കേരളോപകാരി 1880 (1880)

[ 3 ] കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

(PUBLISHED EVERY MONTH)

Vol. VII. JANUARY 1880. No. 1.

ഒരു വൎഷത്തേക്കുള്ള പത്രികവില ക്രമം.

ഉ. അ.
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ: കൊച്ചി, തിരുവനന്തപുരം
മുതലായ സ്ഥലങ്ങളിൽനിന്നു വാങ്ങുന്ന ഓരോ പ്രതിക്കു
0 12
മംഗലാപുരത്തിൽ നിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു 1 0
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽക്കൂലി ഇളച്ചുള്ള വില
3 12
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽക്കൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി
ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം
7 8

Terms of Subscription for one year

Rs. As.
One copy at the Mission Stations in Malabar, Cochin and Travancore 0 12
One copy forwarded by Post from Mangalore 1 0
Five copies to one address by post, free of postage 3 12
Ten copies to one address by post, free of postage, and one copy free 7 8

CONTENTS

Page
1880-ാം ആണ്ടുപിറപ്പു The New Year. 1880 1
കീൎത്തങ്ങൾ Sacred Songs and Solos 2
ഈത്തപ്പന The Date Palm 5
നവലോകാന്വേഷകനായ ക്രിസ്തൊഫ്
കൊലുമ്പൻ
Christopher Columbus 9
സുവിശേഷഗീതം Bible Poetry (N.T.) 11
വിരുതുടയ വേദചോദ്യങ്ങൾ Scripture Prize-Questions 12
ഒരു കത്തു Corresspondence 13
വൎത്തമാനച്ചുരുക്കം Summary of News 14

MANGALORE

BASEL MISSION BOOK & TRACT DEPOSITORY

1882 [ 4 ] THE
Malayalam Almanac for 1880.

8 m0., 84 pp., 3 As.

To all who are prepared to undertake the sale of this Alma
nac the following reductions are offered against ready Cash.

Reduced price. Selling price. Profit.
10 Almanacs at a time Rs. 1 – 10 Rs. 1 – 14 Rs. 0 – 4
20 do " " " 3 – 2 " 3 – 12 " 0 – 10
30 do " " " 4 – 8 " 5 – 10 " 1 – 2
40 do " " " 5 – 12 " 7 – 8 " 1 – 12
50 do " " " 6 – 12 " 9 – 6 " 2 – 9

Apply to the Basel Mission Book and Tract De
pository, Mangalore or to the Depôts in Cannanore,
Tellicherry, Chombala, Calicut, Codacal and
Palghaut.

൧൮൮൦ ആമതിലേ
മലയാള പഞ്ചാംഗം.

വലിയ അഷ്ടമടക്കു. ഭാഗം ൮൪. വില അണ ൩.

മേൽപറഞ്ഞ പഞ്ചാംഗത്തെ പണം റൊക്കം അടക്കി അധികം
പ്രതികളായി വാങ്ങി വില്പാൻ മനസ്സുള്ളവൎക്കു താഴെ കാണിച്ചിരിക്കുന്ന
തരാതര കിഴിപ്പുകളെ കൊടുപ്പാൻ നിശ്ചയിച്ചിരിക്കുന്നു.

വാങ്ങുന്ന വില. വില്ക്കുന്ന വില. ലാഭകിഴിപ്പു.
൧൦ പഞ്ചാംഗം ഒരുമിച്ചു വാങ്ങിയാൽ ഉ. ൧ ൧൦ Rs. ൧ ൧൪ Rs. ൦ – ൪
൨൦ " " " " ൩ ൨ " ൩ ൧൨ " ൦ ൧൦
൩൦ " " " " ൪ ൮ " ൫ ൧൦ " ൧ ൨
൪൦ " " " " ൫ ൧൨ " ൭ ൮ " ൧ ൧൨
൫൦ " " " " ൬ ൧൨ " ൯ ൬ " ൨ ൯

ഈ കച്ചവടത്തിൽ മനസ്സുള്ളവൎക്കു മംഗലപുരത്തെ ബാസൽ മിശ്ശൻ
പുസ്തകശാലയിൽനിന്നോ കണ്ണനൂർ, തലശ്ശേരി, ചോമ്പാൽ, കോഴി
ക്കോടു, കുടക്കൽ, പാലക്കാടു എന്നീ ബാസൽ മിശ്ശൻ സ്ഥലങ്ങളിൽനി
ന്നോ ഇഷ്ടംപോലെ വാങ്ങാം. [ 5 ] കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. VII. JANUARY 1880. No. 1.

THE NEW YEAR 1880.
1880ആം ആണ്ടുപിറപ്പു.

Daniel 1, ദാനിയേൽ ൧.

ജീവനുള്ള ദൈവത്തിന്റെ ആൎദ്രകരുണകളാൽ മറ്റൊരു വൎഷാരംഭ
ത്തെ കാണേണ്ടതിന്നു ഇടവന്നു. നാം എല്ലാവരും സഞ്ചാരികൾ എന്നു
മറക്കേണ്ടാ. യാത്രാവസാനത്തിൽ ശരീരം മണ്ണോടു ചേരുകയും നമ്മുടെ
ആത്മാവു സൎവ്വ സൃഷ്ടിയെ ന്യായം വിസ്തരിപ്പാൻ അധികാരമുള്ള ദൈവ
പുത്രനായ യേശുക്രിസ്തന്റെ മുമ്പിൽ ഒരുങ്ങുകയും വേണം. എന്നാൽ
അന്നു പൊള്ളരും ചപ്പരും പുല്ലരും പൂതലിച്ചവരുമായിട്ടല്ല ക്രിസ്തനാൽ
സാരമാക്കപ്പെട്ടവരായി വിളങ്ങേണ്ടതിന്നു നാം ഈ ദുഷ്ട ലോകത്തിൽ ന
മ്മുടെ മുമ്പിലുള്ള പോരും പാച്ചിലും അനിന്ദ്യരായി തികെക്കേണ്ടതു.
പൂൎവ്വ കാലത്തിൽ ദാന്യേലും മറ്റു മൂന്നു കുലീന ബാല്യക്കാരും അന്യാധീ
നത്തിൽ ഉള്ള ബദ്ധരായിരിക്കേ നാടോടുമ്പോൾ നടുവേ എന്ന പതി
യൻ മനസ്സു നിരസിച്ചു എല്ലാറ്റിൽ ദൈവത്തിന്റെ കല്പനയെയും പ്ര
സാദത്തെയും പ്രമാണം ആക്കി നല്ല പോർ പൊരുതു ജയിച്ചു തങ്ങളുടെ
ഭക്തിയനുസരണങ്ങൾക്കു തക്ക പ്രതിഫലം ലഭിക്കയാൽ നാമും ഇങ്ങനേ
അവരുടെ വിശ്വാസധീരതകളെ കുറികൊണ്ടു അവരിൽനിന്നും ശേഷം
സത്യദൈവഭക്തരിൽനിന്നും പഠിച്ചു യേശുക്രിസ്തന്റെ കാൽവടുക്കളിൽ
പിഞ്ചെന്നു ഒഴിഞ്ഞു പോകുന്ന ലോകത്തെയും അതിന്റെ മോഹത്തെ
യും തള്ളി യാചിക്കുന്ന ഏവൎക്കും ദൈവത്തിൽനിന്നു സൌജന്യമായി കി
ട്ടുന്ന കൃപാമൂലം ദിവപ്രസാദസമ്മതിയുള്ളവരായി തീരേണമേ. അതിന്നാ
യി ഉ ണ്ടാക്കിയ പാട്ടു എല്ലാവരും ദയയോടെ കൈക്കൊള്ളണമേ. [ 6 ] SACRED SONGS AND SOLOS.*
കീൎത്തനങ്ങൾ.

6. STANDING BY A PURPOSE TRUE.

അനുപല്ലവി.


അനുപല്ലവി.

ദാന്യേലിൻ ധൈൎയ്യത്തിൽ–ധീരൻ എന്നു നിൽ–
ദൈവധൃഷ്ട നല്ല കോൾ–ധൈൎയ്യത്തോടു ചൊൽ.

1. അഴകു തിരണ്ടയൂർ – പാരിട വെയ്യോൻ
നല്ലൊളി കെടുത്ത ചൂർ–ബാബലിലെ കോൻ.

2. നിവസിപ്പവർ തദാ–ദാസർ ഒഴികേ
പ്രവസിപ്പതിന്നതാ–ദാസ്യപ്പെട്ടയ്യേ!

3. പരിചർ മന്നന്നായ്–ശോധിച്ചെടുപ്പാൻ
അരിംബദ്ധരെ നന്നായ്–ഷണ്ഡൻ അടുത്താൻ

4. അരചകുല വിദ്യ–പാഠം കഴിപ്പാൻ
അരുങ്കുലസ്ഥരദ്യ–പാട്ടിൽ പെടുത്താൻ

5. മധുരഗന്ധദ്രവ്യം–അമൃതം ചെയ്താർ
മദിരമധു-ഗവ്യം–അൎഭകർ ഉണ്ടാർ

6. നൃപതിക്കു ഭൃത്യരിൽ–കൃപയൊടുങ്ങാ
തൃപ്തിയൊന്നും നാല്വരിൽ–ഹൃദിവരുത്താ.

7. യെരുശലേം നിണക്കേ–വൈധവ്യം
കണ്ടോ

കരുതലർ പിണെച്ചേ–വൈകൃത്യം അയ്യോ!

8. ജനനി വിധവയായ്–ചൂളതനത്താൽ
ജനകൻ ചൊടിയനായ്–ശൂന്യവൃത്തിയാൽ.

9. അമ്മ മണ്ണുപിരണ്ടും–ചാമ്പണിഞ്ഞും
വിമ്മിവിങ്ങി കരഞ്ഞും–കാണുന്നിതെങ്ങും!

10. അരുവയുടെ ദുഃഖം ഓൎക്കുമളവിൽ
അരുതിങ്ങൊരു സുഖം–ഭോജനങ്ങളിൽ.

11. മന്നവനുരയറ്റു-എന്നുരെപ്പതാർ ?
മന്നിലയുറ്റ കൊറ്റു–എന്നെണ്ണുന്നതാർ ?

12. പണ്ഡിത വിധിഭംഗം–ഭവിച്ചു എന്നാൽ
ഷണ്ഡന്നു മൃത്യുസംഗം–ഫലിക്കും ബലാൽ,

13. ഖിന്നതയുടൻ ദന്യേൽ–സ്വാമിൻ, ശ്ര
വിപ്പിൻ
ഖിന്നത്വം ഭവിക്കില്മൽ–ശ്വാസം കെടുപ്പിൻ!

14. അരുവലർ അങ്ങുന്നേ–നാല്വരെണ്ണൊല്ലാ
അരചന്നരിശത്തെ–താങ്ങൾ തൊടൊല്ലാ

15. പരനുടെ വിഹിതം–ഉള്ളിൽ നിനെ
പ്പോർ

നരപതി കല്പിതം–ഒല്ലി നടപ്പോർ.

16. പരനുടെ ധൎമ്മത്തെ–നീതിയുടൻ നോം
ഭരിപ്പതിന്നുള്ളത്തെ–ൟടു കൊടുത്തോം.

17. മൊഴിഞ്ഞിതെൻപുരാൻ: തീണ്ടൽ അക
ല്പിൻ,
ഒളിവകം ഭാവിപ്പാൻ–തീമ ഒഴിപ്പിൻ.

18. പഴുതരുൾക മഹാൻ–ബാലഭക്ഷണം
ഒഴിച്ചിങ്ങു കഴിപ്പാൻ –പാലഭജനം.

19. ഉപ്പുപരിപ്പപ്പുകൾ–ദാസൎക്കു കൊള്ളാം;
തപ്പില്ലൊട്ടും വപ്പികൾ–ആകയില്ല നാം.

20. ഉരക്കല്ലിൽ പൊന്നിൻ ചേൽ-ൟര
ഞ്ചുദിനം
ഇരിക്കരുത്തിമ്മെയ്യേൽ–വീൎയ്യപ്പെടണം.

21. ഉതവിമികും കൎത്താ–ബന്ധുത്വംകൊണ്ടേ
ഉദ്ധരിക്കും ദയയാ–ബന്ധിച്ചവരെ.

22. ഇത്ഥം ഉണൎന്ന ഷണ്ഡൻ–മൊഴിഞ്ഞു
മുദാ:
ശ്രദ്ധ പകൎന്നു മന്ദം–വഴിഞ്ഞു ഇതാ.

23. ഷണ്ഡൻ അനുവദിപ്പാൻ–നീ കൊതി
ച്ച നാൾ
ദണ്ഡ്യനല്ല ഭവിപ്പാൻ–ൟശ്വരവശാൽ

24. ബദ്ധർ ചൊന്നു നന്നിയാൽ ! അബദ്ധം
വരാ!
ബന്ധിച്ച കരുണയാൽ–അഭംഗിതട്ടാ!

25. തനിച്ചിരുന്നൎഭകർ–മൊഴിഞ്ഞു തദാ:
ഒന്നിച്ചു പട നികർ – പോരേണം ഭക്ത്യാ.

26. ഭക്തവത്സപുരാന്നെന്നും ഇങ്ങുന്നേ
യുക്തസ്തുതികൾ വിനാ–നിന്ദയരുതേ!

