മീനാക്ഷിഅമ്മയെ പുത്രിയിൽനിന്നും വേർപെടുത്തി ചിലമ്പിനേത്തു പാർപ്പിക്കുകയെന്നുള്ള ആസുരകർമ്മം അനുഷ്ഠിച്ചു.

കാളിഉടയാൻ ചന്ത്രക്കാരന്റെ ഈ ഉത്തരലങ്ക അതിന്റെ പൂർവ്വാഭാസ്സോടുകൂടിത്തന്നെ ഇന്നും സ്ഥിതിചെയ്യുന്നു. പ്രവേശനദ്വരത്തിലെ ആനക്കൊട്ടിലും ഉന്നതമായ മതിൽക്കെട്ടും പാശ്ചാത്യരീതിയിലുള്ള സൗധവും ഹരിപഞ്ചാനനയോഗീശ്വരൻ പൂജാദികൾക്ക് ഉപയോഗിച്ച മഠവും കരിങ്കൽക്കെട്ടു നീരാഴിയും മുപ്പത്താറുകെട്ടായ പ്രധാന ഭവനവും, മാതുലജീവൻ സ്വകൃത്യങ്ങളെ നിരന്തരം സൂക്ഷിക്കുന്നതുപോലുള്ള ഭയശുഷ്കാന്തിയോടെ ഉണ്ണിത്താനാൽ പരിരക്ഷിക്കപ്പെട്ടുവരുന്നു. പണ്ടത്തെ നിക്ഷേപങ്ങൾ ഉണ്ണിത്താൻ ആയ ധനയോഗവാന്റെ ഭരണത്തിനിടയിൽ