ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം അഞ്ച്

[ 12 ]

൫-ാം അദ്ധ്യായം

കോശി കുൎയ്യന്റെ വീട്ടിൽനിന്നുഒരു മൈൽ അകലെ ക [ 15 ] ണ്ടത്തിൽ കുത്തിയെടുത്തു ഉണ്ടാക്കിയതായ ഒരു ചെറിയ പറമ്പിൽ ഒരു പുരയുണ്ടായിരുന്നു. അതിനോടു പുലയൎക്കു ഒരു പ്രത്യേക താല്പൎയ്യവും സന്തോഷവും ആയിരുന്നു താനും. ആ സ്ഥലം അവർ നന്നാ അദ്ധ്വാനപ്പെട്ടു കട്ടയും മറ്റും കുത്തിയിട്ടു നികത്തിയെടുത്തു. അവൎക്കു ബഹു വിശേഷം എന്നു തോന്നിയ ഒരു പള്ളിയും സ്ഥാപിച്ചിരുന്നു. ഇതിനു ചുറ്റും മണ്ണു കുഴച്ചു വച്ചിട്ടുണ്ടായിരുന്നു. അതേൽനിന്നു മേൽക്കൂട്ടിനു താങ്ങായിട്ടു മുളകൊണ്ടു തൂണുകൾ നിൎത്തിയിട്ടുണ്ടായിരുന്നു. അതു വായുവും വെട്ടവും നല്ലവണ്ണം കേറേണ്ടതിനു നിലത്തുനിന്നു നന്നാ കിളരത്തിലായിരുന്നു. അകത്തു ഒരു വല്യ തഴപ്പായുമിട്ടിരുന്നു. അതു ആ ക്രിസ്ത്യാനിസ്ത്രികൾ തങ്ങൾക്കു ഇളവുള്ളപ്പോൾ ഒക്കെയും നെയ്തു അങ്ങിനെ വളരെ നാൾകൊണ്ടു ഉണ്ടാക്കിയതായിരുന്നു. ൟ പള്ളിയുടെ ഒരറ്റത്തു ഒരു മന്തിണ്ണപോലെ ഒന്നു കെട്ടി അതേൽ പട്ടക്കാരന്റെ പേൎക്കു ഒരു നാല്ക്കാലിയും ഒരു ചീത്ത മേശയും വെച്ചിട്ടുണ്ടായിരുന്നു. അവരോടുള്ള ദ്വേഷംകൊണ്ടു മൂന്നു തവണ മറ്റുള്ളവർ ഇതിനു തീ വച്ചു കളഞ്ഞു. ആ മൂന്നു തവണയും ൟ പുലയർ ആ സ്ഥലത്തു തന്നെ നിന്നുകൊണ്ടു ഇപ്രകാരം പറഞ്ഞു. “ഇവിടെ ഇവിടെത്തന്നെ ഞങ്ങൾക്കു ഒരു പ്രാൎത്ഥനാ ഭവനം വേണം ഇവിടെ വച്ചായിരുന്നു ഞങ്ങൾ യേശുവിനെക്കുറിച്ചും അവന്റെ സ്നേഹത്തെ ക്കുറിച്ചും ആദ്യം കേട്ടതു. ഇവിടെ തന്നെ ഞങ്ങൾ ഇനിയും അവനെ വന്ദിക്കും ഇപ്പോൾ ഞങ്ങൾ അതു വീണ്ടും പണിയും അവർ പിന്നെയും ചുട്ടുകളയുന്നു എങ്കിൽ പിന്നെയും ഞങ്ങൾ പണിയും എന്തെന്നാൽ ഞങ്ങൾക്കു ൟ സ്ഥലം അല്ലാതെ മറ്റൊരെടവും വേണ്ട" ആ ശാബത ദിവസം കോശി കുൎയ്യന്റെ പുലയരു പള്ളിയിൽ വന്നു മറ്റുള്ളവരോടു പറഞ്ഞുകൊണ്ടിരുന്ന ദുഃഖവൎത്തമാനങ്ങളിൽ ശ്രദ്ധിച്ചു പട്ടക്കാരൻ വ്യസനത്തോടു കൂടി നിന്നു വെറെ യജമാനന്മാരുടെ കീഴിലായിരുന്നവരും വളരെ പീഡകളും ക്രൂരതകളും സഹിച്ചിട്ടുള്ളവരുമായ വേറെ പുലയരും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവസാനം ഒരെടത്തും ഇത്ര കടുപ്പമായിട്ടു ഉണ്ടായിട്ടില്ലായിരുന്നു. അതുകൊണ്ടു അവരെല്ലാവരും കഷ്ടം കഷ്ടം എന്നു വിളിച്ചു പറവാൻ സംശയിക്കാതെയിരുന്നു.

