(കുമ്പസാരത്തിനു മുമ്പ് ചൊല്ലേണ്ടത്)

സർ‌വ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും മഹാത്മാവായ മാർ യൗസേപ്പിനോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപകയോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും ഞാൻ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഉപേക്ഷയാലും ഞാൻ വളരെയധികം പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ ഏറ്റവും വലിയ പിഴ ! (നെഞ്ചത്ത് പിഴയടിക്കുക)


(കുമ്പസാരത്തിനു ശേഷം)

ആകയാൽ നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും മഹാത്മാവായ മാർ യൗസേപ്പിനോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപകയോഹന്നാനോടും ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കർത്താവ് ഈശോമിശിഹായോട് എനിക്കുവേണ്ടി പ്രാർത്ഥിക്കേണമേ എന്നു ഞാനപേക്ഷിക്കുന്നു. ആമ്മേൻ.


(ഇതിനുശേഷം മനഃസ്താപപ്രകരണം ചൊല്ലേണ്ടതാണ്‌)


<< മറ്റു പ്രാർത്ഥനകൾ

"https://ml.wikisource.org/w/index.php?title=കുമ്പസാരത്തിനുള്ള_ജപം&oldid=154988" എന്ന താളിൽനിന്ന് ശേഖരിച്ചത്