തകർന്നു ജീവിതം നിരാശ മാത്രമായ നാൾ

തകർന്നു ജീവിതം നിരാശ മാത്രമായ നാൾ (ക്രിസ്‍തീയ ഭക്തി ഗാനങ്ങൾ)

രചന:ഭക്തവത്സലൻ

തകർന്നു ജീവിതം നിരാശ മാത്രമായ നാൾ
പകർന്നു ദിവ്യ സ്നേഹമെൻ ഹൃദയ തിൽ ആനന്ദം
അകന്നു ദുഖമെൻ മനസ്സിൽ ആശ മാത്രമായി
ഉണർന്നു നാഥനേശുവോട് വാഴുവാൻ സദാ


അതിഖോരമാം ഗർത്തതിലാണ്ട്
കേണു കേണു ഞാൻ
വന്നില്ലോരാളുമന്തികെ
എൻ അല്ലൽ തീർക്കുവാൻ
കരുണാമയൻ കേട്ടെൻ വിലാപം
വന്നു ചാരെ താൻ
കരം തന്നുയർത്തി മാർവതിൽ
അണച്ചു സ്നേഹമായ്


അതിരറ്റ സ്നേഹം കണ്ടു ഞാനന്നാളിൽ ആദ്യമായ്
അതി കോമളൻ എൻ യേശുവേ
എൻ കർത്തനായി ഏറ്റു ഞാൻ
എൻ ജീവിതാന്ത്യ നാൾ വരെ
അവനായി ജീവിക്കും
എൻ ഗാനവും എൻ സാക്ഷ്യവും അവനെ പുകഴ്ത്തുമേ