ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 237 ]
I. ഏ

ഏ ē 5. A particle, which 1. forms local adverbs
മേലേ, പിന്നേ; അന്യഭാഗമേച്ചെന്നു Nal. —
temporal adv. മുമ്പേ etc. others കൂട്ടമേ, ന
ന്നേ, നേരേ truly, സുഖമേ. 2. serves for
composition മുമ്പിലേ പൎവ്വം first chapter, മേ
ലിലേ വിശേഷങ്ങൾ Bhr.; hence the Gen. എ
ന്റേ etc. 3.emphatic. ആരാലുമേ വരാ Bhg.
by none whatever. എപ്പേരുമേ Mud. ബാല
ന്മാർ ഒക്കയുമേ SG. and ഒക്കവേയും KR. കൊ
ല്ലുമേ ഇവൻ Bhr. Interj. പുടവകൾ നല്കുവതാ
രേ നാഥ Bhr. കുട്ടിക്കു എന്തായേ MR. 4. res-
trictive പാപമേ കാരണം CG. sin is the only
cause, ഇത്രവേ ചൊല്ലാം KR. but so much. ചെ
റുപ്പത്തിലേ already in infancy. കല്പന ഉണ്ടെ
ങ്കിലേ വരും TR. Esp. with 2nd futures രണ്ടേ
ഉള്ളു, ചെയ്തേ കഴിയൂ, പുരതുറപ്പിച്ചേ ഇരിക്കാ
വു KU. മുടിക്കിലേ കോപം തീരു CG. 5. com-
manding ചെയ്യേണമേ (also prayer) ചെയ്യരു
തേ, ചെയ്യല്ലേ, ആദരിച്ചീടൊല്ലായേ Nal. 6.
interrogative after Neg. അല്ലേ is it not? വ
ന്നു കൂടേ cannot? നിണക്കു നാണം ഇല്ലേ Bhr.

II. ഏ 5. interrog. pron. (= എ) What? ഏവ
ണ്ണം TP. how? (= എവ്വണ്ണം)ഏതു q.v.

ഏകം ēγam S. One; single, unic, united. ഏ
കമാദി എപ്പേൎപ്പെട്ടതും (doc) all & each pro-
perty, ഏകമായി jointly; singly. — fem. ഏക f.i.
ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു
ന്തല) KR. [animous.

ഏകചിത്തൻ thinking only one thing; un-

ഏകഛത്രം etc. see, ഛത്രം. etc.

ഏകത, ഏകത്വം oneness = ഐക്യം.

ഏകതാനൻ, ഏകനിഷ്ഠൻ having the mind
fixed on one object.

ഏകത്ര in one place, ഏകദാ once.

ഏകദേശം one side of a thing; about, almost.
കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ
മായിട്ടു TR. sufficiently accurate. ഏ'വും
കൊടുത്തു nearly all. സേനൈകദേശം കൊ

Ē

ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ
ചെയ്വാൻ Mud. do something corresponding
to the friendship shown. [in bazar (med.)

ഏകനായകൻ monarch. ഏ'ം medic. root sold

ഏകപത്നി only one wife; faithful wife. എന്നു
ടെ ധൎമ്മം ഏകപത്നിത്വം, ഏകപത്നീവ്രതം
എനിക്കുള്ളതഴിപ്പാൻ തുടങ്ങമോ KR.

ഏകഭാവം one-mindedness ഏ. ഭവിച്ചീടുക എ
ന്നോടു AR. ഏ. പൂണ്ടു SiPu.

ഏകമനസ്സ് = ഏകചിത്തൻ, ഏകഭാവം. ഏക
മാനസരായി Bhr. [വേൻ Nal.

ഏകരാത്രം one day കൊണ്ടു കൊണ്ടുപോ

ഏകവചനം the singular (gram.)

ഏകവൎണ്ണം of one colour or caste — എ'ൎണ്ണിച്ചി
രിക്ക denV.

ഏകവസ്ത്രം having only one cloth. ഏകവസ്ത്ര
വാൻ said of Nala, his wife ഏകവസ്ത്രയാ
യി Nal3. [കാധിപതി.

ഏകശാസന sole rule, monarchy as of a ഏ

ഏകാം a certain confectionary from foreign
materials ഏ. വിരങ്ങുക V1.

ഏകാകി alone, hermit എല്ലാം വെടിഞ്ഞു സ
ന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക
യില്ല എന്നു ചിലർ KeiN. — fem. ഏകാകി
യും വൃദ്ധയുമായ MR. in po. ഏകാകിനി UR.

ഏകാഗ്രം aiming at one point, exclusively de-
voted; simplicity, singleness of heart ചി
ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc.

ഏകാങ്ങു satin, silk V1. (S. ഏകാംഗം one
member?) [esp. by women.

ഏകാദശീ 11th lunar day, ഏ'നോമ്പു observed

ഏകാന്തം 1. solitude. 2. exclusiveness ഏകാ
ന്തഭക്തി (= ഏകാഗ്ര). നീ എന്റെ വാളി
ന്ന് ഏകാന്തഭോജനമായ്വരും AR sole aim.
3. independent position ഏകാന്തപാടു V1.

ഏകായനം direction towards one.
ഏകായനഗതൻ = ഏകചിത്തൻ.

ഏകാൎഗ്ഗളം see നവദോഷം.

[ 238 ]
ഏകീകരിക്ക to unite. തമ്മിൽ ഏ'ച്ചു became

reunited.