അപ്പോൾ പട്ടക്കാരൻ പറഞ്ഞു:- "എന്റെ കൂട്ടരെ എന്തു [ 16 ] പറയേണ്ടു എന്നു ഞാൻ അറിയുന്നില്ല. നാം ൟ കാൎയ്യം അശേഷം ദൈവത്തിന്റെ മുമ്പാകെ വയ്ക്കാം. ദൈവാത്മാവിന്റെ സഹായം കൂടാതെ നമുക്കു സംസാരിപ്പാൻ പാടുള്ള ഒരു കാൎയ്യമല്ല. നാം പ്രാൎത്ഥനകൊണ്ടു അവനോടു അടുക്കാം."

അങ്ങിനെ അവരെല്ലാവരും മുട്ടു കുത്തിയ ഉടനെ വൃദ്ധനായ പൌലുസു തന്റെ കൊച്ചിന്റെ ശവവും കൊണ്ടു കേറി വന്നു പട്ടക്കാരന്റെ അടുക്കലേക്കു നടന്നു പതുക്കേ അതു മേശയുടെ മുമ്പിൽ വച്ചുംവച്ചു തിരികെവന്നു ഇരുന്നു. അദ്ദേഹം ഒരു ലേശെടുത്തു ആ ചെറിയ മുഖം മൂടി പിന്നെയും മുട്ടുകുത്തി അവന്റെ തീഷ്ണതയുള്ള പ്രാൎത്ഥന നന്നാ നീണ്ടതായിരുന്നു. ആ വൈരാഗ്യത്തോടു കൂടിയ വാദത്തോടു പുലയരുടെ കണ്ണീരോടു കൂടിയ പ്രതിവാക്യം ഇടകലശിയിരിക്കയും ചെയ്തു ഒരു ശുദ്ധമുള്ള ഭയഭക്തി ആ സ്ഥലം മുഴവനിലും ആവസിച്ചു. പഠിപ്പിച്ചവനും പഠിപ്പിക്കപ്പെട്ടവരും “ദൈവത്തിന്റെ നാമത്തിൽ രണ്ടൊ മൂന്നൊ പേർ കൂടുന്നെടത്തു മദ്ധ്യെ താൻ ഉണ്ടെ"ന്നുള്ള വാഗ്ദത്തം പാവപ്പെട്ട പുലയരിലും നിവൃത്തിച്ചതായി ബോധിച്ചു പട്ടക്കാരനും ജനങ്ങളും എഴുനീറ്റു അല്പ നേരത്തെക്കു മിണ്ടാതെ ആശ്ചൎയ്യത്തോടു കൂടെ നോക്കിനിന്നു ഒടുക്കം അവരിൽ ആരാണ്ടൊ ഒന്നു പൊറുപൊറുത്തു തുടങ്ങി. "യജമാനനെ ഞങ്ങൾ എല്ലാം ഉറച്ചിരിക്കുന്നു" എന്ന അവർ പറഞ്ഞു.