27. തികഞ്ഞവധി-പുമാൻ-വേഗം വിവരം
വകതിരിഞ്ഞറിവാൻ–വേശിച്ചു ഗൃഹം.

28. വണങ്ങി പരിപ്പുകാർ–ഇടത്തു നിന്നാർ;
അടങ്ങി പ്രഥമക്കാർ–വലത്തുറെച്ചാർ.

29. പരിപ്പുതിന്നികളെ-ശോധിച്ച ഷണ്ഡൻ
പരുവം കണ്ടളവേ–ഗോപ്യപ്രസന്നൻ.

[ 7 ]
30. കിണത്ത മുകത്തളിർ–ആൎന്ന ചുടരിൽ;
കൊഴുവുടൽ ഉൾതളിർ–കാരും അഴകിൽ.

31. ഷണ്ഡൻ തെളിഞ്ഞു ചൊന്നാൻ:–പാരി
s പുരാൻ
ഖിന്നർ കനിഞ്ഞതു ഞാൻ-പാൎത്തു തൃപ്തിവാൻ.

32. അശ്ശൂർ വെന്നികൊണ്ടു-നീ–ഭ്രംശിച്ചെ
ഹോവാ,
നിസ്രൊൿ വെന്നെന്നു നഹി– ഭ്രമിച്ചുവൃഥാ.

33. ശത്രുഗണം തടുപ്പാൻ–പുശ്‌ഛിച്ച സുരൻ
മിത്രജനം പൊറുപ്പാൻ–വിശ്വസ്ത പരൻ.

34. ഇവൎക്കുള്ളവധിയെ–മോചനം തന്നേൻ;
ഇശ്‌ഛിച്ച അശനത്തെ–ഭോജ്യം നല്കുവേൻ.

35. നല്ലിരിക്കുള്ള പക്ഷം–മൂന്നു വത്സരം
നലമസ്തു–വിപക്ഷം–ഊനം നിശ്ചയം

36. ബദ്ധർ നന്നിപൊങ്ങവേ–കേട്ടുവണങ്ങി
ഉദ്ധരണം സ്മരിക്കേ–കൂറി തുടങ്ങി;

37. ഇഹപരങ്ങളെങ്ങും–ആളിയരുൾവോൻ
ഇഹത്തിൽ മൎത്ത്യരെന്നും–വാഴും നരക്കോൻ.

38. അവൻ പുനലിന്നുചാൽ–ആറ്റിനിറെ
പ്പോൻ;

തവമനം ദയയാൽ–മാറ്റിവിടുന്നോൻ.

39. ഭൃത്യരിൻ ഇളമയെ–പാൎത്തനിത്യനോ
സ്തുത്യ അരുൾ കടലേ–ആദൃതനല്ലോ.

40. അങ്ങുള്ള അലിവിനാൽ–ആനന്ദപ്പെട്ടോം
ഇടുള്ള അളുക്കത്താൽ– ആയത്തപ്പെട്ടോം.

41. പരമയരുൾപണ്ടം–കാഴ്ച വേച്ചെന്ന്യേ
പരം വകയിങ്ങൊന്നും– കാട്ടുകരുതേ.

42. വിടകൊണ്ട ബദ്ധർ ആ-ബദ്ധനന്ദിയിൽ
ഉടമ പുതുക്കിതാ–വൃത്തസിദ്ധിയിൽ

43. സ്വല്പ ദിനങ്ങൾക്കകം–ആശ്രയം നി
ന്നോൻ
സഹസ്ര പരദിനം–ആദരം നില്പോൻ

44. അല്പ വിശ്വസ്തയെ–കുറിച്ചവനോ
അല്പത്തിൽ ഭക്തിയെ–കുറിച്ചെണു്ണുമോ?

45. അരുപൊഴുതിൻ ഫലം– വേണ്ടിച്ചെടു
പ്പാൻ
കരുണ അനുദിനം– വേണം തുണെപ്പാൻ.

46. നിൎമ്മലന്തിരുമുമ്പിൽ–ആൎത്തമനസാ
നിൎമ്മദയുണൎച്ചയിൽ–പ്രാൎത്ഥിഞ്ജസാ

47. വിണ്മയ തെറികൾ മാരാൎത്തി നൎമ്മങ്ങൾ
വിട്ടിങ്ങു കഴിക്കും പ്രാണാൎപ്പണം ഞങ്ങൾ.

48. വ്രതശപഥം നന്നേ– ഏറ്റു കുനിഞ്ഞാർ
പ്രതിജ്ഞയൊക്കുംവരേ–നോറ്റുവരഞ്ഞാർ.

49. വന്നടുത്തു കുറിനാൾ–ഹാസം വരുമോ ?
മന്നൻ കടുപത്ഥ്യത്താൽ–ശാസിച്ചിട്ടുമോ ?

50. ഷണ്ഡൻ അരചന്മുമ്പിൽ–ബാദ്ധ്യസ്ഥ
ൻ നിന്നാൻ
പണ്ഡിതജനങ്ങളിൽ–സാദ്ധ്യം ഉണൎത്താൻ.

51. സിദ്ധി–തിരുമനസ്സിൽ–ഭേദിക്കുന്നതോ?
ബുദ്ധിഭക്തിയുക്തിയിൽ–ഭേദം എണ്ണമോ?

52. ചിന്ത പെരുമകൊണ്ടേ– വീമൽ എന്തു
വാൻ?

സ്വന്തരെ പരൻതന്നെ–വീണ്ടുകൊള്ളുന്നാൻ.

53. പരസ്യ പ്രതിഫലം–ഗൂഢഭക്തിക്കേ!
രഹസ്യ പ്രസന്നവും–ഊഢ ധൃതിക്കേ !

54. ഒളിവിൽ വിശ്വസ്തരെ–ചുണ്ടിതെ
ഹോവാ
വെളിയിൽ-മന്നന്നുള്ളിൽ–പൂണ്ടിതു കൃപാ.

55. പണ്ഡിത ശിഷ്യരെ ആരാഞ്ഞു മന്നനാർ
ഖണ്ഡിപ്പിൽ–പരിപ്പുകാർ–കാഞ്ഞു മിന്നിനാർ.

56. ഇത്തരയുത്തരങ്ങൾ–വൈഭവമിച്ചം
അത്തരം മുതിൎച്ചകൾ–വയ്യത്തിൽ കൊഞ്ചം.

57. സുരന്നു നൽവ്രതക്കാർ– ആയ്നിന്നവരേ
അരചൻ പ്രവൃത്തിക്കാർ–ആക്കിയുടനേ.

58. സ്വനിഴലിനെ വിട്ടും–ആയത്തൻ വ
ന്നാൽ
സ്വയം വരൻ വരിക്കും– ആൎദ്രകനിവാൽ.

59. ചിറ്റിമ്പയലകടൽ–മോതുന്നെത്തുവാർ!
ചുറ്റും മൎത്ത്യരൊടടൽ–കോലുന്നതു പാർ!

60. വിഷയമദത്തിനാൽ–വീഴുന്നു ചിലർ;
വിഷതരുണികളാൽ– തീരുന്നു പലർ.

61. ജഡസുഖരതത്തിൽ–ഭീമർ കുഴങ്ങും;
ജഡബുദ്ധി ബന്ധത്തിൽ–വീരർ കുടുങ്ങും.

62. മധുമുന്തിരിരസം–കള്ളും മദ്യവും
മദിരയവരസം–കൊല്ലും പലരും.

63. ചുക്കിരി വമ്പുകളും–മിഞ്ചിച്ചവരെ
ചുക്കിണി പകിടയും–പിക്കും മെല്ലവേ.

64. ഉലകിൻ അൻപും വൻപും-വീമ്പും ശ
ങ്കിപ്പോർ
അലശൽ പെടും–നമ്പും–മാൺപിൽ കെടു
വോർ.

65. നെഞ്ചത്തിൽ കത്തും നഞ്ഞും–നോവും
ഉണരാ
നെഞ്ചരും കെട്ടഴിഞ്ഞും–പോകും തരസാ.

66. തൻപെരുമ പെരിയോർ–താണുമുടിയും
തന്മിടുമ പുളെപ്പോർ–ആണുമുഴുകും.

67. അഴന്നഴുകുന്നു സ്വായത്തസിദ്ധികൾ;
താഴെക്കുന്നുണ്ടു കൃപായത്ത സിദ്ധികൾ.

68. കൃപപിടിക്കും പുല്ലർ – തോലിയപ്പെടാർ;
ധൃതിതടുക്കും കല്ലർ–പോരിൽ പടുവാർ.

[ 8 ]
69. തിരുമന മന്ത്രണം— തേടുന്നവരാർ ?
പരമപ്രതിഫലം—നേടുന്നതിങ്ങാർ?

70. നായനുസരണം—ശ്രുതിശ്രവണം
നടയിരുത്തുകെന്നും—ശ്രദ്ധയും വേണം.

71. ഇന്ദ്രിയജയം എത്താ—തന്ദ്രമടിക്കും,
തന്ത്രയന്ത്രങ്ങൾക്കൊവ്വാ—മന്ത്രശക്തിക്കും

72. ഉലകുചുളിപ്പിനും—ചുളുങ്ങരുതേ!
അഴകുര നിന്ദെക്കും—കുലുങ്ങരുതേ!

73. തിന്മ വരഞ്ഞുനില്പാൻ—മോഹം വധി
[പ്പിൻ!
നന്മ വരിച്ചെടുപ്പാൻ—ദ്രോഹം വടിപ്പിൻ!

74. ചതിമുടിമണിയേ–പോരിൽ ജയിപ്പിൻ!
പതിയൻ വൽഗണത്തെ– ഘോരമെതിൎപ്പിൻ!

75. സുവിശേഷസത്യത്ത-ഓങ്ങിയുയൎത്തീൻ
സ്വവിശ്വസ്ത ജനത്തെ—ഓമ്പി പുലൎത്തീൻ!

76. പരനുടെ വരങ്ങൾ–യാപന കൊൾ്‌വിൻ!
നിരന്തരം കരങ്ങൾ— യാചിച്ചെടുപ്പിൻ!

77. നചറയനെ തള്ളും—മൈന്തർ ഒടുങ്ങും.
മത്സരക്ഷമ അള്ളും—മൈന്തർ അടങ്ങും.

78. സൎവ്വരക്ഷ നല്കുവാൻ—യേശു ശക്തിമാൻ
സൎവ്വരെയും തുണെപ്പാൻ—ആശിക്കുംപുരാൻ.
ചോനൎക്കണ്ടി കേരളൻ.

