കവിതകൾ (ചട്ടമ്പിസ്വാമികൾ)/കവിതക്കത്ത്
←കൂട്ടുകവിത | കവിതകൾ രചന: കവിതക്കത്ത് |
മറ്റു ചില ശ്ലോകങ്ങൾ→ |
മറ്റൊരിക്കൽ ചട്ടമ്പിസ്വാമികൾ പെരുന്നെല്ലിക്കയച്ച ഒരു കത്തിലെ മൂന്നു ശ്ലോകങ്ങൾ
- മാണിക്യമാമലയിൽ മഞ്ഞുജലക്കുളത്തിൻ-
- കോണിൽക്കുരുത്തുവളരും ചെറുകൈതതന്നിൽ
- കാണെക്കൊതിക്ക വിലസുന്ന സുമത്തെ വെല്ലും
- കായത്തെയൊന്നു കണികാണ്മതിനെന്നു കിട്ടും !
- കപോതമേ ! കല്പകസുനമേ ! ന -
- ല്ലപാരസന്തോഷസമുദ്രമേ ! കേൾ
- കൃപാമൃതച്ചാർത്തു തുളുമ്പിടും നി -
- ന്നപാംഗമോർത്തിട്ടലയുന്നു ചിത്തം
- ഏറെത്താമസിയാതെ വന്നു തവ മെയ്
- കെട്ടിപ്പുണർന്നെങ്കിലേ നീറിടും
- മനമാറുകൊള്ളു സതതം
- കൂറുള്ള മാറുള്ള ഹേ
കൊറ്റിനാട്ടു നാരായണ പിള്ള സ്വാമികൾക്കയച്ച രണ്ടു പദ്യങ്ങൾ
- ഓടിച്ചാടിനടന്നുവന്നു മടിയിൽ
- ഡിമ്മെന്നിടിക്കും വിധൗ
- കൂടിക്കൂടിവരുന്ന നന്മധുരമാം
- ക്ഷീരം നുകർന്നും മുദാ -
- കൂടിത്തള്ളയുമായനാരതമിരു -
- ന്നീടും പശുക്കുട്ടി വേർ -
- പാടിൽപ്പെട്ടുഴലുന്ന പോലെ വിരഹം
- ചേർക്കുന്നു ദുഃഖാർണ്ണവേ
- ഇന്നുമേട്ടിലെനിക്കുദിച്ചൊരസുഖം
- സർവം ഭവദ്ദർശനം
- തന്നാലെന്നിയൊഴിക്കുവാൻ പണി തുലോ -
- മാകുന്നു വേകുന്നകം
- എന്നാലും തവ ദിവ്യരൂപകമേ
- കാണുമ്പൊഴല്പം സുഖം
- ചേർന്നാണത്ര ദിനം നയിപ്പതു ഗുരോ
- മാം പാഹി നിത്യം മുദാ
- ഓടിച്ചാടിനടന്നുവന്നു മടിയിൽ
ഇവയ്കു ചട്ടമ്പിസ്വാമികളയച്ച മറുപടി
- പൊന്നമ്മാ,തങ്കമേയെന്നിരുനയനമണി -
- ക്കാതലേ ഭൂതലേയ -
- മ്മിന്നിൻകൂട്ടം സ്വരൂപിച്ചൊളിവഴിചിതറും
- കോമളാംഗാമലാബ്ധേ !
- കന്നൽക്കും തോലുനൽകും തവ മധുരമൊഴി -
- ത്തേനൊഴുക്കുന്മുഖത്തേ -
- ക്കെൻ കർണങ്ങൾ രണ്ടൂം വരുവതിനരുളും
- ചന്ദ്രചൂഡ, ന ജാനേ
- ശ്രീമാനായും ചിരംജീവികളിലൊരുവനാ
- യും ശിവജ്ഞാനിവർഗ
- ക്കോനായും ധീരനായും സുജനഹൃദയമാ -
- മാമ്പലിന്നിന്ദുവായും
- സീമാതീനാനുകമ്പാമൃതജലനിധിയാ
- യും ജനങ്ങൾക്കശേഷം
- നേതാവായും ഭവിച്ചിങ്ങുരുതരസുഖിയായ്
- വാഴ്ക നീ വാഴ്കയെന്നും
- പൊന്നമ്മാ,തങ്കമേയെന്നിരുനയനമണി -