പട്ടക്കാരൻ. “എന്തിന്റെ പേൎക്കു"

പുലയർ. “ദൈവത്തിന്റെ പേൎക്കു അവന്റെ ന്യായ പ്രമാണം അവനോടു ഞങ്ങൾക്കുള്ള സ്നേഹത്തിന്റെ ഒരു അടയാളം പോലെ ഞങ്ങളെ നിർബന്ധിക്കുന്നു! 'നിങ്ങളെന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ പ്രമാണിപ്പിൻ' അവന്റെ ന്യായപ്രമാണവും ഇപ്രകാരം ആകുന്നു:- "സ്വസ്ഥനാളിനെ ശുദ്ധീകരിപ്പാൻ ഓൎക്ക അതിൽ നീ ഒരു പ്രകാരത്തിലുള്ള വേലയും ചെയ്യരുതു". സത്യം തന്നേ ഞങ്ങൾ പലപ്പോഴും ദൈവകല്പന ലംഘിച്ചിട്ടുണ്ടു. എങ്കിലും മേലാൽ അങ്ങിനെ വരാതിരിക്കുമെന്നു ഇപ്പോൾ ആഗ്രഹിക്കുന്നു. ഞങ്ങൾ മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്നാലും ദൈവസഹായത്താൽ തന്റെ ദിവസത്തെ ശുദ്ധമായി ആചരിക്കും"

പട്ടക്കാരൻ പ്രിയമുള്ളവരെ നമ്മുടെ എല്ലാ കാൎയ്യങ്ങളും [ 17 ] ദൈവത്തിങ്കൽ ഏല്പിക്കുന്നു എങ്കിൽ നാം നടക്കേണ്ട അവൻ കാണിച്ചു തരും എന്നുള്ളതു സത്യം ആകുന്നു. ഞങ്ങളുടെ ൟ വിധി പരിശുദ്ധാത്മാവിനാൽ ഉണ്ടായതു തന്നെ. അവൻ നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങൾക്കു വഴി കാണിച്ചു സഹായിപ്പാനും അവന്റെ നടത്തിപ്പിനെ നിങ്ങൾ അപേക്ഷിപ്പാൻ മറന്നു പൊകാതെയിരിക്കാനും ഇടവരട്ടെ. എന്നാൽ ഇപ്പോൾ നിങ്ങളുടെ യജമാനന്റെയും അവന്റെ വേലയുടെയും കാൎയ്യം എന്താകുന്നു.