ഏകീഭവിക്ക to become one. ഏ'ച്ച സമൂഹം to
be absorbed നാരായണനിൽ ഏ'ച്ച ആത്മാ
Bhr. — CV. ദേവദേവൻ തന്നെയും വന്ദിച്ച്
ഏകീഭവിപ്പിച്ചു Bhr.

ഏകൈകം (ഏക, ഏകം) each singly = ഓരോ
രോ f. i. എകൈകനൂറായിരം AR. a 100000
in each direction. വേദങ്ങളെ ഏ'മാക്കി പ
കുത്തു Bhr. (= വകവകതിരിച്ചു).

ഏകോത്ഭവിച്ചു Trav. = ഏകീഭവിച്ചു, ഒന്നിച്ചു.

ഏകോദകം (see ഉദകം) 1. giving the water
only once, not thrice (a form of tenure
below ജന്മനീർ). 2. freehold granted to a
company. കേരളം is ഏ. of the 64 Grā-
mams KU. indivisible property.

ഏകോപിക്ക T. M. to be united, agree.
ഏകോപം a compromise.

ഏകണി ēγaṇi Pleasing but deceitful words.
ഏ. പറക, ഏകണിപ്പു V1. (fr. ഏകുക, ഏഷണി).

ഏകുക, കി ēγuγa (T.C.Te. to go, accomplish)
1. To give, bestow ഭക്ഷണം ഏകീടുന്നു PT.
yields food. അൻപേണം എൻ മനസി HNK.
(= ഏകേണം?) 2. (T. ഏവു command) to
say, command വമ്പട നടക്കുമാറു മുതൃന്നേകി RC.
രണ്ടു വാക്കേകുവാൻ ബന്ധം പറ Vil. അമാത്യ
നോടേകി Mud. തിക്ക് ഏകിവിളിക്ക to call
out, so as to show the position of each hunter
(huntg.) — to reprove V1. 3. (C.) to get ഒ
രുവനോട് ഒരുവൻ ജന്മം ഏകും ദശായാം VyM.
when one buys a freehold.

VN. ഏകൽ 1. command അതു വാരുവാൻ ഏ.
ഇല്ലേതും ഇക്കൈകൾക്കു CG. no permission.
2. blessing. അള്ളന്റെയും നെവിന്റെയും
മുതലിന്റെയും (മുതലി) ഏ. കൊണ്ടു TR. —
hence destiny, luck. എന്നുടെ കയ്യാലേ ചാക
എന്നിങ്ങനെ മുന്നമേ ഉണ്ടിവനേകൽ CG.
ഏ. ഇല്ലായ്കയാൽ ഏശിയില്ല prOv. (= ഭാ
ഗ്യം, വിധി).

ഏക്കം ēkkam T. M. (compare എക്കിൾ) Hard
breathing, asthma, dyspnoe; ഏ. കൊടുത്തിട്ട്
ഉമ്മട്ടം വാങ്ങുക prov.

Also ഏക്കൽ f. i. ഏക്കലേശ്വാസത്തിന്നു നന്നു.

a med. ഏക്കറ്റം in ഏക്കറ്റത്തിന്നു നാക്ക
ണ്ടതു prov. — VN. of:

ഏങ്ങുക to breathe with difficulty, breathe
audibly (as tiger); sigh, growl മുത്തികൾ
ഇരുന്നേങ്ങി കുരെച്ചന്വഹം Anj. എന്നാൽ
ഏങ്ങുന്നതും ചുമെക്കുന്നതും ഇളെക്കും a med.
ഏങ്ങുന്ന അമ്മ prov.

VN. ഏങ്ങൽ—ഏ'ലും ചുമയും Nid. a med.
ഏങ്ങൻ asthmatic V2.

ഏക്കു ēkku̥ 1. (ഏകുക 2.) Sharp words V1. — 2.
(എക്കുക 3.) carding cotton ഏക്കുവില്ലു MR.

ഏക്കുക. ച്ചു ēkkuγa (T. ഏയ്ക്കുക,, see ഏശു)
1. To join so as to fit, to patch. 2. B. to deceive T.

VN. ഏപ്പു a joint, juncture, patch. കൈ ഏപ്പു
joined hands എല്ലിനെ ഏപ്പിലാക്കി V2. set
a bone.

CV. ഏപ്പിക്ക to get fitted together. —

ഏങ്കോണിക്ക ēṇgōṇikka (എൺ, കോൺ)
M. ഏ'ച്ചുവെക്ക To place different articles so
as to offer many angles. ഏ'ച്ചുകിടക്ക to lie
with hands and feet drawn in. മൂരികൾ ഏ'ച്ചി
രിക്ക V1. not to pull together. വീടു etc. ഏ'ച്ചു
പ്പോയി = മട്ടം തെറ്റിച്ചു angles, walls being
bevel.

ഏങ്ങുക see ഏക്കം.

ഏചുക ēǰuγa aM. = ഏശുക.

VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to
entangle. ഏച്ചുംപേച്ചും ഇല്ലാത്തവൻ V1. non-
sensical. 2. bail. ഏ. കഴിക, വിടുക, തീൎക്ക
to terminate the bail.

ഏച്ചിൽ (ഏക്കുക) a med. leaf rubbed on the
cut spatha of palms to prevent the wound
from closing (also കുരുന്നു).

ഏട ēḍa Stunted or maimed (ഏഡൻ?) ഏടെ
ക്കും മോഴെക്കും ചുങ്കം ഇല്ല prov.