  • Sung by Ira D. Sankey, No. 7.—ധൃഷ്ടം = ധൈൎയ്യമുള്ള. 1. തിരണ്ട = പൂൎണ്ണ; പാരിടം
    = ഭൂമി; വെയ്യോൻ = സൂൎയ്യൻ = യെരുശലേം നഗരം; ചൂർ = ശത്രു. 2. തദാ = അന്നു. 3. പരിചര
    ൻ = വേലക്കാരൻ; അരു = വിശേഷമുള്ള; ഷണ്ഡൻ =നപുംസകൻ. 4, അദ്യ = ഇന്നു. 5. മദി
    രം = ലഹരിയുള്ള ; ഗവ്യം = പശുവിൽനിന്നുള്ള പാൽ മുതലായതു; അൎഭകൻ = ചെറുക്കൻ. 6.നൃ
    പതി= രാജാവു; ഹൃദി= ഹൃദയത്തിൽ. 7. കരുതലർ = ശത്രുക്കൾ; വൈകൃതം = വികൃതി. 8. ജ
    നനി= അമ്മ, അൎത്ഥാൽ യെരുശലേമും ഇസ്രയേൽ ജാതിയും; ജനകൻ = പിതാവു= ദൈവം; ശൂ
    ന്യം= ക്ഷുദ്രാദികൾ. 10. അരുവ= അഴകുള്ള സ്ത്രീ. 11. മന്നില = വന്നല= തള്ളിയ നെല്ലു.
    13. ഖിന്നത, ഖിന്നത്വം=ഖേദം; സ്വാമിൻ = സ്വാമിയേ; ശ്രവിക്ക = കേൾക്ക; മൽ = എന്റെ.
    14. അരുലർ = ശത്രുക്കൾ; നാല്വർ = ദാനിയേലും മൂന്നു ചങ്ങാതികളും; അരിശം = കോപം.
    15. പരൻ = ദൈവം; വിഹിതം = തിരുമനസ്സു; ഒല്ലുക = സ്നേഹിക്കുക. 18. പഴുതു = അവസ
    രം; പാലൻ = രാജാവു. 19, അപ്പു= വെള്ളം; വപ്പി = കവിൾ ഒട്ടിപ്പോയവൻ. 20. കരുത്തു
    = ആ ഭക്ഷണത്തിൻറെ ശക്തി. 21. മികുക = വഴിയുക. 22. മുദാ = സന്തോഷത്തോടു; ശ്ര
    ദ്ധ= വിശ്വാസം; മന്ദം = മെല്ലേ. 23. ദണ്ഡ്യം = ദണ്ഡയോഗ്യൻ; വശാൽ = മൂലം. 25. നി
    കർ = സമത്വം, സമമായി; ഭക്ത്യാ = ഭക്തിയോടു. 26. വിനാ = ഒഴികെ; പുരാൻ = ദൈവം.
    27. പുമാൻ, അൎത്ഥാൽ ഷണ്ഡൻ; വേശിക്ക = കടക്ക. 28. പ്രഥമൻ = മധുരപദാൎത്ഥം. 29. പ
    രുവം = പൎവ്വം, അൎത്ഥാൽ വളൎച്ചയിലുള്ള മൂപ്പു; ഗോപ്യം = രഹസ്യമായി; പ്രസന്നൻ = പ്രസാ
    ദിച്ചവൻ. 30. കിണക്ക = പുഷ്ടിക്ക; ആരുക = വഴിയുക. 32. വെന്നി= ജയം; നിസ്രൊൿ
    = ബാബെലോന്യ സുബ്രഹ്മണ്യൻ; വെന്നു = ജയിച്ചു; നഹി = അശേഷമില്ല. 33. സുരൻ =
    ദൈവം. 34. അശനം, ഭോജ്യം = ആഹാരം. 35. നലം = നന്മ; അസ്തു = ഇരിക്കട്ടേ. 36. ഉ
    ദ്ധരണം = രക്ഷ; സ്മരിക്ക = ഓൎക്ക. 37. ആളുക = ഭരിക്ക; കോൻ = രാജാവു. 38. പുനൽ =
    പുഴ; തവ= നിന്റെ. 39. ആദൃതൻ = മാനിക്കപ്പെട്ടവൻ. 40. അളുക്കം = ശങ്ക; ആയത്തം
    = ആധീനം. 42. ആബദ്ധനന്ദി നന്ദിയോടു; ഉടമ= സംബന്ധം. 43. സ്വല്പം = അല്പം;
    ആദരം = സഹായം. 46. ആൎത്തം = ദുഃഖമുള്ള; അഞ്ജസാ = പൊടുന്നനവേ. 47. വിണ്മയം
    = കേടു; നൎമ്മം = കളിവാക്കു. 48. ശപഥം = ആണ; പ്രതിഞ്ജ = നേൎച്ച. 52, വീമൽ = മുഖം
    വീങ്ങുക. 53. ഊഢ = പൊങ്ങിന. 55. മന്നനാർ = മഹാരാജാവു; ഖണ്ഡിപ്പു = സൂക്ഷ്മത. 56.
    മിച്ചം = വേണ്ടുന്നതിൽ അധികം; അത്തരം = ആ തരം; വയ്യം = വൈയകം = ലോകം, ഭൂമി.
    58. കനിവാൽ = കനിവിനാൽ. 59. അലകടൽ = അലറുന്ന കടൽ ; അടൽ = പോർ; കോലു
    ക = ആചരിക്ക. 60. വിഷതരുണി= ചൂളച്ചി, ദുഷ്ടസ്ത്രീ. 61. രതം = മനസ്സു വെച്ചിരിക്ക; ഭീ
    മൻ = ഭയങ്കരൻ. 62. യവരസം = ബീർ. 63. ചുക്കിരി = കുടിയൎക്കു കൾപീടികയിൽ ദാനമാ
    യി കൊടുക്കുന്ന ചിരട്ടക്കള്ളു; ചുക്കിണി = പകിട; പിക്കുക= നുറുക്കിക്കളക. 64. അലശൽ =
    ആശാഭംഗം; മാൺപു= മഹത്വം, തേജസ്സു. 65. നെഞ്ചൻ = ധാർഷ്ട്യമുള്ളവൻ; തരസാ = വേ
    ഗത്തിൽ. 66. പുളെക്ക = ഗൎവ്വിക്ക, 67. അഴലുക = മനോതാപം സഹിക്ക; അഴുകുക = അഴിയു
    ക; സ്വായത്തസിദ്ധി=സ്വന്ത അഭിപ്രായപ്രകാരം നടക്കുന്നവൻ. 68. തോലിയപ്പെടാർ =
    തോല്ക്കുന്നില്ല. 60. തിരുമനമന്ത്രണം = ദൈവത്താലുള്ള ഉപദേശം. 70. നവം = പുതിയ: ശ്രുതി
    = വേദം; ശ്രവണം = കേൾക്ക. 71. തന്ദ്ര = തളൎച്ച, മടി; ഒവ്വാ = സാധിക്കുന്നില്ല. 72. ഉര=
    വാക്കു. 73. വരിക്ക = തെരിഞ്ഞെടുക്ക. 74. ചതിമുടിമണി=സാത്താൻ; പതിയൻ=ഹീനം;
    വൽ=ഊക്കുള്ള. 76. യാപന= ഉപജീവനസാധനം. 77. പൈന്തർ=കള്ളർ; മൈന്തർ =
    യുവാക്കൾ. [ 9 ] I. THE DATE PALM (Phœnix dactylifera).

ഈത്തപ്പന. (1)1)

സ്ഥാവരശാസ്ത്രികൾ3) പനവൎഗ്ഗത്തിൽ നാനൂറോളം കണ്ടെത്തിയി
രിക്കുന്നു. ഈ രാജ്യത്തിലും പലവിധം പനകൾ ഉണ്ടു4). ഒന്നു കുറയ നൂ
റോളം പ്രയോഗമുള്ള തെങ്ങിനെയും വിദ്വാന്മാർ ഈ വൎഗ്ഗത്തിൽ ചേൎത്തി
രിക്കുന്നു. ഭാരതീയരോ (ഹിന്തുക്കളോ) അതിനെ കല്പവൃക്ഷമായിട്ടെണ്ണു
ന്നു. എല്ലാ പനകളിലും വെച്ചു ഏറ്റവും പ്രയോജനവും മനോഹരവുമു
ള്ളതു ഈത്തപ്പന തന്നെ. അതിന്നു ഈന്ത് വൃക്ഷം എന്നും ഖൎജ്ജുരവൃക്ഷം [ 10 ] എന്നും പറയാറുണ്ടു. ആയതു കേരളത്തിൽ വളരുകയില്ല. ദുൎല്ലഭമായി
എങ്ങാനും കാണ്മാനുണ്ടാകുമോ എന്നു നിശ്ചയമില്ല. വെള്ളക്കാർ അതി
ന്റെ സൌന്ദൎയ്യം നിമിത്തം അതിന്നു വനരാജ്ഞി എന്ന മറുനാമം കൊ
ടുത്തിരിക്കുന്നു.

ഈത്തപ്പന ഈ രാജ്യത്തിൽ വളരുന്നില്ലെങ്കിലും അതിന്റെ പഴം
എല്ലാവരും സാധാരണയായി തിന്നു വരുന്നുണ്ടല്ലൊ.1)

ഈത്തപ്പന കുരുവിൽനിന്നേ മുളച്ചുണ്ടാകുന്നുള്ളൂ. ചേന വണ്ണം വെ
ക്കേണ്ടതിന്നു അതിൻറെ മേൽ കല്ലു വെക്കും പോലെ പനയുടെ കുണ്ട
(മുരടു) നന്നായി തടിക്കേണ്ടതിന്നു മൂന്നാം ആണ്ടോളം തെഴുത്തു വരുന്ന
കുരുന്നുകളെ മടക്കി കുരളിനെ കല്ലു കൊണ്ടു അമൎത്തിയ ശേഷം ആയവ
റ്റെ നീക്കുന്നു എങ്കിലും ആനയടിവെച്ച പനയുടെ മട്ടലുകൾ നിലം
തൊടാഞ്ഞാൽ അവറ്റിൻ തച്ചത്തു ചുറ്റിലും വല്ലഭാരം തുക്കിക്കളയും.
അതിനാൽ തണ്ടു അധികം തടിക്കയല്ലാതെ വേഗം വാടി ഉണങ്ങുന്ന മ
ട്ടലുകളെ നീക്കുകയും ചെയ്യാം. ഈ പണി മുപ്പതോ നാല്പതോ വൎഷം
ഈത്തപ്പന ഒറ്റകായ്ക്കുന്നവരെക്കും എടുക്കേണ്ടതു. പീറ്റപ്പന മൂന്നു മു
റിയോളം (40 കോൽ) പൊങ്ങും. ഈ പന ചൊവ്വായി വളരുന്നതിനാൽ,
നിന്റെ വളൎച്ച പനയോടു സദൃശം എന്നും അവ പനയോളം ചൊവ്വുള്ള
വ എന്നും2) തിരുവേദത്തിൽ പറയുന്നു. ഉപ്പ നഞ്ചുള്ള3) ഈറം നി
ലവും വിശേഷിച്ച ഉറവുള്ള സ്ഥലവും അതിന്നിഷ്ടം. അറവി മരുഭൂമിക
ളിൽ ഈത്തപ്പനകളുടെ പലമാതിരികൾ കാടുകാടായി വളൎന്നാലും അ
തിന്നൊക്കയും ഉടമക്കാരുണ്ടു. വേനിൽ കാലത്തും കണ്ട മട്ടലുകൾ കരി
മ്പ പച്ചയായിരിക്കുന്നു. മൂത്ത പനകൾക്കു 8-10, മിസ്രയിൽ 25-30 കുല
കളും അവറ്റിൽ ചിലതിന്നു ആയിരത്തോളവും അതിൽ അധികവും പ
ഴങ്ങൾ കാണുന്നു. മിസ്ര യോൎദ്ദൻ താഴ്വരകളിൽ പനകളേക്കാൾ ഫലി
ഷ്ഠിയനാട്ടിലു ള്ളവറ്റിന്നു4) പൊക്കവും കണ്ടയൂക്കും അധികമുണ്ടു. കൊ
യ്തുകാലത്തിൽ 6-10 വയസ്സുള്ള പിള്ളർ പനയേറി കുലമുറിച്ചു അടിയിൽ
നില്ക്കുന്നവർ വിരിച്ചു കാണിക്കുന്ന തുണിയിൽ ഇട്ടു കൊടുക്കും5). അതിന്നാ
യി ചില ചുള കൂലിയായി കിട്ടിയാൽ അവൎക്കു മതി. നമ്മുടെ നാട്ടിൽ
കൊയ്തു കാലത്തുള്ളതു പോലെ ആ നാടുകളിൽ ഈത്തപ്പഴം കൊയ്ത്തു മി
കെച്ച സന്തോഷം6)° ഈത്തപ്പന എണ്പതാം വയസ്സോളം (രണ്ടു മുറിപ്പാ [ 11 ] ടു തികയുംവരെ) അനവധി കായ്ക്കുന്നു. അതിൽ പിന്നേ പ്രായാധിക്യം ഏ
റുന്തോറും അനുഭവം കുറെഞ്ഞു കുറെഞ്ഞു വരുന്നു. ചില പനകൾ ഇ
രുന്നൂറ്റിൽ പരം ആണ്ടു നില്ക്കുന്നു പോൽ7). മറ്റെ രാജ്യങ്ങളിൽ കണി
കാണ്മാൻ പോലും കിട്ടാത്ത ഈ ഈത്തപ്പനയുടെ ഉത്ഭവത്തെ കുറിച്ചു
അറവികൾ ഒരു കബന്ധത്തെ ഉണ്ടാക്കിയിരിക്കുന്നതു തുലോം ആശ്ചൎയ്യ
മുള്ളതു. അതെന്തെന്നാൽ: മുഹമ്മദ് നബി ഈ ദുനിയാവിലുള്ള കാല
ത്ത് ഒരു ദിവസം സുബൈക്കു ഒരു മിനുസമുള്ള കല്ലെടുത്തു പൂഴിയിൽ കു
ഴിച്ചിട്ടു. അതിന്റെ പിറകെ നബി ഒരു നാൾ അവ്വഴിക്കേ വരുമ്പോൾ
ഒരു പുതുമയുണ്ടായി. ഓറ് പണ്ടു മണലിന്റെ വുത്ത് കുഴിച്ചിട്ട കല്ല്
മുളെച്ചു ഒരു വലിയ ഈത്തപ്പനയായി തീൎന്നതു മാത്രമല്ല, ആ മരവും അ
തിന്റെ എകരത്തിലുള്ള കുരുത്തോലകളും നിലംവരെയും കുമ്പിട്ടു നബി
യെ നമസ്കരിച്ചു നില്ക്കയും ചെയ്തു8).

ആസ്യയുടെ പശ്ചിമദിഗ്വാസികൾ ഇത്ര പെരുമയോടെ വൎണ്ണിക്കുന്ന
ഈത്തപ്പനയുടെ പ്രയോഗത്തെ ചുരുക്കത്തിൽ വിവരിക്കാൻ പോകുന്നു9)

മഴക്കാലം കഴിഞ്ഞാൽ ഉടനെ അറവികൾ ഈത്തപ്പഴം കാരക്ക അ
ത്തിമുതലായ പഴങ്ങളോടു കൂടെ ഈ പടിഞ്ഞാറെ തീരത്തിൽ വന്നിറ
ങ്ങുന്നതു എല്ലാവൎക്കും അറിവുണ്ടല്ലോ. ആ പഴം ഉത്സവ കാലങ്ങളിൽ
കുട്ടികൾക്കു ഇമ്പമുള്ള സമ്മാനമായ്തീൎന്നിരിക്കുന്നു.