ഉടനെ അല്പ നേരത്തെക്കു എല്ലാവരും കൂടെ മന്ത്രിച്ചതിന്റെ ശേഷം മുമ്പെ സംസാരിച്ചവൻ തന്നെ പിന്നെയും അച്ചനോടു ഇപ്രകാരം പറഞ്ഞു. "ഞങ്ങളുടെ യജമാനനേയും വേലയേയും സ്നേഹിപ്പാൻ ഞങ്ങൾക്കു ആഗ്രഹമുണ്ടു ഞങ്ങൾക്കു മുമ്പു ഞങ്ങളുടെ പൂൎവ്വന്മാർ വേലയെടുത്തിട്ടുള്ള പാടങ്ങൾ വിട്ടുപോവാൻ ഞങ്ങൾക്കു മനസ്സില്ല അതിലുള്ള എല്ലാ പൂക്കളും ഈ പതാലുകളിൽ സഞ്ചരിക്കുന്ന ഓരെ തരം പറവകളെയും ഞങ്ങൾ അറിയും. കൊച്ചുന്നാൾ മുതൽ വയസ്സുപ്രായം വരെ രാത്രിയിൽ ചവിട്ടുന്ന ചക്രങ്ങളുടെ ഒച്ചയും ഞങ്ങൾക്കു അറിയാം ആ സമയങ്ങളിൽ ഞങ്ങൾ കുറുക്കന്റെ കൂടെ കൂകിയിട്ടുമുണ്ടു. ഞങ്ങളുടെ അപ്പന്മാരുടെ തുമ്പാകൊണ്ടു നിലം കിളയ്ക്കയും അവരവൎക്കു തന്നെ ശവക്കുഴി വെട്ടുകയും ചെയ്തിട്ടുണ്ടു. അതു തന്നെ ഞങ്ങൾക്കു കിട്ടിയിരിക്കുന്നു. വിതയും കൊയിത്തുംതന്നെഞങ്ങൾക്കു എന്നും വേല മരിച്ചാൽ ഞങ്ങളുടെ ശവങ്ങൾ നിലത്തിന്നു വളം കൂട്ടുവാൻ ഉതകുകയും ചെയ്യും. എങ്കിലും യജമാനനെ ഞങ്ങൾ ഒരുനാളും വിട്ടുപോകയില്ലാ. ദൈവത്തിന്റെ പരിശുദ്ധ ശാബതയെ ലംഘിക്കയുമില്ല" ൟ മേൽപറഞ്ഞ വാചകങ്ങളെ ഉച്ചരിച്ചതിൽ വേറെ പലരും കൂടിയിട്ടുണ്ടായിരുന്നു. അച്ചൻ വൃദ്ധനായ പൌലുസു ഇരുന്നിരുന്നെടമായവാതില്ക്കലേക്കു അവനിൽനിന്നു വല്ലതും കേൾക്കാമെന്നുള്ള ആശയൊടു കൂടെ നോക്കിനിന്നു. എങ്കിലും അവനു തന്റെ ഭാവം അറിവാൻ പാടില്ലാഞ്ഞതിനാൽ ആ നോട്ടം നിഷ്ഫലമായിപ്പോയി ഒടുക്കം മാന്യനായ വേറൊരു വൃദ്ധൻ എഴുനീറ്റു നിന്നു ഇപ്രകാരം പറഞ്ഞു: "നമ്മുടെ യജമാനനുമായിട്ടു ഏതു വിധേനയും രമ്യപ്പെടുന്നതു ‌ന്യായമല്ലാതിരിപ്പാൻ പാടില്ല. അതുകൊണ്ടു ശാബത ദിവസം കഴിഞ്ഞാലുടനെ ചെറുപ്പക്കാരും വയസ്സന്മാരും പെൺപിറന്ന [ 18 ] വരും കുഞ്ഞുങ്ങളും എല്ലാവരും കൂടെ കണ്ടത്തിലിറങ്ങി സൂൎയ്യൻ ആ മലയുടെ മുകളിൽ ഉയരുന്നതിനു മുമ്പു ഒരു വല്യ കണ്ടം മുഴുവൻ കൊയ്തു തീരെണം. നമ്മുടെ പെൺപിറന്നവരെയും കുഞ്ഞുങ്ങളെയും നല്ലതിന്മണ്ണം വേലയെടുപ്പാൻ പഠിപ്പിക്കാം. നമ്മൾ എല്ലാവരും കൂടെ വിചാരിച്ചാൽ ശാബത ദിവസം വന്ദനയ്ക്കായിട്ടു നമുക്കു കിട്ടും. നമ്മുടെ യജമാനനു ഒന്നും നഷ്ടമാകയുമില്ലാ"

അതുകേട്ടു അവരെല്ലാവരും കൂടെ "അതൊരു നല്ല ആലോചന ഞങ്ങൾ അങ്ങിനെ തന്നെ ചെയ്യാം. ദൈവം തന്റെ പുത്രൻ നിമിത്തം ഞങ്ങളെ അനുഗ്രഹിക്കയും ചെയ്യും" എന്നു പറഞ്ഞു. അപ്പോൾ പട്ടക്കാരൻ പറഞ്ഞു “എന്നാൽ ഇപ്പോൾ ഞാൻ പോകുന്നതിനു മുമ്പെ ൟ കൊച്ചിനെ അടക്കേണ്ടതിനു ഒരു കുഴി വെട്ടെണം".