ഏടം ēḍam = ഇടം 1. Place ഒരേടത്തും any-
where. ഒട്ടേടം Bhr. some part. കടച്ചിയെ കെ
ട്ടിയേടം പശു ചെല്ലും prov. wherever. രണ്ടേ
ടവും ചെന്നു CC. 2. time ഇരിക്കുന്നേടത്തു
whilst. നിന്റേടം അവിടെ കഴിക്ക KU. thy
lifetime; also measure എന്മേടം ചൊല്ലിനാൻ

[ 239 ]
RC. he said so much. 3. breadth ഏടത്താർ

മാനിനി Laxmi CG. 4. mansion, palace ന
മ്പ്യാരെ ഏ. ഉള്ള പറമ്പു, ഏടത്തു ചെലവു നി
യമം TR. fixed palace-expenditure. ഏഴാം ഏ.
തന്നേ പൂരിപ്പാൻ 16000 കന്യകമാരെ കരേറ്റി
CG. 7th story, Harem (=എഴുനിലമാടം) or
rather astrologically 7th sign (see ഏഴാം).
5. king എഴുന്നെള്ളിയേടം, also പഴച്ചിയിന്നു
പെരിയയിൽ വന്നു പാൎത്തേടത്തേക്ക് ഒന്ന് എ
ഴുതി TR. wrote to the Rāja of Pychi, then at
Peria. മൂത്തേടം ഒഴിച്ചു ഇളയേടത്തെ അരിയിട്ടു
വാഴിച്ചു KU. (=Rāja).

ഏടാകൂടം ēḍāγḍam M. T. (C. Te. ഏടാകോ
ട) Opposition, perverseness അറുപതിൽ അത്തും
വിത്തും എഴുപതിൽ ഏടാകോടം Prov. ഏ. കൂ
ട്ടുക to raise a mutiny. ഏ. കാട്ടുവാൻ ഭാവിച്ചു
showed a rebellious spirit. രാജ്യത്തു ചില ഏ'
ങ്ങൾ നടത്തുവാൻ TR. to organize resistance
to Government.

ഏടാകൂടക്കാരൻ promoter of strife, rebel.

ഏടു ēḍu̥ T. M. (C. എട plantain leaf) 1. Palm-
leaf എഴുതാത്ത ഏടു. 2. leaf of books, book
ഏട്ടിൽ കണ്ടാൽ പോരാ കാട്ടി കാണേണം prov.
add practice to theory. ഏടു മറിച്ചു നോക്ക turn
the leaves. 3. flowerleaf ഏടലർശരൻ Bhg.
Kāma. [to strengthen (=ഏക്കുക?).

ഏടുക, ടി ēḍuγa V1. To join by sewing in order

ഏട്ട ēṭṭa 1. Tdbh. ജ്യേഷ്ഠ Goddess of distress,
ഏട്ടൻ = ജ്യേഷ്ഠൻ. 2. (ഏണു) a kind of sheat
fish, with dangerous spines. ചുള്ളിയേട്ട.

ഏഡകം ēd̄aγam S. (Tu. ഏടു = ആടു) Ram.

ഏഡൻ ēd̄dtod;aǹ S. (see prec. & C. Te. എഡ്ഡ block-
head) Deaf.

ഏണം ēṇam S. 1. Deer, fawn. ഏണി f. hind.
ഏണനേർമിഴിയാൾ VCh. ഏണാക്ഷി, ഏണ
ലോചന, ഏണീദൃക=മാൻകണ്ണി.—

ഏണാങ്കൻ moon. Anj. ഏണാങ്കബിംബമുഖി
മാർ CC.

2. aM. T. steadfastness ഏണം ഇന്നി വരുന്നതെ
നിക്കില്ല RC. 3. beauty, Palg. So. see ഏനം.

ഏണി ēṇi 5. (Tdbh. ശ്രേണി) 1. Ladder,
bamboo used as ladder. ഏ. വെച്ചു കയറി, ഏ.
ചാരി കടന്നു MR. കുരങ്ങിന്ന് ഏ. ചാരൊല്ല

prov. 2. (T. boundary) വഴിക്കലേക്ക് ഒർ ഏ.

ഇരിക്കട്ടേ may he meet with opposition.

ഏണു ēṇu̥ (T. firmness) C. M. Edge, chiefly
the 3 edges of the cocoanut (T. ചേണി). ചി
രട്ടയുടെ ഏണും ചെകരിയും ചുവന്നു കണ്ടാൽ
ഏണു പഴുത്ത തേങ്ങ a cocoanut of 8 months'
growth.

ഏതൽ ēδal S. (neuter of ഏഷ) This. ഏതല്ക്കാലേ
now, ഏതന്മദ്ധ്യേ meanwhile, ഏതൎഹി now (po.)

ഏതിൽ ēδil a T. Neighbourhood (എത); hence
ഏതലർ (T. ഏതിലാർ) enemies ഏതലരെ വാൾ
ക്കിരയാക്കി RC.

I. ഏതു Tdbh. = ഹേതു.

II. ഏതു ēδụ T. M. C. (II ഏ) What, which?
ഏതുവരേ ഇരുന്നു how long? ഏതേതു നല്ലതു
Bhr. എന്തേതുവാൻ എന്നു ശങ്കിച്ചു SiPu. ഏതെ
ന്തെടോ ആഗ്രഹം CC. — adj. ഏതു പട്ടണം
what town? ഏതേതു തറെക്ക് ആകുന്നു ബോ
ധിയായതു TR. name the several parishes that
are discontented. — also for ഏവൻ f. i. ജന്മി
യോടു യോജിച്ചു വരുന്ന കുടിയാൻ ഏതാകുന്നു
MR. which of the parties. — ഏതിറ്റാൽ in
what proportion.