ഈത്തപ്പഴം മതൃത്തുള്ള ഗുരുവൃഷ്യഞ്ച ബൃംഹണം।
ക്ഷയേഭിഘാതേ ഓഹേച വാതേപിത്തേച തല്ഗുണം. ॥

എന്നു ഗുണപാഠത്തിൽ കാണും പ്രകാരം ഈ മധുരപ്പഴം കൊണ്ടു അറ
വികൾ പല പല തരമായ ഭോജ്യങ്ങളെ ഉണ്ടാക്കുന്നു. ആ ഒരൊറ്റ മാ
തിരി പഴം കൊണ്ടു അവർ വൈഭവത്തോടെ ചമെക്കുന്ന പലഹാരങ്ങളെ
അന്യനാട്ടുകാർ കണ്ടാൽ അതു ഈത്തപ്പഴം കൊണ്ടുണ്ടാക്കിയതെന്നു അ
വൎക്കു ഒരിക്കലും തോന്നുകയില്ല. മദീനയിൽനിന്നു മക്കത്തേക്കു ഹജ്ജിന്നു
പോകുന്ന പ്രയാണികൾക്കു ഒരു മാസത്തോളം നില്ക്കുന്ന മാതിരിയിൽ അ
വർ പലപ്പോഴും അതിനെ ഒരുക്കി വരുന്നു.

ഈ നാട്ടുകാർ ഈത്തപ്പഴം തിന്നു കുരു ചാടി കളഞ്ഞാലും അറവി
കൾക്കു അതിനെ കൊണ്ടും അത്യാശ്ചൎയ്യമായ ചില പ്രയോഗങ്ങളുണ്ടു.
നമ്മുടെ നാട്ടിൽ കുതിരെകൾ്ക്കും കാളകൾ്ക്കും മറ്റും മുതിര പുഴുങ്ങി കൊടു
ക്കും പോലെ അറവികൾ കുരു ഒക്കെയും കൂട്ടി ചേൎത്തു മൂന്നു നാലു ദിവ [ 12 ] സം വെള്ളത്തിലിട്ടു പൊതിഞ്ഞെടുത്തു ആടുമാടുകൾക്കു തിന്മാൻ കൊടു
ക്കും. പലപ്പോഴും കുരു മിനുസമാക്കി ജപമാലകളേയും ഉണ്ടാക്കും. മക്ക
മദീന എന്നീ പട്ടണങ്ങളിൽ വമ്പിച്ച കച്ചവടപ്പാണ്ടികശാലകൾ ഉ
ണ്ടു. കേരളത്തിലേ ചില ബന്തരുകളിൽ ബുന്നു (കാപ്പി) കച്ചവടം പ്ര
ധാനമായിരിക്കും പ്രകാരം അവിടങ്ങളിൽ ഈത്തപ്പഴക്കുരുകൊണ്ടുള്ള
വ്യാപാരം പ്രധാനം. മേൽ പറഞ്ഞ രണ്ടു പട്ടണങ്ങളിലേ വീഥികളിലും
ഇടത്തെരുക്കളിലും വീണു കിടക്കുന്ന ഈത്തപ്പഴക്കുരുക്കളെ പെറുക്കി വി
ല്ക്കുന്നതിനാൽ അനേകം പാവപ്പെട്ട ജനങ്ങൾ നാൾ കഴിച്ചു പോരുന്നു1).

കുരു മാത്രമല്ല അതിന്റെ കുരുത്തോലയും അവൎക്കു വളരെ പ്രയോ
ജനമുള്ളതു. ഈ ദേശങ്ങളിൽ തെങ്ങിന്റെ ഓല കൊണ്ടു പുരകെട്ടന്ന
പ്രകാരം അറവികൾ ഈത്തപ്പനയോലകൊണ്ടു എത്രയും വിചിത്രമായി
പുര മേയും. അത്താറു കൊണ്ടു നാം മുറികൾക്കു ഇടനിരയുണ്ടാക്കുന്നതു
പോലെ അവരും കുരുത്തോലകൊണ്ടു ഓരോ മറയുണ്ടാക്കും. കുണ്ടൻ
പിഞ്ഞാണം, വട്ടി, കിണ്ണം, തളിക, കുരിയൽ, വെറ്റിലപ്പാട്ടി മുതലായ
സാധനങ്ങളും ഈച്ചയാട്ടുന്ന വിശറിയും കട്ടിൽ കിടക്ക മേശ മുതലായവ
അടിച്ചു തുടച്ചു വെടിപ്പാക്കുന്ന മാച്ചിലും (ബുറുസ്സും) ഉണ്ടാക്കും. ചെ
റിയ കായലുകളിൽ കൂടി നിൎവ്വിഘ്നമായി ഓടിപ്പാൻ തക്ക ചെറുവക വള്ള
ങ്ങളെ ഉണ്ടാക്കുന്നതു എല്ലാറ്റിലും ആശ്ചൎയ്യം തന്നെ. ഫ്രാത്ത് തിഗ്രി എ
ന്നീ നദികളിൽ കാണുന്ന മിക്കവാറും ഉരുണ്ടതോണികൾ ഈത്തപ്പന
കൊണ്ടുള്ളവ തന്നേ2). 6-8 അടി നീളത്തോളം വളരുന്ന ഈത്തപ്പനയു
ടെ മട്ടലുകൾ വേലി കെട്ടുവാനും കട്ടിൽ, തിര, തട്ടി, പെട്ടി, വിചിത്രമായ
പക്ഷിക്കൂടുകളെ ഉണ്ടാക്കുന്നതിന്നും പ്രയോഗിക്കുന്നു. കരിങ്കടലിൽ സ
ഞ്ചരിക്കുന്ന മിക്കവാറും കപ്പലുകൾക്കും ആലാത്തുണ്ടാക്കുന്നതു ഇതിന്റെ
നാർ കൊണ്ടത്രേ. ബഗ്ദാദ് പട്ടണത്തിൽ ഈത്തപ്പനയുടെ തായിമരം
കൊണ്ടു പലവിധമായ തട്ടുമുട്ടു സാധനങ്ങളെ ഉണ്ടാക്കി വില്ക്കുന്നതു മികെ
ച്ച കച്ചവടമായിരിക്കുന്നു. പിന്നെ ഈ നാട്ടിലേ കരിമ്പന പോലെ ഈ
ത്തപ്പന മൂക്കുമളവിൽ അതിന്റെ തായ്മരത്തിന്നു പെരുത്തു ഉറപ്പു കൂടുക
യാൽ ആയതു നടുവിട്ടം തൂണു മുതലായവറ്റിന്നു കൊള്ളിക്കുന്നു3). (1 രാ
ജ. 6, 29) അതല്ലാതെ ശലമോ രാജാവു പണിയിച്ച ദൈവാലയമതിലു
കളെ നിരപ്പലകകൊണ്ടു പൊതിഞ്ഞു അതിന്മേൽ ഈത്തപ്പന ചിത്ര
ങ്ങളെ കൊത്തിയ പ്രകാരം അറിയുന്നു. [ 13 ] മിസ്രയിലേ പാഴിടങ്ങളിൽ കാണുന്ന പ്രകാരം പണ്ടത്തെ മിസക്കാർ
ഈത്തപ്പനമാതിരിയാക്കി തൂണുകളും അതിന്റെ കുരളിന്നു ഉപമിച്ചു തൂ
ണിൻ തലപ്പുകളും വിചിത്രമായി കൊത്തിയിരിക്കുന്നു1).

(ശേഷം പിന്നാലെ)

CHRISTOPHER COLUMBUS (by E. Hlbrck.).

നവലോകാന്വേഷകനായ ക്രിസ്തൊഫ് കൊലുമ്പൻ.

ക്രിസ്താബ്ദം 1492ാമതിൽ കൊലുമ്പൻ എന്ന കീൎത്തിമാൻ അമേരി
ക്കാ ഖണ്ഡത്തെ കണ്ടെത്തി എന്നു കേരളോപകാരി (V 107ാം ഭാഗത്തു
രണ്ടു സൂചകത്താൽ) അറിയിച്ചതു കൊണ്ടു പലൎക്കും ഈ ആളുടെ ചരി
ത്രം കേൾപ്പാൻ ഇഷ്ടം ഉണ്ടാകും എന്നു വിചാരിച്ചു അതിനെ കീഴിൽ
വിവരിക്കുന്നു.

ക്രിസ്തൊഫ് കൊലുമ്പൻ ഇതാല്യയിലേ ജനുവാ3) പട്ടണത്തു ക്രിസ്താ
ബ്ദം 1456ാം വൎഷത്തിൽ ജനിച്ചു. ചിലർ അവൻ ദൊമേനിക്കൊ എന്ന
കുലീനന്റെ മകൻ എന്നും മറ്റു ചിലർ അവന്റെ അപ്പൻ ഒരു നെ [ 14 ] യ്ത്തു കാരൻ ആയിരുന്നു എന്നും പലവിധമായി പറയുന്നു. അതുകൊണ്ടു
അവന്റെ അഛ്ശനെ കുറിച്ചു ഒരു നിശ്ചയം പറവാൻ പ്രയാസം തന്നേ.
1470ാമതിൽ ഗണിതശാസ്ത്രം അഭ്യസിക്കേണ്ടതിന്നു അവൻ പവീയിലേ1)
സൎവ്വകലാശാലയിലേക്കു പോയെങ്കിലും 14 വയസ്സു തികഞ്ഞ ശേഷം അ
വൻ കപ്പൽ ഓട്ടത്തിന്നായി വിദ്യാഭ്യാസത്തെ വിട്ടു താൻ ആദ്യം ചെയ്ത
കപ്പൽ യാത്രകൾ റൂമിസ്ഥാനം, ഇംഗ്ലന്ത്, ഇസ്ലന്ത് എന്നീ രാജ്യങ്ങളി
ലേക്കു ആയിരുന്നു. അങ്ങിനെ കുറെ കാലം കഴിച്ചിട്ടു കൊലുമ്പൻ പറ
ങ്കിരാജ്യത്തിലേ ലിസ്സബോൻ എന്ന തുറമുഖപട്ടണത്തിലേക്കു പോയി
അവിടെനിന്നു പെൎത്തൊസന്തോ എന്ന ദ്വീപിൽ ആളുകളെ കുടിയേറ്റി
യവനും കീൎത്തിപ്പെട്ട കപ്പൽക്കാരനും സുശീലനുമായ ഒരു ഇതാല്യന്റെ
മകളായ ദൊന്ന2) ഫെലിപ്പ മുഞ്ഞിസ് ദെപെരെസ്ത്രല്ലൊ എന്നവളെ
വിവാഹം കഴിച്ചു. തനിക്കു കിട്ടിയ സ്ത്രീധനത്തിൽ വലിയോരംശം അവ
ളുടെ അഛ്ശൻ എഴുതിയ നാൾവഴി (ദിനചൎയ്യ) പുസ്തകങ്ങളും വരച്ച പ
ടങ്ങളും ആയിരുന്നു. അവറ്റാൽ കൊലുമ്പന്റെ വിദ്യാൎത്ഥിത്വം വളരെ
വൎദ്ധിച്ചതു കൂടാതെ അന്നു മുതൽ അവൻ ഭൂമിശാസ്ത്രവും വളരെ ജാഗ്രത
യോടെ പഠിച്ചു കൊണ്ടിരുന്നു എങ്കിലും, തൻറ കുഡുംബത്തെ പാലി
ക്കേണ്ടതിന്നു ഗിനേയ എന്ന അഫ്രിക്കകരയിലേക്കു പോകുന്ന യാത്രക്കാ
രോടു താൻ ചേരുകയും പടങ്ങൾ വരക്കുകയും ചെയ്തു പോന്നു. പിന്നെ
അവൻ പാൎത്തോസന്തോവിൽ ചിലകാലം പാൎത്തപ്പോൾ തന്റെ പിറ
ക്കാത്ത അപ്പഛ്ശനായ പേദ്രൊ കൊറേയൊ എന്ന നല്ല കപ്പൽക്കാരനോ
ടു കഴിച്ച സംഭാഷണങ്ങളാൽ കിഴക്കേ ഭൂഖണ്ഡങ്ങളിലേക്കു അഫ്രിക്കയു
ടെ തെക്കേ മുനമ്പു ചുറ്റി പോകുന്ന വഴിയല്ലാതെ വേറെ ഒരു വഴി ക
ണ്ടെത്തുവാൻ കഴിവുണ്ടാകും എന്ന വിചാരം അവന്റെ മനസ്സിൽ ഉദി
ച്ചു വന്നു. എന്തെന്നാൽ ഭൂമി ഒരു ഗോളം എന്നു വിജ്ഞാനിയായ അരി
സ്തോതെലേസ്സ് വിചാരിച്ച പ്രകാരം അവനും നിനച്ചതുകൊണ്ടു ഒരു
സ്ഥലത്തുനിന്നു കപ്പൽ വഴിയായി പടിഞ്ഞാറോട്ടു പുറപ്പെട്ടു പോയാൽ
ഒടുക്കത്തു അവിടത്തിൽ തന്നെ വീണ്ടും എത്തും എന്നും അങ്ങിനെ ചെ
യ്താൽ ആസ്യയുടെ കിഴക്കേ കരക്കു ഇറങ്ങുകയും അത്രോടം അറിയാത്ത
നാടുകളെ കാണുകയും ചെയ്യും എന്നു അവന്റെ ഊഹം ആയിരുന്നു.
ആ തീരത്തിന്റെയും യൂരോപ്പയുടെ പടിഞ്ഞാറെ കരയുടെയും ഇടയിലു
ള്ള സമുദ്രം അകലം കുറഞ്ഞതെന്നു അവന്നു വിചാരിപ്പാൻ അരിസ്തോ
തെലെസ്സ്, സെനെകാ ഫ്ലീനിയുസ്സ് എന്ന ശാസ്ത്രികളുടെ ഉപദേശങ്ങളും
മൎക്കൊപോലൊ, മെന്തുവിൽ എന്ന കീൎത്തിയുള്ള യാത്രക്കാരുടെ വൎത്തമാ
നങ്ങളും അല്ലാതെ വേറെ പല അടയാളങ്ങളും തുണയായിരുന്നു. അവ [ 15 ] യാകട്ടേ സെൻവിൻ്സന്ത് എന്ന പറങ്കിരാജ്യത്തിന്റെ മുനമ്പിന്നു പടി
ഞ്ഞാറു 450 നാഴിക ദൂരത്തുള്ള അത്ലന്തിക സമുദ്രത്തിൽ വെച്ചു പറങ്കി
കപ്പൽക്കാരനായ മൎത്തിൻ വിൻസന്തി പടിഞ്ഞാറുനിന്നു ഒഴുകിവന്നു ചി
ത്രം കൊത്തിയ ഒരു മരത്തെ കണ്ടു പിടിച്ചതും പേദ്രൊ കൊറേയൊവു
അങ്ങിനേത്ത മറ്റൊരു മരത്തെ പെൎത്തൊസന്തോവിൽനിന്നു കണ്ടു പി
ടിച്ചതും, പ്തൊലൊമേയുസ്സ് ശാസ്ത്രി വിവരിച്ച ഭാരതഖണ്ഡത്തിലെ ചൂ
രലുകൾ്ക്കു തുല്യമായവ കുറെദ്വീപുകളിലേക്കു പടിഞ്ഞാറുനിന്നു ഒഴുകിവ
ന്നണഞ്ഞതും, ആ സമയത്തു വിലാത്തിക്കാർ അറിഞ്ഞു വന്ന മനുഷ്യവം
ശത്തിന്റെ മുഖലക്ഷണത്തിൽ ഭേദിച്ചിരിക്കുന്ന രണ്ടു പുരുഷന്മാരുടെ
ശവങ്ങൾ പ്ലോരേസ്സ് എന്ന ദ്വീപിൻ തീരത്തു തിരയടിച്ചു കയറ്റിയ പ്ര
കാരം കണ്ടതും എന്നിവ തന്നെ.

