കവിതകൾ (ചട്ടമ്പിസ്വാമികൾ)/കൂട്ടുകവിത
←കവിതകൾ (ചട്ടമ്പിസ്വാമികൾ) | കവിതകൾ രചന: കൂട്ടുകവിത |
കവിതക്കത്ത്→ |
ചട്ടമ്പിസ്വാമികളും പെരുന്നെല്ലി കൃഷ്ണൻ വൈദ്യരും ചേർന്ന് ഈരണ്ടുവരി വീതം പൂരിപ്പിച്ച ചില പദ്യങ്ങൾ
ചട്ടമ്പിസ്വാമികൾ
- പ്രാണൻ ഭവാനരിയകണ്മണിയും ഭവാനെ-
- ന്നാണുങ്ങളോടു പലരോടുമഹോ കഥിച്ചു,
പെരുന്നെല്ലി
- കാണുംധനങ്ങളഖിലം ബത കയ്ക്കലാക്കും
- നാണംകുണുങ്ങികളെയെങ്ങനെ വിശ്വസിക്കും!
ചട്ടമ്പിസ്വാമികൾ
- കയ്യുംപിണച്ചു കണവന്നൊടുറങ്ങുമപ്പോൾ
- പയ്യെത്തദീയകരമങ്ങനെ മാറ്റിവച്ചു,
പെരുന്നെല്ലി
- കയ്യാലതന്നരികിൽ വന്നൊളിബന്ധുവെക്ക-
- ണ്ടയ്യോ! രമിപ്പവരെയെങ്ങനെ വിശ്വസിക്കും
ചട്ടമ്പിസ്വാമികൾ
- ബഹുഗ്രാവകീർണം ബതേദം ഹി റോഡി-
- ങ്ങഹസ്സിങ്കലും പൊവതത്യന്തകഷ്ടം
പെരുന്നെല്ലി
- സഹിക്കാവതോ കൂരിരുട്ടത്തു വെട്ടം
- വഹിക്കാതെ പോകുന്ന ദുഃഖം നിനച്ചാൽ
പെരുന്നെല്ലി
- മഹിക്കേവനെന്നാകിലും ജാതനായാൽ
- സഹിക്കാതെയെന്തോന്നു ചെയ്യുന്നിദാനീം
ചട്ടമ്പിസ്വാമികൾ
- വഹിച്ചേ നശിക്കൂ കൃതം കർമമേന്മ
- ദഹിക്കും തപസ്സാൽ ക്ഷണം തത് കുരുഷ്വ
പെരുന്നെല്ലി
- രഹസ്യം തദപ്യാര്യ! ചൊൽകേറെ രമ്യേ
- മഹസ്സിങ്കലേതിൽ മനം ചേർത്തിടേണ്ടൂ?
ചട്ടമ്പിസ്വാമികൾ
- ബഹിശ്ചോള്ളിലും ഭക്തിയോടെപ്പോഴും നീ
- ഗുഹസ്യാംഘ്രിപദ്മം ഭജിക്കുന്നതേതാൻ
പെരുന്നെല്ലി
- ഗുഹൻ താൻ കഥംഭൂതനെന്നുള്ളതേതും
- മഹാത്മൻ ! ന ജാനേ മമ പ്രേമരാശേ !
ചട്ടമ്പിസ്വാമികൾ
- മഹച്ചേദണുത്വം ച സർവം കവിഞ്ഞും
- സുഹൃച്ചിത്തപദ്മത്തടങ്ങുന്നതും താൻ
പെരുന്നെല്ലി
- ഇഹ പ്രോക്തമായൊന്നു കേട്ടേനിദാനീ-
- മഹം തത്കഥം ചെയ്തിടേണ്ടു പ്രവീണാ!
ചട്ടമ്പിസ്വാമികൾ
- അഹം വച്മി കേളഞ്ചൃഷീകം ച ജിത്വാ
- മുഹുശ്ചാന്തരംഗേ ശുചൗ വേണമോർപ്പാൻ