ഏതാനും some, any ഏതാനും ഉണ്ടെങ്കിൽ ആ
രാനും ഉണ്ടു prov. ഏതാനും ചിലർ some
few. കുടിയാന്മാർ ഏതാനും, ഏതാൻ പാളയം
TR. some troops, അരസനും ഏതാൻ ആയു
ധക്കാരും etc. — mod. adj. ഏതാണ്ടു; അന്യാ
യക്കാരൻ ഏതാവണ്ടൻ (loc.) what sort of
person?

ഏതും any. ഏതിലേയും പായും prov. anywhere.
ഏതേനും some, any ഏ. ഉണ്ടിന്നു ചൊല്ലുവാൻ
ഭാവിക്കുന്നു CG.

ഏത്തം ēttam M. Te. (=ഏറ്റം) 1. A machine
to draw water ഏ. തള്ളുക, — വലിച്ചുകളക MR.
in order to prevent irrigation. ഏത്തക്കൊട്ട
wooden bucket of the same. = തുലാക്കൊട്ട
2. painful mode of getting up & down, a school-
punishment നൂറു നൂറേത്തം ഇടിയിപ്പോർ എ
ന്നെ Anj.

ഏത്തവാഴ B. = നേന്ത്രവാഴ.

ഏത്താക്കൾ ēttākkaḷ (from T. ഏത്തു VN. of
ഏത്ത to praise, worship & T. plur. of ആൾ=
ആട്കൾ, vu. M. ആക്കൾ) Praisers, singers B.

[ 240 ]
ഏത്താപ്പു ēttāppu̥ (So.) Breast-cloth of women.

ഏധിതം ēdhiδam S.(ഏധ്) Grown, thriving.

ഏനം ēnam SoM. Readiness, fitness (ഏൽ)
ഏ. ആക to be neat, fit; ഏ. ആക്ക to prepare B.

ഏനസ്സ് ēnas S. (ഇൻ √) Sin (po.)

I. ഏൻ ēn = യാൻ, ഞാൻ T. M. C. in അടി
യേൻ, കൊടുക്കുന്നേൻ. etc.

II. ഏൻ = എനിൻ a Cond. of എൻ f. i. ഏതേ
നും, എങ്ങേനും (= ആൻ). [യ്വൻ ഇനി Pay.

III. ഏൻ T. aM. C. What? (= എന്തു) ഏൻ ചെ

ഏന്തുക ēnδuγa T. M. (C. ആന്തു) 1. To take
up, wield. കലം ഏന്തികൊണ്ടു took from fire.
ചമ്മട്ടി കൈയിൽ ഏ. KR. കുന്തങ്ങൾ ഏന്തി
പിടിച്ചു Mud. വെണ്മഴുവേന്തിയ രാമൻ Paraṧu
Rāma, also called തുയ്യമഴുവേന്തു മുനി RC. കരം
ഏന്തിന വീണ RC. 2. to rise തുവിയൎപ്പേന്തി
നൊരാനനം CG. sweetly perspiring. ഏന്തി
യെഴുന്നൊരാമോദം, ഏന്തിന വീചികൾ CG.
കോപാഗ്നി ഏന്തി ജ്വലിക്ക ChVr. = ഏറുന്ന.
3. (എത്തുക) to reach, stretch arms or legs
ഏന്തി എടുത്തു took with difficulty, ഏന്തി ഏ
ന്തിക്കൊണ്ടു നടക്ക with evident pain.

VN. ഏന്തൽ, കാലെക്കാർ ഏന്തു lameness.

ഏന്ത്രം ēntram Tdbh. യന്ത്രം 1. Machine വര
മായൊരേന്ത്ര നിചയം KR. ഏന്ത്രപ്പാലം draw-
bridge. 2. ഏന്ത്രങ്ങൾ bulwarks KR. 3. de-
ceit. ഏന്ത്രപ്പണിക്കാരൻ cunning.

ഏന്തരം, ഏന്തരക്കുഴൽ M. necklace, amulet.

ഏപ്പു ēppu̥, see ഏക്കുക.

ഏമാളി ēmāḷi coll. T., So. Palg. (prh. of T. ഏ
മാറ to be puzzled, bewildered) Beggar, silly
man.

ഏമ്പൽ ēmbal (T. ഏപ്പം) Belch. ഏ. ഇടുക
also ഏമ്പലം ഇടുക a med. (symptom in നാഭി
ശൂല) SoM. ഏമ്പക്കം ഇടുക V1.2. Nid. eruct-
ation.

ഏരകം ēraγam S. A grass of the seashore
used for arrows (എയ്യമ്പുല്ലു), said to be grown
out of iron dust. ഏരകതൃണം Bhr. ഏരകപ്പുല്ലു
CC. CG.

ഏരണ്ഡം ēraṇḍ'am S.Ricinus c. ആവണക്കു.