(ശേഷം പിന്നാലെ ).

BIBLE POETRY (N. T.)

സുവിശേഷ ഗീതം.

പൂൎവ്വപീഠിക Preface.

ക്രിസ്തുവാകിയ രക്ഷകൻ തന്നുടെ വൎത്തമാനമിന്നമ്പോടു ചൊല്ലുവാൻ।
ചിത്തതാരിൽ നിനക്കുമടിയനുള്ളത്തൽ തീൎത്തു പാലിക്കുക ദൈവമേ॥
ആദിയിൽ വചനമുണ്ടായിരുന്നായതു തന്നെ ദൈവവുമാകുന്നു।
സൃഷ്ടിക്കപ്പെട്ടതെല്ലാമവൻ തന്നാൽ സൃഷ്ടിയൊന്നുമവൻ കൂടാതില്ലല്ലോ॥
ആയവൻ താനഹോ ജഡമായ്ചമഞ്ഞീയുലകിൽ കൃപാസത്യപൂൎണ്ണനായ് ।
മായമെന്നിയെ വന്നു വിശ്വാസികളായ തന്നുടെ ഭക്തജനങ്ങൾ്ക്കു॥
ദൈവമക്കളാവാനധികാരവുമായിരാനന്ദമോടെ കൊടുത്തിതു।
മോശയിൽനിന്നു വന്നു ധൎമ്മം പുനൎയ്യേശുവിൽനിന്നു കാരുണ്യസത്യവും॥
ഏതു കാലത്തുമേകനാം ദൈവത്തെ ഏതൊരുത്തനും കണ്ടിട്ടുമില്ലല്ലോ।
തന്നുടെ മടി തന്നിൽ വാഴന്നൊരു നന്ദനനവനെത്തെളിയിച്ചിതു.॥

൧. ഗബ്രിയേൽ ദൈവദൂതന്റെ വരവു Gabriel's apparitions.

എങ്കിലോ യവനന്മാരെ വെന്നൊരു ശങ്കയെന്നിയെ രാജ്യങ്ങളാകവെ।
ചക്രവൎത്തിയായ്വാഴുന്ന റൌമ്യനാം വിക്രമിയാകുമൌഗുസ്തഭൂപന്റെ॥
കല്പനകൊണ്ടെഹൂദഭൂപാലനായ്കെപ്പെഴുന്ന ഹെരോദാവു വാഴുമ്പോൾ।
ജകൎയ്യാവെന്നു പേരുള്ളാരാചാൎയ്യൻ ജനിച്ചിതബിയായുടെ മന്ദിരേ॥
അഹ1റോന്യജയാകും യലിശബേത്തവന്നു കാന്തയായി ഭവിച്ചിതു।
ദിവ്യധൎമ്മപ്രമാണികളാകയാൽ ദൈവസന്നിധൌ നീതിമാന്മാരിവർ॥
സന്തതിയില്ലവൎക്കുയലിശബ വ2ന്ധ്യയാകുകകാരണമായിട്ടു।
അത്രയല്ലവർ രണ്ടുപേരും മഹാവൃദ്ധതയുള്ളവരായിരുന്നിതു॥
ഇങ്ങിനെ വസിക്കുന്നാളാരുദിനമങ്ങു ദൈവാലയത്തിൽ ജകൎയ്യനും।
ആചാൎയ്യസ്ഥാനമൎയ്യാദ പോലെ ചെന്നാശു ധൂപം കാട്ടുന്ന നേരത്തു॥
വന്നനേകം ജനം ബഹിൎഭാഗത്തിൽനിന്നു പ്രാൎത്ഥിച്ചു കൊണ്ടിരുന്നീടിനാർ। [ 16 ] തത്സമയമൊരു ദൈവദൂതനെ തത്ര മന്ദിരേ ധൂപപീഠത്തിന്റെ॥
ദഃക്ഷിണപ്രദേശത്തിൽ ജകൎയ്യനുമീക്ഷണം ചെയ്തു പേടിച്ചിതേറ്റവും।
ചൊല്ലിനാനഥ ദൂതൻ ജകൎയ്യനോടുള്ളിലെന്തിനു പേടി നിണക്കെടോ॥
കേട്ടിരിക്കുന്നു നിന്നുടെയാ4 ചനാ വാട്ടമെന്നിയശേഷം മാഹോന്നതൻ।
5ത്വൽകുഡുംബിനി പെറ്റുനിണക്കൊരു സല്ക്കുമാരനുണ്ടാകുമവന്നു നീ॥
പേർ വിളിക്കുക യോഹന്നാനെന്നവൻ നേർ വഴിക്കു തിരിക്കുമനേകരെ।
നിന്നുടെ ഹൃദി സന്തോഷമുണ്ടാകുമന്യലോകരനേകരാനന്ദിക്കും॥
കൎത്താവിന്മുമ്പിൽ മുമ്പനാകുമവൻ മദ്യവും വീഞ്ഞും സേവിക്കയുമില്ല।
പരിശുദ്ധനാമാത്മാവിനാലവൻ പരിപൂൎണ്ണനാം മാതൃഗൎഭേ തന്നെ॥
ഭൂതവാക്കേവം കേട്ടു ജകൎയ്യനും ചേതസി വിശ്വസിക്കാതെ ചൊല്ലിനാൻ।
എന്തുകൊണ്ടിതറിയുന്നു ഞാനുമെൻ കാന്തയും വയസ്സുള്ളവരല്ലയോ॥
ഇങ്ങിനെ ജകൎയ്യാവിന്റെ വാക്കു കേട്ടിം6ഗിതജ്ഞനാം ദൂതനുമന്നേരം।
ചൊന്നിതു ഞാനകഖിലേശസന്നിധൌ നിന്നിടുന്നൊരു ഗബ്രിയേലാകുന്നു॥
നിന്നൊടീവിശേഷത്തെയറിപ്പാനെന്നെ കല്പിച്ചയച്ചു8 പരാപരൻ।
തെറ്റുകൂടാതെ സംഭവിപ്പാനുള്ള പോറ്റി തന്നുടെ വാക്കുകളിന്നു നീ॥
വിശ്വസിക്കായ്ക കാരണമൂമനായ്വി9ശ്വനാഥോക്തി പോലെ വരുവോളം।
പാൎക്കുമെന്നു പറഞ്ഞ ദൂതനും പാൎത്തിടാതെയവിടെ മറഞ്ഞിതു॥
ദൂതനെക്കണ്ടമുലം ജകൎയ്യനു ജാതമായ്വന്ന താമസകാരണം।
ഓൎത്തുവിസ്മയപ്പെട്ടു ജകൎയ്യനെ കാത്തു കൊണ്ടു പാൎത്തു ജനസംഘവും॥
ജകൎയ്യാവും പുറത്തുപുറപ്പെട്ടു ജനത്തോടുരചെയ്വാൻ കഴിയാതെ।
നിന്നനേരത്തവർകളെല്ലാവരും മന്ദിരത്തിലിവനൊരു ദൎശനം॥
കണ്ടിതൊന്നോൎത്ത നേരമാംഗ്യങ്ങളെക്കൊണ്ടു കാണിച്ചു പാൎത്തവനൂമനായി।
തന്റെ സേവാദിനങ്ങൾ കഴിഞ്ഞനാൾ സ്വന്ത വീട്ടിൽ ഗമിച്ചു ജകൎയ്യനും॥
| കാന്തയോടൊത്തുവാഴും ദിനങ്ങളിൽ10 സ്വാന്തമോദം വരുമാറെലിശബ।
ഗൎഭവും ധരിച്ചഞ്ചുമാസത്തോളമത്ഭുതമാൎന്നൊളിച്ചു വാണീടിനാൾ ॥
.

1. അഹറോന്റെ വംശത്തിൽ ജനിച്ചവൾ. 2. മച്ചി. 3. വലത്തുഭാഗം. 4. അപേക്ഷ.
5. നിന്റെ ഭാൎയ്യ. 6. ഹൃദയഭാവത്തെ അറിയുന്നവൻ. 7. സമീപത്തിൽ. 8. ദൈവം. 9.
ദൈവവചനം. 10. ഹൃദയസന്തോഷം. (ശേഷം പിന്നാലെ). സത്യാൎത്ഥി പണ്ഡിതർ.


SCRIPTURE PRIZE QUESTIONS. (5)

വിരുതുടയ വേദചോദ്യങ്ങൾ. (൫

I. നവമ്പർ മാസത്തിൽ കഴിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ:

12. a. മത്ത: 8, 10; b. മാൎക്ക: 6, 6.

13. a. യായേൽ; b. സിസറാ; c. യായേലിന്റെ കൂടാരം; d, ഒരു ആണിയെ ചെ
ന്നിയിൽ തറെച്ചതിനാൽ; e. ഹേബർ; f. ന്യായാധി: 4.

14. a. യോഹ: 3; b. I കൊരി: 15; c. II തെസ്സ: 2; d. യോഹ: 6; e, രോമ: 4;
f. I കൊരി: 13.

15. ഉസ്സിയ; അസ്സറിയ; നയമാൻ; ഗഹാസി; ശീമോൻ; മിറിയാം; ലൂക്ക: 17, 11-19.
യാദസ്തു: തലശ്ശേരി, കോട്ടയം, കോഴിക്കോടു എന്നീ സ്ഥലങ്ങളിൽ നിന്നു ഉത്തരങ്ങൾ അ
യച്ചവർ എല്ലാവരും ചോദ്യങ്ങളെ സൂക്ഷ്മത്തോടെ വായിക്കായ്കയാൽ അല്പാല്പം തെ
റ്റിപ്പോയി എന്നു കാണുന്നു.—എന്നാൽ ഇതാ:

II. പുതുചോദ്യങ്ങൾ ആവിതു:

16. ഏലിയാ എന്ന പ്രവാചകനെ കുറിച്ചു പുതുനിയമത്തിൽ എവിടെ എഴുതീട്ടുണ്ടു? (എ
ങ്ങിനെ എങ്കിലും നാലു സ്ഥലങ്ങളെ കുറിക്കേണം).

17. തിമോത്ത്യൂസിന്റെ അപ്പൻ, അമ്മ, മുത്തമ്മ, ഗുരുനാഥൻ എന്നിവർ ആർ എന്നും
അവൻ പിതൃനഗരവും പൌലൊസ് അവനെ വിട്ട സ്ഥലവും ഏതു എന്നും പറ
യാമോ? [ 17 ] 18. പ്രാപിയുള്ള ഒരു അദ്ധ്യക്ഷൻ, സത്യമായ വിധവ, നല്ല രാജാവിൻറെ സന്മാൎഗ്ഗം
(കാൎയ്യാദികളെ നടത്തുവാൻ തന്നെ), വീട്ടുകാൎയ്യം നന്നായി നടത്തുന്ന സ്ത്രീ എന്നിവരെ
കൊണ്ടു എഴുതിയിരിക്കുന്ന സ്ഥലങ്ങളെ കാണിക്കാമോ ?

19. ക്രിസ്തീയ ആയുധവൎഗ്ഗത്തിന്റെ ഏഴ് ആയുധങ്ങളെ പറഞ്ഞു തരുമോ?

(മേലെഴുത്തു Rev. J. Knobloch, Calicut.)


CORRESPONNDENCE.

ഒരു കത്തു.

കേരളോപകാരി പ ത്രാധിപർ അവർകളേ!

മടിയന്മാരായ ചെറിയ കുട്ടികൾക്കു പഠിത്വത്തിന്നു അത്യുത്സാഹവും
പ്രത്യേക താല്പൎയ്യവും ഉണ്ടാകുവാനായിട്ടുള്ള സാരമേറിയ ഒരു ബുദ്ധി ഉപദേശം.

എല്ലാ മനുഷ്യരും ചെറു പ്രായത്തിൽ തന്നെ ജ്ഞാനമെന്ന നിക്ഷേപത്തെ നേടി വെക്കേ
ണ്ടതിന്നു പ്രത്യേകം താല്പൎയ്യപ്പെട്ട് ഉത്സാഹിക്കേണ്ടതാകുന്നു. അത എന്തെന്നാൽ കഴിഞ്ഞു പോ
കുന്നതായ ഈ ലോകത്തിലെ ദ്രവ്യസമ്പത്തിനെ ഓരോരുത്തൻ നേടി വച്ചു എന്നിരിക്കട്ടേ. അ
ത ഒാരോരോ പ്രകാരത്തിൽ നശിച്ചു പോകുന്നതും കള്ളന്മാരാലും മറ്റും നഷ്ടപ്പെടുന്നതും ആ
യി അതിനെ നാം കണ്ടു വരുന്നുല്ലോ. ഈ ലോകധനം നേടിച്ചവന്റെ ജീവകാലം അ
വസാനിക്കുന്നതിന്നു മുമ്പെ അത എല്ലാം നശിച്ചു പോയി ദരിദ്രനായി തീരുന്നു അതിനാൽ ത
ന്നെ ഈ ലോകധനം ഏതുമില്ലെന്നും അത്രേ സാരമുള്ളതല്ലെന്നും ആയ്ത ഏത പ്രകാരത്തിലെ
ങ്കിലും നശിക്കപ്പെടുവാൻ കഴിയുന്നതാണെന്നും നമുക്കു തന്നെ അറിയാം.

എന്നാൽ ഇഹത്തിൽ നശിച്ചു പോകാത്ത ധനം മറ്റൊന്നുണ്ടു. അതായ്ത ജ്ഞാനം തന്നേ.
അതിനെ കള്ളന്മാരോ മറ്റോ കൊണ്ടു പോകയോ കൊടുക്ക വാങ്ങൾ ഇത്യാദികളാൽ കുറഞ്ഞു
പോകയോ ചെയ്യുന്നതല്ലാ. ജ്ഞാനമെന്ന നിക്ഷേപം ഒരുത്തൻ സംഗ്രഹിച്ചു വെച്ച അതിൽ
നിന്നു അനേകായിരം ആളുകൾക്ക വാരിക്കൊടുത്താലും ആ നിക്ഷേപപാത്രത്തിൽ മുമ്പിലുള്ള
തിനേക്കാൾ എത്രയോ അനവധി വൎദ്ധിച്ചു കൂടുന്നതല്ലാതെ ഒരു ലേശം പോലും കുറവു വരുന്ന
തല്ല അതു ഏതുപ്രകാരമെന്നുള്ളതിനെ കുറിച്ചു ചില സാമ്യങ്ങൾ പറയാം.

ഒരു വിളക്കു തെളിയിച്ചു നിറുത്തി എന്നിരിക്കട്ടേ. അതിൽനിന്നു വേറെ ഒന്നിലേക്കു ക
ത്തിച്ചു എടുത്താൽ അതുകൊണ്ടു മുമ്പുണ്ടായിരുന്ന പ്രകാശത്തിന്നു ഒരു പ്രകാരവും കുറവു വരു
ന്നതല്ലല്ലോ.

ഉറവയുള്ള കിണരുകളിൽനിന്നു വെള്ളത്തെ കുറെ കോരി എടുത്താൽ അത്ര മേൽ വ
ന്നു ചേരുന്നതല്ലാതെ വറ്റി പോകുന്നതല്ലാ എന്ന കണ്ടറിവുണ്ടല്ലോ. അതുകൊണ്ടു നശിച്ചു
പോകാത്ത ജ്ഞാനമെന്ന ഈ ധനത്തെ ഏവരും നേടുവാൻ ഉത്സാഹിക്കണം. സൎവ്വേശരനാ
യ ദൈവം ജ്ഞാനത്തിന്റെ വെളിച്ചത്തെ ഈ കാലത്ത എല്ലാ രാജ്യങ്ങളിലും അവരവൎക്ക അ
വരവരുടെ ഭാഷയിൽ വെളിപ്പെടുത്തി തന്നിരിക്കുന്ന കാലമാകുന്നു എന്നു ഓൎത്തു നോക്കിയാൽ
നമുക്കു തന്നെ അറിയാം അത എന്തെന്നാൽ പൂൎവ്വകാലങ്ങളിൽ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും
എത്രയോ പ്രയാസപ്പെട്ട ഓലയിലും അലേഖയിലും മറ്റും എഴുതി വന്നിരുന്നതല്ലാതെ അച്ചടി
ച്ചു ബുക്കുകളായി കണ്ടിട്ടില്ലെന്നു തന്നേ പറയാം. ഈ കാലത്ത അച്ചടി എന്ന ഒരു സൂത്രം മൂ
ലം വളരെ വളരെ പുസ്തകങ്ങൾ ഉണ്ടാക്കി വരുന്നു. എന്നു മാത്രമല്ലാ മുൻകാലത്ത അലേഖയി
ലും മറ്റും ആയി മറഞ്ഞു കിടന്നിരുന്നവയായ അനേക കീൎത്തനങ്ങൾ സ്തോത്രങ്ങൾ പുരാണ
ങ്ങൾ ശാസ്ത്രങ്ങൾ മുതലായവയെയും പുസ്തകമാക്കി ചമച്ചതിനെ നമ്മുടെ കണ്ണുകൾ കൊണ്ടു കാ
ണുന്നു ഈ വകയ്ക്കും ഈസ്കൂൾവകയ്ക്കും മറ്റും ആയി ആണ്ടു തോറും എത്രെയോ ആയിരം ഉറു
പ്പിക ചിലവു ചെയ്തു വരുന്നു. ഇങ്ങിനെ ദയാലു ആയ നമ്മുടെ രാ. രാ. ബഹുമാനപ്പെട്ട മഹാ
രാജ്ഞി അവർകളെ എത്രയോ വണക്കത്തോടെ നാമെല്ലാവരും വന്ദനം ചൊല്ലേണ്ടതും മേല്ക്കു
മേൽ ഐശ്വൎയ്യവും ദീൎഗ്ഘായുസ്സും ശത്രുക്കളിൽനിന്നുള്ള ജയവും ഉണ്ടാകുവാനായിട്ടു സൃഷ്ടിസ്ഥി
തി സംഹാര കൎത്താവായ സൎവ്വേശ്വരനോടു പ്രത്യേകം പ്രാത്ഥിക്കണം.

എന്നൊരു ജ്ഞാനബോധകൻ. [ 18 ] SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

ആസ്യ Asia.

അബ്ഘാനസ്ഥാനം കാബൂൽ.
നൊവെമ്പ്ര ൧൪൯ രണ്ടു ഭൂകമ്പം ഉണ്ടായി.
തഗോവാ നാട്ടിലേ ദ്വാബ് എന്ന സ്ഥലത്തി
ന്നു സൊഫികൾ എന്ന ജാതി കൊള്ളയിട്ടു ചി
ല കുടിയാന്മാരെ കൊന്നതിനാൽ ഒരു പടയെ
അവൎക്കു വിരോധമായി അയച്ചിരിക്കുന്നു. ൬൭
ആം പട്ടാള ത്തിൽനിന്നു 54 പേർ രണ്ടു മണി
ക്കൂറോളം ഈരായിരം ശത്രുക്കളോടെതിൎത്തു
നിന്നു ൧൭൦൦ വെടിവെച്ചിരുന്നു. ൧൯നു ബാ
ലഹിസ്സാർ എന്ന അരണ്ണിനെ (ചെറുകോട്ടയെ)
നിരത്തി തീൎന്നിരിക്കുന്നു. വൎത്തമാനക്കമ്പി കാ
ബൂലോളം തീൎന്നു എങ്കിലും മാറ്റാന്മാർ കൂട
ക്കൂടെ കമ്പികളെ മുറിക്കുന്നതിനാൽ അക്ക
ബിംബനത്താൽ (heliography) വൎത്തമാ
നം എത്തിക്കേണ്ടതിന്നു തക്ക കുന്നുകളെ നി
ശ്ചയിച്ചിരിക്കുന്നു. കൊൎന്നൽ മൿഗ്രിഗർ ശസ്ത്ര
വൈദ്യനായ ബല്ലൂ, ഹായത്ത് ഖാൻ എന്നിവർ
യാക്കൂബ്ഖാനെ കുറ്റക്കാരനാക്കി തീൎക്കുന്ന
ഓരോ സാരമുള്ള സംഗതികളെ കൂട്ടിച്ചേൎത്തു
ഭാരതത്തിലേ മേൽക്കോയ്മയെ ഉണൎത്തിച്ചു. ആ
യവൎക്കു കാൎയ്യബോധം വരികയാൽ യാക്കൂബ്
ഖാനെ ഭാരതത്തിൽ അയപ്പാൻ കല്പിച്ചിരിക്കു
ന്നു. ദിസെമ്പ്ര ൧ നു യാക്കൂബ് ഖാൻ ശേൎപ്പൂ
രിൽനിന്നു പുറപ്പെട്ടു 8 നു പെഷാവരിൽ എ
ത്തി. അവനെ മീരത്തോളം കൊണ്ടു പോകു
ന്നു പോൽ. അവന്റെ അന്തഃ പുരികമാർ
(harem) കാബൂലിൽ ഇരിക്കും. 8 നു യാക്കൂബ്
ഖാന്റെ അമ്മായിയപ്പനായ മുസ്താഫിവജീർ
അഹ്യൂഖാൻ എന്നവനും സഖരിയഖാൻ എന്ന
വനും കോയ്മത്തടവുകാരായി ഭാരതത്തിലേക്കു
പുറപ്പെട്ടു പോയി.

യാക്കൂബ് ഖാന്റെ അമ്മായിയപ്പന്റെ ക
യ്യിൽ രുസ്സ്യക്കോയ്മ അവന്നു സമ്മാനിച്ച ഒരു
വെള്ളിചായപാത്രം കൂടാതെ രുസ്സ്യ പ്രധാന
മന്ത്രിയായ ഗൊൎച്ചക്കൊപ്പ് പ്രഭു ഒപ്പിട്ട പത്ര
ങ്ങളും ഇംഗ്ലീഷ് കോയ്മക്കു കിട്ടിയിരിക്കുന്നു.
രുസ്സ്യക്കോയ്മ പുറമേ സ്നേഹഭാവം നടിച്ചിരി
ക്കേ 1873 ആം വൎഷം തൊട്ടു അബ്ഘാനരു
ടെ മനസ്സ് വഷളാക്കുവാൻ പണിപ്പെട്ടിരി
ക്കുന്നു. എന്നു വേണ്ടാ ശേർ ആലി നമ്മുടെ
കോയ്മയോടു അഹമ്മതിപ്പാൻ തുടങ്ങിയപ്പോൾ
രുസ്സ്യക്കോയ്മ അവനോടു: ഭയപ്പെടേണ്ടാ ഇം

ഗ്ലിഷ്ക്കാൎക്കു കാബൂൽ പിടിക്കേണ്ടതിന്നു രണ്ടു
വൎഷം വേണം എന്നു ആശ്വസിപ്പിച്ചു. ഈ
രേഖകൾ ഉണ്ടാകയാൽ ഇനിമേൽ രുസ്സരുടെ
ചക്കരവാക്കു വിശ്വസിപ്പാൻ പോരാ.

യാക്കൂബ് ഖാന്റെ അമ്മ മകൻ തടവുകാ
രൻ ആയി പോയതിനാൽ കോഹിസ്ഥാനക്കാ
രെ ദൂതന്മാരെ കൊണ്ടു ഇളക്കുവാൻ നോക്കുന്നു.

നൊവെമ്പ്ര ൨൩നു ബാലഹിസ്സാരിനെ മു
മ്പെ ആക്രമിച്ച പടയാളികൾ എട്ടു നാഴിക
യോളം കാബൂലിന്നു അടുത്തു അംഗ്ല പടയാളി
കളെ കണ്ടപ്പോൾ ഓടി പോയി എങ്കിലും ശ
ക്തി കൂട്ടി മൈതാന എന്ന സ്ഥലത്തെ പിടി
പ്പാൻ നോക്കി. അന്നു തന്നെ ബെനബാദാ
നിലേ നിവാസികൾ പടത്തലവനായ ബേ
ക്കരോടു ദ്രോഹം കാണിച്ചതിനാൽ അവൻ
ആ ഊരിനെ എരിക്കയും സകലമുതലിനെയും
നശിപ്പിക്കയും ചെയ്തു. ദിസെമ്പ്ര ൫നു- അബ്
ഘാനപടയാളികളും മലവാസികളും മൈതാന
കോട്ടയിലേ വാഴിയായ ഹുസ്സൈൻഖാനെ
കൊന്നു അവന്റെ ശവം തറിച്ചു കള ഞ്ഞു.

