എൻ ജീവിത പാതയതിൽ
എൻ ജീവിത പാതയതിൽ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ) രചന: |
എൻ ജീവിത പാതയതിൽ
സഖിയായ് തുണയായ് പരിപാലകനായ്
സർവ്വ വല്ലഭനേശുവുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്
ലോകരെല്ലാം എതിർത്താലും
സ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും
സന്തതം പരിപാലിപ്പാനായ്
ബന്ധുവായ് കൂടെയുണ്ട്
സന്തതം പരിപാലിപ്പാനായ്
ബന്ധുവായ് കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്
എൻ ജീവിത പാതയതിൽ …
ഭയം വേണ്ട തെല്ലും മനമേ
ജയജീവിതം നയിച്ചീടുകിൽ
പ്രിയ സുതനായ് നിന്നെ
മാർവ്വോടണപ്പാനായ്
ഒരു താതൻ കൂടെയുണ്ട്
പ്രിയ സുതനായ് നിന്നെ
മാർവ്വോടണപ്പാനായ്
ഒരു താതൻ കൂടെയുണ്ട്
എന്നോടെന്നും വല്ലഭനേശുവുണ്ട്
എൻ ജീവിത പാതയതിൽ …