ഏരി ēri (T. tank. C. bank of tank) 1. Stakes

to support banking work; bank. 2. gums

B. 3. No. a kind of fish. 4. No. = ഐരി in
പുല്ലേരി.

ഏർ ēr̀ T. M. C. Te. (Tu. ഏരു = എരുതു, എരുമ)
1. A yoke of oxen. 2. plough with draught
oxen. ഏരിൽ പൂട്ടുക (So. ഏൎമ്മ പൂ.) to yoke to
the plough. വണ്ടിയുടെ ഏർകാൽ pole of cart.
൧൦൧ ഏർകാലി കെട്ടി പൂട്ടി TP. ploughed with.
ഒർ ഏറ് മൂരിയും കെട്ടി TR. പൂട്ടേർ വെട്ടി അ
റുത്തു, ഏറ് കാലി കൊത്തി - അറുത്തു MR. TP.
cut off the team to prevent ploughing. ഏൎക്ക
രു ploughing apparatus.

I. ഏറു ēr̀u = ഏർ T. Tu. Bullock; hence:
ഏറാടു, ഏറനാടു the province of Calicut, with
the original chief place നെടിയിരിപ്പു (Jew.
Syr. doc.) ഏറാട്ടുകരേ, ഏറനാട്ടുകരക്കാർ, ഏ
റനാട്ടുകരേയുള്ള മാപ്പിള്ളമാർ TR. ഏറനാടും
പെരിമ്പടപ്പും പണ്ടു തമ്മിൽ പടയുണ്ടെല്ലോ
KU.

ഏറാടിമാർ (in S. Ker. Mah. called ഗോപാലർ
cowherds) the family of the Calicut rulers,
their palace called ആയമ്പാടി KU. the
5th & 6th prince of the dynasty are called
മൂത്ത, ഇളയ ഏറാടിതിരുമുൽപാടു.

ഏറാട്ടുമേനോൻ Sāmūri's secretary with 5000
Nāyers KU.

ഏരാളൻ (T. hero) in ഏ. കത്തി a war knife,
also ഏറാടൻ കത്തി & ഏറാട്ടരക്കത്തി (see
ആയുധം) inhabitant of the ഏറാളനാടു; ഏ
റാൾപ്പാടു രാജാവ് TR. one of Sāmūri's family
(ഏറാൾ മുല്പാടു the junior Rāja V2.)

II. ഏറു T. M. (VN. എറിയുക) A throw, cast.
തൊണ്ടുകൊണ്ട് ഏറുകൊടുത്തു (mark of con-
tempt). ഏറും മുഖവും ഒന്നൊത്തു വന്നു prov.
hit most inopportunely. കണ്ണേറു തട്ടിപോയി
superst. (= ദൃഷ്ടിദോഷം). തേങ്ങേറു cocoanut-
day. തോലേറു rustling of leaves (huntg.) തോ
ലേറു കേൾക്ക, കാണ്ക.

ഏറിടുക B. to cast up.

ഏറുക, റി ēr̀uγa T. M. C. (C. also ഏളു from
എഴു) 1. To rise, increase, be much. നികിതി
ഏറിവന്നു, ചാൎത്തു ഏറിപ്പോയതു TR. too high.

[ 241 ]
കുടിയാന്മാരിൽ മാപ്പിള്ളമാർ ഏറിവന്നു TR. —

ദുഷ്ടരെ സൃഷ്ടിച്ചത് ഒട്ടേറി പോകുന്നു CG. മദം
ഏറും മൂഢൻ PT. ആശയേറും ദോശകൾ VetC.
ഊക്കേറും കാള etc. തേരാളികൾ ഏതുകൂട്ടത്തിൽ
ഏറും Bhr. which party has more charioteers?
2. to arise = ഉദിക്ക chiefly in the hon. expressions
തിരുവുള്ളത്തിൽ, കുറുപ്പിൽഏറുന്നു to know, learn.
3.to ascend (mod. കരേറുക, കയറുക) യാനം
ഏറി CG. സിംഹാസനം Bhr. തോണി KR.;
chiefly to mount cocoanut trees. ഏറുന്ന വള
പ്പു = തെങ്ങ് ഏറുന്ന പറമ്പു, ഏറുന്ന സാമാനം.
(= കൊണ്ടയും കത്തിയും).

Inf. ഏറ, ഏറേ 1. much, more, too much. ഏ
റേക്കാലമായി for a long time. ഒന്നേറ ചെ
യ്ക CG. to do it once more. ൨ ദിവസം ഏറ
വേണ്ടി വന്നു പോയി TR. 2 days more. ഏ
റ വലിച്ചാൽ, ഏറ കിഴക്കോട്ടു പോയാൽ
prov. too far. 2. beyond ബാണം കാതേ
റ വലിത്തു RC.

ഏറക്കുറ 1. difference, more or less. ഒന്നിന്നും
ഏറയും കുറയും വരാതെ നടത്തിച്ചു TR. so
that all got their due. ഏറക്കുറയ കണ്ട
ആളുകൾ many people. ഏറക്കുറ കണ്ട മുത
ൽകൊണ്ടു പോയി took nearly all the pro-
perty. തന്ന വാക്കിന്ന് ഏറക്കുറ വരുത്തുക ഇ
ല്ല TR. (= വ്യത്യാസം). ഢീപ്പുവിന്റെ ആളു
മായിട്ടു ഏറക്കുറ യുദ്ധം ചെയ്തു fought several
times with T's. troops. 2.assault. ആളോ
ട് ഏ'ച്ചെയ്തു TR. (= അതിക്രമിച്ചു) പട്ടാളം
വന്നു തമ്പുരാന് ഏ. ചെയ്യും will attack
the Rāja; also with Acc. പെൺപിള്ളമാ
രെ ഏ. ചെയ്തു ill-treated.

