കാൽവറി ക്രൂശിൽ നീ നോക്കൂ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

കാൽവറി ക്രൂശിൽ നീ നോക്കൂ
രക്ഷകൻ യേശുവിൻ രൂപം
രക്തം ചൊരിയുന്ന മേനി
രക്ഷകൻ യേശു മഹേശൻ
ആ ക്രൂശിൽ ആ ആ ആ ക്രൂശിൽ

കാൽവറി ക്രൂശിൽ നീ നോക്കൂ
ക്രൂശോടു ചേർത്തു തിരു കാൽകരം
ആണി തറച്ചു കൂർത്ത മുൾ കിരീടം
തലയിൽ ചേർത്തു തല്ലി തറച്ചല്ലോ യൂദർ

കാൽവറി ക്രൂശിൽ നീ നോക്കൂ
രക്ഷകൻ യേശുവിൻ രൂപം
രക്തം ചൊരിയുന്ന മേനി
രക്ഷകൻ യേശു മഹേശൻ
ആ ക്രൂശിൽ ആ ആ ആ ക്രൂശിൽ

വിലാപോടെ കഷ്ടം സഹിപ്പാൻ
ഹേതുവായതൻ പാപങ്ങൾ ഏതോ
എൻ ഹൃദയം നിൻ മുൻപിൽ വെക്കുന്നു
എൻറെ പ്രിയൻ രാജാധിരാജാ