ദിസെമ്പ്ര ൮നു കെത്തസഖർ എന്നു പേ
ൎപ്പെട്ട തീവണ്ടിപ്പാതയിൽനിന്നു 63 ദിവസം
കൊണ്ടു 63 നാഴിക പാത്തി വഴി തീൎന്നിരിക്കു
ന്നു. ൧൧നു തുൎക്കിസ്ഥാനത്തിലേ വാഴിയായ
ഗൊലാംഖാൻ ഇംഗ്ലിഷ്‌ക്കാരോടു വഴിപ്പെടാ
തെ 8 പീരങ്കിതോക്കുകളോടു സഞ്ചരിക്കുന്നതി
നാൽ കോയ്മ കാശീംഖാനെ ആ നാട്ടിന്നു മൂപ്പ
നാക്കിയിരിക്കുന്നു. മുസ്കി അലം എന്നും മഹൊ
മെദ് ജാൻ എന്നും പേരുള്ള രണ്ടു ദ്രോഹത്തല
വന്മാർ വലിയൊരു സൈന്യത്തെ ശേഖരിച്ചു
ശേൎപ്പൂരിൽ തീൻ പണ്ടെങ്ങളെ വരാതാക്കിയതു
കൊണ്ടു സേനാപതിയായ മൿഫൎസ്സൻ അവ
രോടു ചെറുത്തുനിന്നും ആ സമയം ഒരു കൂട്ടം
കുതിരപ്പടയാളികൾ കൊണ്ടു വരുന്ന 4 കാള
ന്തോക്കുകാരുടെ മേൽ 4000 ശത്രുക്കൾ വീണു
കുതിരകളെ വെടിവെച്ചതിനാൽ കൊണ്ടു പോ
കുവാൻ വഹിയാതെ തീത്തുള കൾക്കു ആണി
തറെച്ചു ശത്രുകൈയിൽ വിടേണ്ടി വന്നു. ഉട
നെ കൊൎന്നാൽ മൿഗ്രീഗർ കുതിരകാലാളുകളെ
കൂട്ടി എതിരാളുകളെ പായിച്ചു കാളന്തോക്കുക
ളെ വിടുവിച്ചിരിക്കുന്നു. നാട്ടുകാർ അന്നു ത
ന്നെ കാബൂലിലും ചുറ്റുവട്ടത്തിലും ഒന്നായി
ദ്രോഹിപ്പാൻ ഭാവിച്ചിരുന്നു. കാബൂളിൽ ആ
യുധം ധരിച്ച 30 കാബൂൽക്കാരെ പിടിച്ചു തട
വിലാക്കി.

[ 19 ]
വടക്കേ പടിഞ്ഞാറെ പകുപ്പു.–

ഒക്തൊബ്ര ൧൪൲ ൽ നാഗമലകളിൽ മൊജമ
നാഗർ എന്ന മലവാസികൾ ദമാന്ത് സായ്പി
നെയും ഇരുപതു ശിവായ്കളെ യും ആറു പൊ
ലീസ്ക്കാരെയും കൊന്നുകളഞ്ഞിരിക്കുന്നു. കൊ
ഹിമ എന്ന സ്ഥലത്തിൽ ഉണ്ടായ 130 ശിവായ്ക
ളും രണ്ടു നായകന്മാരും കുഡുംബങ്ങളുമായി
നാഗർ പിടിപ്പാൻ നോക്കിയതിനാൽ വേണ്ടു
ന്ന ശിവായ്കളും പൊലീസ്കാരും അവരുടെ സ
ഹായത്തിന്നായി യാത്രയാക്കി. കൊഹിമ സമ
ഗതിങ്ങ് എന്നീ സ്ഥലങ്ങൾക്കിടേ ൭൦൦ നാഗർ
തുണെക്കായി വരുന്നവരെ തടുക്കുവാൻ ഭാവി
ച്ചു എങ്കിലും സാധിച്ചില്ല. ഒക്തോബർ ൨൭൲
കൊൎന്നൽ ജൊൻസ്തോൻ ൧൦൦ പടയാളികളുമാ
യി കൊഹിമയിൽ എത്തി ൧൩ ദിവസം ശത്രു
ക്കളോടു എതിൎത്തു നിന്നവരെ വിടുവിച്ചു ൩
നായകന്മാരും രണ്ടു മതാമ്മമാരും രണ്ടു കുട്ടിക
ളും 537 നാട്ടുകാരും രക്ഷപ്പെട്ടു.

നൊവെമ്പ്ര ൨൨൲ അങ്കാമിനാഗരുടെ കോ
ട്ട ഗ്രാമമായ കൊനോമയോടു ശിവായ്കൾ ഏക
ദേശം 10 മണിക്കൂറോളം പോരാടി. 44 ശിവാ
യ്കൾ പട്ടുപോയി. കോട്ടയിൽ 4000 നാഗർ
ഉണ്ടായിരുന്നു. അവർ അൎദ്ധ രാത്രിക്കു പോ
യ്ക്കളഞ്ഞു. കോട്ടയിൽ അനവധി ധാന്യം ഇം
ഗ്ലിഷ്‌ക്കാരുടെ കൈയിൽ വന്നു. ഈ കൊ
നോമ 1844, 1850 എന്നീ കൊല്ലങ്ങളിലും പിടി
പ്പെട്ടിരുന്നു.

൨൭൲ നാഗർ വിട്ട ജോൿ സമഗ്രാമത്തെ
ശിവായ്കൾ എരിച്ചു കളഞ്ഞു. 28൲ ഫെസിമ
എന്ന സ്ഥലത്തിൽ ഉണ്ടാക്കിയ മണക്കോട്ടയെ
നാഗർ പിടിപ്പാൻ നോക്കി. ദിസെമ്പ്ര 2൲
ജബ്‌ജതാഴ്വരയിൽ പടയാളികൾ നാഗരുടെ
പടികളെ എരിച്ചു ഒരു കൂട്ടം കന്നുകാലികളെ
കൈയിൽ ആക്കിയിരിക്കുന്നു.

അഹ്മെദാബാദ്. — നൊവെമ്പ്രമാസ
ത്തിൽ ഈ സ്ഥലത്തിൽ ബൊംബായി പൊ
ലീസ്സ് അധികാരികൾക്കു ൫൦ രൂപികയുള്ള
ബൊംബായി സംസ്ഥാന ഹുണ്ടികകളെ കള
വായി ഉണ്ടാക്കുന്ന ഒരാളെയും അവന്റെ ഉ
പകരണങ്ങളെയും ഇരുപത്തഞ്ചു ഹുണ്ടികക
ളെയും കണ്ടു കിട്ടിയിരിക്കുന്നു. അതിനാൽ
ആ നാട്ടുകാൎക്കു വലിയ ഉപകാരം വന്നു.

സദ്രാസ്സ്.– ഈ സ്ഥലത്തിന്നടുക്കേ
൨൧ ഒക്തോമ്പ്ര വലിയൊരു തീക്കപ്പൽ പാറ
മേൽ പാഞ്ഞു തകൎന്നു പോയി. വല്ലാത്ത ഒരു
വലുകപ്പലിനെ പിടിച്ച ദിക്കിൽനിന്നു തെ
റ്റിച്ചു എന്നൂഹിക്കുന്നു ആരും നശിച്ചിട്ടില്ല.

ഗുന്തൂർ.— നൊവെമ്പ്ര ൧൯൲ ഒരു ചുഴ
ലിക്കാറ്റു വളരെ കേടു വരുത്തി. ഒങ്കോൽ
ഖണ്ഡക്കൂർ എന്നീതാലൂക്കുകളിൽ എല്ലാ ഏരിക
ളുടെ ചിറ പൊട്ടുകയും പുഴകളും ബക്കിങ്ങം
തോടും കവിയുകയും ചില തറകൾ ഒടുങ്ങുക
യും പുഞ്ചകൃഷി നശിക്കയും ചെയ്തു.

രാജമന്ത്രി.— ബൊദിലൂർ അമ്മൽരട്ടി
എന്ന ദ്രോഹത്തലവനെ പിടികിട്ടി. ചെന്ദ്രയ്യ
നാന്നൂറു കവൎച്ചക്കാരോടും അവിടവിടേ അല
മ്പൽ ആക്കുന്നു. അവനെയും കൂട്ടരെയും തോ
ല്പിച്ചാലും കാട്ടിൽ പോയ്ക്കളയുന്നു.

പഞ്ചനദം.— ഭഗവൽ പുരിയിലെ മ
ഹാരാജാവിനെ നൊവെമ്പ്ര ൨൮൲ വാഴിച്ചി
രുന്നു.

കാലികാത.—ദിസെമ്പ്ര ൧൨൲ ഉപ
രാജാവു അരമനെക്കെഴുന്നള്ളു മ്പോൾ ഒരു യു
രാസ്യൻ ഒരു പിത്തോക്കുനിന്നു അവരുടെ ശ
കടത്തിൽ രണ്ടു വെടിയും പിഞ്ചെല്ലുന്നതിൽ
ഒരു വെടിയും വെച്ചു. ശ്രീ കൊല്ലി ഇതു ക
ണ്ടു ശകടത്തിൽനിന്നു ചാടി ബാല്യക്കാരനെ
പിടിച്ചു ഒരു പൊലീസ്‌ക്കാരന്റെ കൈയിൽ
ഏല്പിച്ചു. ഇവൻ മുമ്പേ ഒരു ഭ്രാന്തു ശാലയിൽ
പാൎത്തിരുന്നു എന്നും വെറിയും പിച്ചും കൂട്ടീട്ടു
ഈ ചതി കുലെക്കു തുനിഞ്ഞു എന്നും കേൾക്കുന്നു.

യുരോപ Europe.

റൂമിസ്ഥാനം.— സുല്ത്താൻ വാഗ്ദത്ത
പ്രകാരം തന്റെ സാംരാജ്യത്തെ നന്നായി ഭരി
ക്കായ്കയാൽ അംഗ്ലക്കോയ്മ ഒരു കൂട്ടം പോർ ക
പ്പലുകളെ മല്ത്താവിൽനിന്നു അയച്ചിരുന്നു. ഇ
നി ഒഴികഴിവു പറയുന്നതിന്നാവതില്ല എന്നു
സുല്ത്താൻ കണ്ടു യുരോപയിലും ആസ്യയിലും
തനിക്കു കീഴ്പെട്ട രാജ്യങ്ങളിൽ പുതു ക്രമങ്ങളെ
നടത്തുവാൻ ഏറ്റു (നൊവെമ്പ്ര ൧൭൲) അവ
റ്റെ നടപ്പാക്കുവാൻ ബേക്കർ പാഷാവിനെ
മേധാവിയാക്കി കല്പിച്ചിരിക്കുന്നു. ഭാഷമതം മു
തലായ ഭേദങ്ങളെ നോക്കാതെ എല്ലാ ചിറ്റാ
സ്യക്കാർ പടയാളികൾ ആയ്തീരേണം എന്നു
നിശ്ചയിച്ചിരിക്കുന്നു.

[ 20 ]
അല്ബാന്യ. - മൊന്തെനെഗ്രീനൎക്കു അ
ത്ബാന്യയിൽനിന്നു ഒരു പങ്കു ഏല്പിക്കേണം എ
ന്നു ബല്ലീനിലേ നിയമത്തിൽ നിശ്ചയിച്ചിട്ടു
ണ്ടായിരുന്നുവല്ലോ. നൊവെമ്പ്ര ൨൮൲ അ
തിന്നായി തുനിയുന്ന അഹ്മെദ് മുക്താർ പാഷാ
വിനെ ഒരു കൂട്ടം അൎന്നൌതർ ഗുസിഞ്ജെ
യിൽ കൊന്നു കളഞ്ഞു. ദിസെമ്പ്ര ൭൲ അൽ
ബാനർ വെലേക്കയിലേ എന്ന ഇടത്തിൽ മൊ
ന്തെനെഗ്രീനരോടു എതിൎത്തു തോറ്റു എങ്കി
ലും ഇരുപക്ഷക്കാൎക്കു വളരെ ആളുകൾ പട്ടു
പോയി പോൽ.

ഇംഗ്ലന്തു. — പട്ടു പോയ അബെസ്സീന്യ
മന്നനായ ഥെയൊദോരിന്റെ മകൻ അലമാ
യൂ നൊവെമ്പ്ര ൧൫൲ ലീദ്സിൽ മരിച്ചു പോയി
ചക്രവൎത്തിനി തമ്പുരാട്ടിയവൎകൾ വിന്ദ്സരി
ലേ രാജകൊമ്മയിന്നടുത്ത നിലയറയിൽ അ
വനെ അടക്കം ചെയ്യേണ്ടതിന്നു അരുളിയി
രിക്കുന്നു.

ഐൎലന്തിൽ ദ്രോഹമുള്ള സംഭാഷണ നിമി
ത്തം ചില പുള്ളിക്കാരെ തടവിൽ ആക്കുകയും
ഒാരോ മത്സരകുലകൾ ഹേതുവായി ഇംഗ്ലന്തിൽ
നിന്നു പടകളെ അയക്കയും ചെയ്തിരിക്കുന്നു.