ഏറക്കുറവു id. 1. ഇതിന്നൊരു ഏ. വന്നാൽ in
failure thereof. ചെയ്യുന്നതിന്ന് ഒരു ഏ. കാ
ണുകയും ഇല്ല nothing shall be wanting.
ഇതിൽ ഏ'വില്ല ഇതത്രേ പരമാർത്ഥം TR. no
exaggerations or evasions. 2. വല്ല ഏറ
ക്കുറവു ചെയ്താൽ TR. assault. പട്ടാളക്കാരോ
ട് ഒരു ഏ. കാണിക്ക to offer resistance.

ഏറക്കുറേ So., ഏറക്കുറയ No. id. ഏ. ൧൦ ആൾ
about 10 men. [യി etc.

ഏറിയ adj. part. much, many. ഏ. ദിവസമാ

VN. ഏറ്റം 1. rise, increase; adv. much. ഏറ്റ

വും അടിച്ചു (opp. കുറവു). 2. rising, ascent.

വേലിയേറ്റം high water (opp. ഇറക്കം).
ഏ. കെട്ടുക to fasten a string to creepers.
3. = ഏറ്റു climbing palm trees. There are 2
ways of drawing the toddy: നനെച്ചേറ്റം
(& — റ്റു) from Kūḍakkaḍavu northwards
& from Chāvakkāḍu southwards — the കുല
being washed, വടിച്ചേറ്റം (& — റ്റു) bet-
ween Kūḍakkaḍavu & Chāvakkāḍu, the
കുല being scraped. 4. pulling up = ഏത്തം
f. i. ഏറ്റക്കൊട്ട. അമ്പിനെ തൊടുപ്പാൻ ആ
വോളം ഏ. ചെയ്തു KR. 5. കുറുപ്പിൽ ഏ'മു
ള്ളവൻ, ഏറ്റം ഉണ്ടാക്ക to be intimate with
a prince (ഏറുക 2). 6. what is too much.
ഏറ്റമായി you did too much. വാക്കേറ്റം
excess in words. വാക്കിലേറ്റം VyM. abusive
language. — 7. assault എ'ങ്ങൾ കാണിച്ചാൽ
TR. ആളോട്, നാട്ടിൽഏ. ചെയ്തു devastated
the country. ഏറ്റകുറ്റം MR. കൈയേറ്റം
VyM. = അതിക്രമം: ഏ. ചെയ്യുന്ന ആയുധം
offensive weapon V1. ഠീപ്പുവോട് ഏ'ങ്ങൾ പ്ര
വൃത്തിക്ക TR. to act on the offensive against
T. ഏ. കൊള്ളുക to be offended, attacked.
S. embarkation = കരേറ്റം f. i. ഏറ്റമതി V1.
dues for embarking (So. ഏറ്റുമതി).

ഏറ്റു 1. = ഏറ്റം 3. mounting palm trees. ഏറ്റു
കാർ those who climb up. ഏറ്റുകത്തി (So. ചേ
റ്റുകത്തി; also കുലക്കത്തി, തരക്കത്തി) toddy
drawer's knife. ഏറ്റുതൈ palm tree tapped
several times. 2. (= ഏറ്റം 2.) ഏറ്റിറ
ക്കം ebb & flow of tide; up & down spot.
3. (= ഏറ്റം 8) ഏറ്റിറക്ക് ചുങ്കം വാങ്ങി TR.
4. = ഏറ്റു 4. snare ഏറ്റുവാതിൽ V2. trap-
door. 5. adv. part. of ഏല്ക്കുക.

ഏറ്റുക a. v. T. M. 1. to raise പാട്ടം ഏറ്റിയും
കുറെച്ചും to increase & lower. 2. to put
on, കുന്തം ഏ. to fix the blade into the spear.
അവനെ രഥത്തിന്മേൽ ഏറ്റിക്കൊണ്ടു KR.
3. ഉണർവ്വ ഏ. തിരുവുള്ളത്തിൽ, കുറുപ്പിൽ ഏ.
a. to inform, suggest. b. to talk, speak
(hon.) 4. to embark മുളക് ഏറ്റുവാൻ മ
ഞ്ചി, ചരക്ക് ഏറ്റുകയും ഇറക്കയും TR.

[ 242 ]
5. to multiply പെറുവാളെ പിള്ളയിൽ ഏറ്റി

തള്ളയാൽ കിഴിക്ക CS. rule of three. കാലവും
മുതലും തമ്മിൽ ഏറ്റിയാൽ മുതൽ പത്തിൽ
കരേറ്റിയാൽ VyM.

I. ഏലം ēlam 5. S. Cardamoms ആ മലയിൽ
വിളയുന്ന ഏ. തുലാം ഒന്നു (rev.) ചുരത്തിന്മീ
ത്തൽ ഏലമലെക്കു പോയി കന്നിയും മകരവും
ഉള്ള ഏ. താഴ്ത്തുക TP. ചിറ്റേലം a med.

ഏലച്ചരക്കു the produce മലകളിൽനിന്നു കിട്ടുന്ന
ഏ. TR.

ഏലച്ചുരം കിഴിച്ചു TR. = ഏലമല. [taria).

ഏലത്തരി Card. seed (hence the name Elet-

ഏലപ്പിട്ടൽ, — പ്പുട്ടിൽ Card. pods.

ഏലവാലു S. bark of Ferouia, med.

ഏലാപത്രം a Nāga ഏ. തൊഴുതു Bhr.