ഉടൻ തന്നെ ചിലർ പള്ളിയുടെ സമീപെ ഒരു ശവക്കുഴി വെട്ടി. അച്ചൻ കയ്യിൽ തന്റെ പുസ്തകത്തോടു കൂടെ കണ്ണുമടച്ചു സാവധാനത്തിൽ ശവമടക്കുന്ന ക്രമത്തിന്റെ ആദ്യ വാക്യങ്ങൾ ചൊല്ലി കൊണ്ടുനിന്നു. ഒരു പുലയന്റെ ശവം മൂടുന്നതിന്നായിട്ടു ഇതിനു മുമ്പു ഇതു വായിച്ചിട്ടില്ല. അവർ യേശുവിനെ സ്നേഹിപ്പാനും തന്നോടു പ്രാൎത്ഥിപ്പാനും ആരംഭിച്ചതിൽ പിന്നെ അവരുടെ പിതാവു ഒന്നാമതു അവരിൽനിന്നു വീട്ടിലേക്കു വിളിച്ചതു ൟ ശിശുവിനെ ആയിരുന്നു. അവരെല്ലാവരുംഇതൊരുവലിയ കാൎയ്യമെന്നുള്ള ഭാവത്തിൽ കണ്ണുനീരോടു കൂടെ അച്ചന്റെ വായിൽനിന്നു വീഴുന്ന ഓരോ വചനത്തിൽ ശ്രദ്ധിച്ചുനിന്നു. അവസാനഭാഗം വായിച്ചപ്പോൾ പലരും മുട്ടുകത്തി തങ്ങളുടെ മുഖങ്ങൾ നിലത്തു പതിച്ചും കൊണ്ടു ഉറക്കെ നിലവിളിക്കയും ചെയ്തു. പല വ്യസനകരമായ കാഴ്ചകളാൽ അവരുടെ മനസ്സുകൾ അന്നു നേരം വെളുത്തപ്പോൾ മുതൽ വിചാരപ്പെട്ടിരുന്നതിനാലും ശവമടക്കുന്നതിനുള്ള ആചാരങ്ങളുടെ ഭക്തി ഭാവം അവരുടെ ചൈതന്ന്യത്തെ ഒതുക്കിക്കളഞ്ഞതിനാലും ഇതു കുറെ ഏറെ നേരത്തേക്കു നിന്നേനെ. എങ്കിലും ശബ്ദവും കുഴച്ചിലും ഒന്നും കൂടാതെ അടക്കത്തോടു വീടുകളിൽ പോകുവാൻ അച്ചൻ അവരെ സാവധാനമായി നിൎബന്ധിച്ചു. ഇങ്ങിനെ താൻ ശവക്കുഴിയുടെ ചുറ്റും നില്ക്കുന്ന ആളുകളിൽനിന്നു തിരിഞ്ഞപ്പോൾ വിസ്താരമേറിയ പാടത്തിന്റെ നടുക്കു ചില സ്വരൂപങ്ങ [ 19 ] ളെ കണ്ടു. ചേറുകൊണ്ടു കുത്തിട്ടുള്ള പുതുവരമ്പുവഴി തെന്നാതെ നടപ്പാൻ പണിയായിരുന്നതുകൊണ്ടു കറെ പ്രയാസപ്പെട്ടിട്ടെ അവിടെ ചെന്നു പറ്റിയുള്ളു. ഇങ്ങിനെ അവൻ അടുത്തു ചെന്നപ്പോൾ വൃദ്ധനായ പൗലൂസിനെ നട്ടറി വെയിലത്തു തലയ്ക്കു ഒരു ചൂടലും കൂടാതെ വെള്ളത്തിൽ പൂട്ടിയിട്ടിരിക്കുന്നതും കോശികുൎയ്യന്റെ രണ്ടു ബാല്യക്കാർ കുടയും പിടിച്ചു കുറെ ദൂരത്തിൽ നില്ക്കുന്നതും കണ്ടു നന്നാ ചഞ്ചലപ്പെട്ടു. കോപംകൊണ്ടു അവൻ അല്പ നേരത്തേക്കു മിണ്ടിയില്ല. എന്തെന്നാൽ പുലയരുടെ മേൽ ചെയ്തുവരുന്നതിലേക്കും ക്രൂരതയേറിയ ഒരു ശിക്ഷ ആകുന്നു ഇതു എന്നു അവൻ അറിഞ്ഞിരുന്നു. എങ്കിലും പിന്നീടു ആ മനുഷ്യരോടു "ആരുടെ വരുതി പ്രകാരം നിങ്ങൾ ഇതു ചെയ്തു" എന്നു ചോദിച്ചതിന്നു "ഞങ്ങളുടെ യജമാനന്റെ" എന്നു ഒരു വെറുത്ത ഭാവത്തോടു കൂടെ അവർ ഉത്തരം പറഞ്ഞു. അതിനു അവൻ അതു കള്ളം “ൟ അഞ്ജാനദേശത്തിൽ തന്നെയും അടിമക്കാൎക്കു സൎക്കാരിൽ ഒരു സാരമില്ലാത്ത കേൾവിയെങ്കിലും ഉള്ളതുകൊണ്ടു ക്രിസ്ത്യാനിമാൎഗ്ഗത്തെകുറിച്ചു വല്ലതും അറിഞ്ഞിട്ടുള്ള ഒരുത്തനും ഇപ്രകാരം ചെയ്‌വാൻ തുനികയില്ല"എന്നു പറഞ്ഞു. പിന്നെയും അവൻ ആവൎത്തിച്ചു പറഞ്ഞു."അതു കള്ളം. ഔദാൎയ്യമില്ലാത്തവരും ക്രൂരന്മാരുമായ നിങ്ങളുടെ സ്വയമാണിതു. വേഗം അഴിച്ചു വിട്ടേരെ. അതാണു നല്ലതു. അല്ലെങ്കിൽ നിങ്ങളുടെയും കാലിനും കയ്ക്കും വിലങ്ങിട്ടു കൊണ്ടിരിക്കെണ്ടിവരും. ഒരു ഡസൻ സൎക്കാര ശിപായിമാരെ ൟ സ്ഥലത്തു വരുത്തുവാൻ ഒരു ക്ഷണം മതി. ഢാണാവിൽ ഒരിക്കൽ കേറിയാൽ പിന്നെ പുറത്തിറങ്ങുവാൻ അത്ര എളുപ്പമായി വരികയുമില്ല" അവരുടെ ശീലം താൻ മുമ്പുകൂട്ടി അറിഞ്ഞിരുന്നതു കൊണ്ടു ആ പിശാചുക്കളായിരുന്ന മനുഷ്യരെ പേടിപ്പിക്കേണ്ടതിനായിരുന്നു അദ്ദേഹം ശബ്ദം ഉയൎത്തി ഒരു കല്പനപോലെ ഇപ്രകാരം സംസാരിച്ചതു. താൻ വിചാരിച്ചിരുന്നതു പോലെ തന്നെ പറ്റുകയും ചെയ്തു. എന്തെന്നാൽ പറഞ്ഞുനില്ക്കുമ്പോൾ തന്നെ അവർ ആ ഭാരമായ തുടലു ആ പുലയനിൽ നിന്നു നീക്കുവാൻ ആരംഭിച്ചു. എല്ലാം താഴെ വീണപ്പോൾ പാപപ്പെട്ട വൃദ്ധൻ ക്ഷീണംകൊണ്ടും തളൎച്ചകൊണ്ടും വെള്ളത്തിൽ താണുപോയി. -പലരും അവൻ ചത്തുപോയി എന്നു വിചാരിച്ചു. എങ്കിലും അച്ചൻ [ 20 ] മോഹാലസ്യം തന്നെ എന്നും വേഗത്തിൽ അവനെ വീട്ടിൽ കൊണ്ടുചെന്നു അകം തണുക്കത്തക്കവണ്ണം വല്ലതും കൊടുപ്പാനും പറഞ്ഞു. ബാല്യക്കാർ ഇരുവരും സൎക്കാരു ശിപായികളെക്കുറിച്ചു കേട്ടതിനാൽ ഭയപ്പെട്ടു കഴിയുന്നെടത്തോളം വേഗത്തിൽ അവിടെ നിന്നു പൊയ്ക്കളഞ്ഞു. പിന്നെ കുറെ നാളത്തേക്കു അവരെ കണ്ടിട്ടില്ല. അവരെക്കുറിച്ചു കേട്ടതുമില്ല.