(കുമ്പസാരത്തിനു ശേഷം, കുമ്പസാരത്തിനുള്ള ജപത്തിന്റെ അവസാന ഭാഗം ചൊല്ലിയശേഷം ചൊല്ലേണ്ടത്)

എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിനുമുപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാൽ പൂർണ്ണഹൃദയത്തോടെ മനഃസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാൻ സ്നേഹിക്കുന്നു. എന്റെ പാപങ്ങളാൽ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിനർഹനായി(അർഹയായി)ത്തീർന്നതിനാലും ഞാൻ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താൽ പാപസാഹചര്യങ്ങളെല്ലാം ഉപേക്ഷിക്കുമെന്നും മേലിൽ പാപം ചെയ്യുകയില്ലെന്നും ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാൾ മരിക്കാനും ഞാൻ സന്നധനാ(സന്നധയാ)യിരിക്കുന്നു. ആമ്മേൻ.


<< മറ്റു പ്രാർത്ഥനകൾ

"https://ml.wikisource.org/w/index.php?title=മനഃസ്താപപ്രകരണം&oldid=51795" എന്ന താളിൽനിന്ന് ശേഖരിച്ചത്