ഹിസ്പാന്യ ഒക്തോബർ ൧൪൲ രാത്രിയിൽ
അറഞ്ഞ മഴ പെയ്തതിനാൽ മുൎസ്സ്യ (Murcia) എ
ന്ന താഴ്വരയുടെ മേൽ അംശങ്ങളിൽ ഓരോ
ആണാറു നിറഞ്ഞു സെഗുര മുന്ദോ എന്നീ പു
ഴകൾ നിറഞ്ഞു അണിക്കെട്ടുകളെ പൊട്ടിച്ചു
മുൎസ്സ്യതാഴ്വരയെ ഒരു വലിയ പൊയ്കയായി മാ
റ്റിയിരിക്കുന്നു. 90,000 നിവാസികളുള്ള മുൎസ്സ്യ
നഗരത്തിന്റെ ഉപനഗരങ്ങൾ മുങ്ങി 1000 വീ
ടുകളും 500 ആളുകളും നശിച്ചു 19,000 ആളുള്ള
ലൊൎക്കയും 58,000 ആത്മാക്കളുള്ള ഒരിഹ്യു വേ
ലയും മുങ്ങിയതിനാൽ വീടുകൾക്കും പള്ളിക
ൾക്കു വളരെ കേടു തട്ടി ഏറിയ ആളു കളും ന
ശിച്ചിരിക്കുന്നു. വെള്ളം ഭയങ്കരമായി കയറി
യതു കൊണ്ടു രാത്രിയിൽ വാഷ്പവിളക്കുകളും
കെട്ടു അമാവാസി അടുക്കയാൽ ഇരുൾ തട്ടിയ
തു കൂടാതെ കൊടുങ്കാറ്റു ഊറ്റത്തോടെയടിച്ചി
രുന്നു. ചില ഗ്രാമങ്ങളുടെ വീടു തറകളേ കാ
ണുന്നുള്ളു. കന്നുകാലി തട്ടുമുട്ടു നവധാന്യാദികൾ
ഇത്യാദികൾ പെരുത്തു ഒലിച്ചു പോയി ഏറി
യവർ ഇരപ്പാളികളായി തീരുകയും ചെയ്തു.

( Mail. Oct. 24. 1879).

നൊവെമ്പ്ര ൨൯൲ അൽഫോൻസോ രാ
ജാവു മദ്രിദിൽ വെച്ചു മറിയ ക്രിസ്തീന എന്ന
ഔസ്ത്രിയ മഹാപ്രഭുസ്ത്രീയെ പാണിഗ്രഹം
ചെയ്തിരിക്കുന്നു.

രുസ്സ്യ.— രുസ്സർ കൌകസ് തുൎക്കിസ്ഥാ
നം എന്നീരണ്ടു വഴിയായി ഒാരോ സൈന്യ
ങ്ങളെ അബ്ഘാനസ്ഥാനത്തിൽ അയപ്പാൻ
ഭാവിക്കുന്നു പോൽ. തുൎക്കൊമന്നരുടെ കൈ
യിൽനിന്നു തോല്മ അനുഭവിച്ച രുസ്സർ അവ
രുടെ രാജ്യം പിടിച്ചിട്ടു വേണമല്ലോ അതിൽ
കൂടി കടപ്പാൻ. ഒക്തോബ്ര ൨൮൲യിലേ വ
ൎത്തമാന പ്രകാരം 30,000 രുസ്സപടയാളികൾക്കു
മദ്ധ്യാസ്യയിലേക്കു പോവാൻ കല്പന കിട്ടിയി
രിക്കുന്നു എന്നാൽ കുളിർ കൊണ്ടു പാടില്ലാതെ
വന്നു. ദിസെമ്പ്ര ൨൲ രുസ്സ്യ ചക്രവൎത്തി തീവ
ണ്ടിവഴിയായി മൊസ്‌ക്കാവിലെക്കെഴുന്നള്ളു
മ്പോൾ ഒരു പൊട്ടി തെറിപ്പു സംഭവിച്ചതെ
ങ്ങനെ എന്നാൽ : ചില നാസ്തികതനക്കാർ ച
ക്രവൎത്തി ഈ വഴിയായി വരുന്ന വൎത്തമാനം
അറിഞ്ഞു ഒരു വീടു കൂലിക്കു വാങ്ങി തീവണ്ടി
പാതയടിയോളം കന്നവും അതിൽ വെടിമരു
ന്നും ഇട്ടു ചക്രവൎത്തി കടക്കുന്നു എന്നു വിചാരി
ച്ച തീവണ്ടിവലി വന്നപ്പോൾ തീ കൊടുത്തു
അതിനെ തെറിപ്പിച്ചിരിക്കുന്നു. നിശ്ചയിച്ച
പ്രകാരം അല്ല മാറീട്ടത്രേ വണ്ടികൾ ഓടിയ
തിനാൽ ചക്രവൎത്തി ദൈവകരുണയാൽ തെ
റ്റിപ്പോയിരിക്കുന്നു. അവർ ൫൲ പിന്നേയും
സുഖേന സൻപെതൎസ്സ് ബുൎഗ്ഗിൽ എത്തിയിരി
ക്കുന്നു.

ആഫ്രിക്കാ Africa.

സുപ്രത്യാശമുന.— ബൂൎസ്സ് എന്ന ല
ന്ത കുടിയേറ്റക്കാൎക്കു ഇംഗ്ലിഷ് കോയ്മയെ അ
നുസരിപ്പാൻ മനസ്സില്ല പോൽ, കീഴ്പെട്ടിട്ടേ
കഴിയൂ എന്നു ശ്രീ ഗാൎന്നത്ത് വൂൽസ്‌ലേ അവ
ൎക്കു ഉത്തരം കല്പിച്ചിരിക്കുന്നു. (സെപ്ത. 30൲).
നാതാലിലേ ദൎബ്ബൻ, മൊസമ്പിൿ, സൻസി
ബാർ എന്നീ സ്ഥലങ്ങൾക്കിടേ വൎത്തമാനക്ക
മ്പി തീൎത്തിരിക്കുന്നു. ദൎബ്ബനിൽനിന്നു ഏദനി
ലേക്കു (aden) കമ്പിവൎത്തമാനം അയപ്പാൻ തക്ക
വണ്ണം കടൽനിലക്കമ്പിയിട്ടു തീൎത്തിരിക്കുന്നു.

തെൻ അമേരിക്കാ South America.

നൊവെമ്പ്ര ൨൫൲ ചീലിക്കാൎക്കു പെരുകാ
ൎക്കും ബൊലിവ്യക്കാൎക്കും ആയി നടന്ന യുദ്ധ
ത്തിൽ ചീലിക്കാർ ജയം കൊണ്ടു ഒരു പോർ
കപ്പലിനെയും ൨൭൲യിൽ ഇക്കിൿ നഗര
ത്തെയും പിടിച്ചു. പിന്നെ ദിസെമ്പ്ര ൪൲
തരാവാക്കാവിൽ വെച്ചു ഇരു സൈന്യങ്ങളെ
തോൽപിച്ചു അരീക്ക നഗരത്തെ വളഞ്ഞിരി
ക്കുന്നു.

[ 21 ] THE
Kéralópakári for 1880.

The number of Subscribers having not increased last year in pro
portion to the increased size of the paper, the Kéralópakári will
henceforth be published in monthly parts of 16 pages with wrapper.

All who intent to subscribe for this Magazine for 1880 are re
quested to forward their subscriptions to the one or other of the under
mentioned persons before the close of this month. For Terms of Sub
scriptions see title-page.

൧൮൮൦ ആമതിലേ
കേരളോപകാരി

കഴിഞ്ഞ വൎഷത്തിൽ കേരളോപകാരിക്കു വരുത്തിയ വണ്ണപ്രകാരം
കൈയ്യൊപ്പുകാർ പെരുകായ്കയാൽ ൧൮൮൦ആമതിലേ കേരളോപകാരിക്കു
മാസന്തോറും പൊതിപ്പു കൂടിയ പതിനാറീതു ഭാഗമുള്ള പ്രതികളെ
അച്ചടിച്ചു പോകുന്നു.

൧൮൮൦ാം വൎഷത്തിൽ ഈ പത്രത്തെ വാങ്ങുവാൻ മനസ്സുള്ളവർ ഈ
മാസം കഴിയുമ്മുമ്പെ താഴേ പറഞ്ഞു ബോധിച്ച സ്ഥലങ്ങൾ ഒന്നിൽ
കൈയ്യൊപ്പും പണവും ഒപ്പിക്കേണ്ടതിന്നു അപേക്ഷിക്കുന്നു. പത്രത്തി
ന്റെ വിലയെക്കുറിച്ചു പൊതിപ്പിന്റെ മുൻഭാഗം നോക്കേണ്ടതു.

The Publications of the Basel Mission Press may be obtained
at the following Depôts:

ബാസൽ മിശ്ശൻ അച്ചുകൂട്ടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റു വരുന്ന സ്ഥലങ്ങളാവിതു:

മംഗലപുരം മിശ്ശൻ പുസ്തകഷാപ്പു (Book & Tract Depository)
കണ്ണനൂർ മിശ്ശൻ പുസ്തകഷാപ്പിൽ (Mission Shop)
തലശ്ശേരി ശ്മൊല്ക്ക ഉപദേഷ്ടാവു (Rev. W. Schmotek)
ചോമ്പാല ലിന്തർ ഉപദേഷ്ടാവു (Rev. C. Linder)
കോഴിക്കോടു ഷോൿ മതാമ്മ (Mrs. Schoch)
കടക്കൽ വാഗ്നർ ഉപദേഷ്ടാവു (Rev. G. Wagner)
പാലക്കാട്ടു രൂലന്തു ഉപദേഷ്ടാവു (Rev. A. Ruhland)
കോട്ടയം ചൎച്ചമിശ്ശൻ പുസ്മകശാല (C. M. Book Depot)
തിരുവിതാംകോട്ട മെറ്റിയർ ഉപദേഷ്ടാവു ( Rev. S. Mateer)
[ 22 ] ALMANAC. January 1880.

പഞ്ചാംഗം

ധനു ൧൮ — മകരം ൧൯. ൧൦൫൫

ഇംഗ്ലിഷ് മലയാളം കൊല്ലം ൧൦൫൫ വിശേഷദിവസങ്ങൾ
തിയ്യതി ആഴ്ച തിയ്യതി മാസം നക്ഷത്രം തിഥി
1 വ്യ ൧൮ മാൎഗ്ഗശ്ശിര കൃഷ്ണപ. ധനു. ൧൫꠱ ൪൮ ആണ്ടുപിറപ്പു.
2 വെ ൧൯ ൧൬꠰ ൪൬꠰
3 ൨൦ പൂ ൧൬ ൪൪꠱ ഷഷ്ഠിവ്രത.
4 ൨൧ ൪൧꠰ ൪൧
5 തി ൨൨ ൧൧꠱ ൩൬꠲
6 ചൊ ൨൩ ചി ൮꠱ ൩൧꠲ പ്രകാശന ദിനം. കൊടുവാ
7 ബു ൨൪ ചോ ൪꠱ ൨൫꠱ യൂർ തേർ
8 വ്യ ൨൫ വി ൧൯꠱ തൃത്താല ഉ. ഏകാദശിവ്രതം.
9 വെ ൨൬ തൃ ൫൬ ദ്വാ ൧൩ പ്രദോഷവ്രതം
10 ൨൭ മൂ ൫൧꠲ ത്ര ൬꠲
11 ൨൮ 🌚 പൂ ൪൭꠲ പ്ര. ക. ൧ാം ഞ. അമാവാ
[സി.
12 തി ൨൯ മകരം. പുഷ്യശു. പ. ൧൦൫൫ ൪൪꠲ പ്ര ൫൬ ൪൫ നാ. സ. പൊങ്ങ. സൂ. ത്ര.
13 ചൊ തി ൪൨꠰ ദ്വി ൫൧꠱ കടമ്പേരി. ഉ. ൧൪ നാൾ
14 ബു ൪൦꠲ തൃ ൪൮꠰ പുഴാതി ഉ. ൭ നാൾ. അക്ലി
15 വ്യ ൪൦꠱ ൪൬꠰ യത്തു ഉ. ൨ നാൾ
16 വെ പൂ ൪൧꠰ ൪൬ വയത്തൂർ ഊട്ടു.
17 ൪൩꠱ ൪൬꠱ ഷഷ്ഠിവ്രതം.
18 രേ ൪൬꠱ ൪൮꠱ പ്രകാശനദിനം ൨ാം ഞ,
19 തി ൫൧ ൫൧꠱
20 ചൊ ൫൫꠲ ൫൫꠱
21 ബു ൬൦ അഞ്ജസ് അമ്മനാൾ
22 വ്യ ൧൦ കാ ൬꠲ ൪꠲
23 വെ ൧൧ രോ ൧൨꠲ ൯꠲ വൈകുണ്ഠ ഏകാദശി
24 ൧൨ ൧൮꠰ ദ്വാ ൧൪꠱ മകുടദ്വ. ശനിപ്ര
25 ൧൩ തി ൨൩꠱ ത്ര ൧൮꠱ പൌലിൻ മാനസാന്തരനാൾ
26 തി ൧൪ പു ൨൮ ൨൨
27 ചൊ ൧൫ 🌝 പൂ ൩൧꠱ ൨൫꠰ പൌൎണ്ണമാസി
28 ബു ൧൬ പു. കൃ. പ. ൩൪꠲ പ്ര ൨൫꠱
29 വ്യ ൧൭ ൩൫꠱ ദ്വി ൨൫꠱
30 വെ ൧൮ പൂ ൩൫꠲ തൃ ൨൪꠰
31 ൧൯ ൩൪꠲ ൨൧꠲
"https://ml.wikisource.org/w/index.php?title=കേരളോപകാരി_1880&oldid=210337" എന്ന താളിൽനിന്ന് ശേഖരിച്ചത്