II. ഏലം = ലേലം Port. Leilam; auction.

ഏലസ്സു ēlas, ഏലത്തു (= താഴ്) A waist
ornament, containing silver coins (ഉറുക്കു) also
ലേലസ്സ f. i. വെള്ളിത്തുറപ്പൻ ഏ. — ഏലസ്സുൎക്കു, ക
ഴുത്തിൽ കെട്ടുന്ന ഏ. (Mpl.) വെള്ളിത്തുടരിന്മേൽ
൪ ഏ. MR. Kinds: തുടരേലസ്സ്, ചെണ്ടേലസ്സ്.

ഏലാ ēlā 5. (= എടാ?) Cry to encourage one
another in hard work.

ഏൽ ēl T. M. 1. Possibility, reach ഏലുണ്ടെങ്കിൽ
വെടി വെക്ക = പാങ്ങ്. 2. preparation, re-
sponsibility. ഏലായി nicely done, ഏലും പാടും
വളരെ പെട്ടു അവനെ വളർത്തി vu. 3. comfort
എനിക്കു നല്ല ഏലില്ല, ഏലോടെ അല്ലാതെ.

ഏലു കെട്ടിരിക്ക to be uncomfortable.

ഏല്പെടുക (T. C. Te. Tu. So M. ഏൎപ്പെടുക) en-
gage in, be responsible for. VN. ഏല്പാടു.

ഏല്പെടുക്ക, ഏല്പെടുത്തുക = ഏല്പിക്ക.

ഏലുക, ന്നു T. M. 1. To suit, fit കൂരിരി
ട്ടേലും ഇപ്പാതാളം CG. ലോകൎക്ക് ഏലുന്ന ആ
പത്തു, ലോകൎക്കു ഏലും മാൽ CG. (= പറ്റുക).
2. po. = ഉണ്ടാക to have അനന്തബലം ഏലും
ശൂരൻ RC. മാനേലും കണ്ണി, — മിഴിമാർ; ചാ
ന്തേലും മു., ചെപ്പേലും മു., കച്ചേലും & കച്ചേൽ
മുലയാൾ Bhr. etc.

ഏലും old Concess. (= ഏലിലും) കൈപ്പിടിപ്പാ
നായാരേലും ചെല്ലുമ്പോൾ CG. any one =
ആരേനും.

ഏല്ക്ക, റ്റു. 1. To hit, take effect. മരുന്ന്

ഏറ്റു has worked. Neg. ഏലാ പലൎക്കും ഇതു Bhr.
(= ഫലിക്കാതു); വേൽ ജിഷ്ണുവിന്ന് ഏലാതെ
Mud. — മുറികൾ, കണ്ണു, ശാപം ഏറ്റു എനിക്കു
Bhr. അടിവെട്ടുകൾ ഏല്പൂലും Nid. ദീപം കാ
റ്റേറ്റു പോയി CG. മഴയും മഞ്ഞും കാറ്റും വെ
യിലും ഏറ്റു Bhr. നൎമ്മദാവാതങ്ങൾ ഏ. Brhm.
2. to meet in battle. തമ്മിൽ ഏറ്റു fell out.
മുമ്പിൽ പോയി ഏല്ക്കല്ല പിന്നേ പാഴിൽ തോ
ല്ക്കല്ല to engage, attack. ഇവരോട് ഏറ്റു തോ
റ്റു KR. രായരോടു പട ഏറ്റു, അവങ്കൽ ഏല്ക്കും
മാറ്റാനില്ല KU. ഏറ്റു മരിക്ക, ഏലാതെ നിന്നു
കൊൾക Mud. 3. to receive, take in charge
സമുദായം ഏറ്റു വാങ്ങുക, esp. കൈ ഏല്ക്ക q. v.
എൻസല്ക്കാരം ഏല്പാൻ accept my services. ആ
നികിതി വർത്തകൻ ഏറ്റു TR. undertook to
advance it, ഏറ്റുവാണിഭം selling for another,
petty merchandise. ഏറ്റുപാടുക to sing with
or after. 4. to admit, confess. ദോഷം ഏറ്റു
പറക to acknowledge the fault. ഏറ്റ ഉത്തരം
saying yes, സാക്ഷി ഏ. to attest. 5. to multiply
പെറുവാളാൽ പിള്ളയെ ഏറ്റു CS. multiplying
the second term with the first (= പെരുക്ക).

VN. ഏല്പു f.i. ചികിത്സെക്കു ഏ. ഉണ്ടു effect
(= ഫലം) — ഏല്പുവെടി a volley V1.2.

CV. ഏല്പിക്ക in all significations 1. മുറി. ഏ.
to wound. ബാണം വായുപുത്രനെ ഏ'ച്ചു AR.
2. നായിനെ ഏല്പിച്ചു വിളിക്ക to make a
dog to attack or seize. 3. മലനാടു ദേ
വേന്ദ്രനെ ഏ'ച്ചു KU. committed to Indra.
സ്ഥലം വേറെ ആളെ ഏ'ച്ചു നടത്തിപ്പാൻ
MR. So esp. ഭരമേല്പിക്ക, കൈ ഏ. to make
over to, entrust with. 4. കഥ ഏ. to tell a
story, deliver a speech. 5. ഏറിഞ്ഞേല്പിക്ക
a. = കുന്തം കൊടുത്തു കുത്തിക്ക prov. to come
to grief thro' one's own fault, carelessness,
etc. b. = താൻ കുഴിച്ചതിൽ താൻതാൻ prov.

ഏവ ēva S. Thus; indeed.
ഏവം thus (po.) = എന്നു.

ഏവൻ ēvaǹ T. M. (ഏ II.) f. ഏവൾ, pl.
ഏവർ, ഏവ Who? സത്യമായുള്ളൊരു ഞാ

[ 243 ]
നായത് ഏവൻ CG. which of these two is my

real self? പട്ടാങ്ങായുളളവർ ഏവർ CG. —
ഏവനും every one, ഏവരും all.

ഏവു ēvụ better എയവു Shooting.

ഏശ ēša (Ar. a̓šā) First nightwatch, prayer
after twilight.

ഏശുക ēšuγa (old ഏചുക q. v. T. ഏയ്ക) To
unite, fit, meet, take effect (= പറ്റുക, ഏല്ക്കു
ക) പാശങ്ങൾ ഈ മേനിയോട് ഏശുമ്പോൾ CG.
come in contact. അവൻ മേനിയോടേശിനാൻ
പാവകൻ ദാരുവോടെന്ന പോലെ fight. തങ്ങ
ളിൽ ഏശോല്ല no intercourse, ക്ലേശങ്ങൾ ഏ
ശുന്ന പാശങ്ങൾ ഏശായവാൻ CG. ഏശിയില്ല
prov. അതിന്നോടും ഏശാ helps nothing. ബു
ദ്ധിയിൽ ഏശാത്ത inconceivable. ഏശാജയം
നിണക്കിതിൽ KR. (= വരാ).

VN. ഏച്ചു q. v. also ഏശു in രാജാക്കന്മാരോട്
ഏശുപെട്ടു കൊളളുക KU. to meet in war,
attack. തിരുനാവായിൽ വൈലാൽ ഏശു
വരുത്തി KU. (= വയലിൽ — എതിൎത്തു or ഫ
ലം വരുത്തി?)

ഏഷ ēša S. (m. of ഏതൽ) This one ഏഷഞാൻ po.

ഏഷണം ēšaṇam S. (√ ഇഷ്) Seeking, wish-
ing. ഏഷണ പാശങ്ങൾ ഒക്കവേ ഖണ്ഡിച്ചു Bhr.
മൂവേഷണം KeiN. ഏഷണത്രയങ്ങളും Bhg. അ
വിദ്യാവശത്തിൽ വൎത്തിക്കും ജീവൻ ചെയ്യും പ്ര
വൃത്തി മൂന്നു വിധം (ഏഷണം, മമത, പ്രവൃദ്ധാ
ഹങ്കാരം) KeiN.

ഏഷണി ēšaṇi (V1. ഏഴണി, ഏകണി; T.
ഏച്ചു rail, Te. ഏകു defame, C. Tu. ഏസിക
disgust) Backbiting, talebearing ഏ. കൂട്ടുക,
പ്രയോഗിക്ക PT. ഏ, കേട്ടു Nal. heard his
exaggerating tale. ഏ'ക്ക് ഒരുമ്പെട്ട ദുൎമ്മുഖന്മാർ
Nal. — [as Nārada.

ഏഷണിക്കാരൻ calumniator; set on mischief,

den V. ഏ'ഷണിക്ക V2. to breed discord.

ഏഹി ēhi S. (ആ+ഇ imp.) Come. ഏഹിമേ
Bhg. come to me.

ഏളിതം ēḷiδam T. SoM. (Tdbh. ഹേല, ഖേ
ല) Contempt, mockery; also ഏളത്വം പറക
to sneer. (Calic.)

ഏളുക, ളി ēḷuγ C. M. (എഴുക) To rise, used
hon. of Rāja's moving = എഴുന്നെളളുക, but
applied to lower dignities. എതിരേളുക to
meet V1. 2.

ഏളിയേടത്തന്മാർ a class of Brahmans at Taḷi-
par̀ambu̥; ഏളേടത്തു കോയിലകം, ആല
ങ്ങാട്ടുന്നു തീപ്പെട്ട ഏളോ തമ്പുരാൻ TR. (ഏ
ളോ = ഏളുവ) N. pr. of Cōṭṭēaγattu rulers.
തിരുമുമ്പിന് ഏളിയത്തോളം & എളിയേട
ത്തോളവും KU.

ഏള in കാരേള q. v.

ഏളിക്ക V2. to walk with arms akimbo.

ഏഴ ēl̤a (ഏഴു) Fine, penalty, exacting presents,
ഏഴയും കോഴയും KU. V1.

ഏഴി ēl̤i (ഏഴു) N. pr. Mount ēl̤i (Heili of Marco
polo, d'Eli) സപ്തശൈലം in KM. rather "the
high."

ഏഴിപ്പെരുമാൾ N. pr. a Cōlattiri king KU.

ഏഴു ēl̤u̥ T. M. (C. Tu. ഏളു Te. ഏഡു; VN. of
എഴുക height, growth) Seven; the 7th day
after death (ഏഴിന്നു പോക a ceremony) ഏഴു
വയസ്സവൾക്കു TP. entering her teens.

ഏഴാം 7th, ഏ. മാളിക V1. = എഴുനിലമാളിക
a tower, fort. ഏ. ഏടം the 7th sign of the
Zodiac from that of one's nativity; one's
wife (astrol.)

ഏഴിലമ്പാല the 7 leaved milkplant Echites
scholaris, & Jatropha manihot KR. ഏ'
ത്തോൽ MM.