ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

119

ഉദാ: രാജാവിനാൽ ജനങ്ങൾ രക്ഷിക്കപ്പെട്ടു. ജനങ്ങളാൽ രാജാവിനു രക്ഷാഭൊഗം കൊടുക്കപ്പെടുന്നു-കൊടുക്കപ്പെട്ടു-കൊടുക്കപ്പെടും ഇത്യാദി. എന്നാൽ ഭയപ്പെടുന്നു, വഴിപ്പെട്ടു, രാജിപ്പെട്ടു, എടപ്പെട്ടു ഇത്യാദി നാമങ്ങളിൽനിന്ന പരമായി പെട്ടു എന്നുള്ളത കർമ്മത്തിലല്ലാ. ചെർച്ച എന്നൊ വന്നു എന്നൊ അത്ഥൎത്തിലെപെട്ട ധാതുവിന്റെ രൂപമാകുന്നു. ഭയം ചെന്നുൎ, വഴി ചെന്നുൎ, എടവന്നു ഇങ്ങനെ അത്ഥൎമാകുന്നു. അത വരുമ്പൊൾ നാമത്തിന്ന വിഭക്തിലൊപം, ദിത്വം, ഇത്യാദി വിശെഷം വരും. ഇനി കർമ്മത്തിൽ ക്രിയ ചെക്കുൎന്ന വാക്യം ഉദാഹരിക്കപ്പെടുന്നു: അനന്തരം ശ്രീരാമനാൻ സാധിക്കപ്പെടെണ്ടുന്ന രാവണാദിവധത്തിന്നവെണ്ടി ദശരഥംകൽനിന്ന വെർവ്വിടാനായിട്ട മന്ഥരാദൂഷണം ഹെതുവാക്കി നിർമ്മിക്കപ്പെട്ടു(൧). പിന്നെ പിതാവിന്റെ അനുവാദസഹിതം ലക്ഷ്മണനൊടും സീതയൊടുംകൂടി ദണ്ഡകാരണ്യം പ്രാപിക്കപ്പെട്ടു(൨). അതിന്റെ ശെഷം ഋഷീശ്വരന്മാരാൽ അപെക്ഷിക്കപ്പെട്ടു, സർവ്വരാക്ഷസവധത്തിന്ന ആരംഭിച്ചപ്പൊൾ ശൗയ്യംൎകൊണ്ടു സീതാപഹാരംചെയ്ത ദശമുഖന്റെ വധത്തിന്നുവെണ്ടി സുഗ്രീവാദിവാനരസഹായം അപെക്ഷിക്കപ്പെട്ടു (൩). അതനിമിത്തം തദ്വിരോധിയായിരുന്ന ബാലി രാമനാൽ ഹനിക്കപ്പെട്ടു(൪). തദനന്തരം സുഗ്രീവനാൻ സീതാന്ന്വെഷണത്തിന്നായി നിയൊഗിക്കപ്പെട്ട വാനരന്മാരിൽവച്ച ഹനുമാൻ എന്ന വാനരവീരനാൽ ലംകയിൽ ചെന്നു സീതയെക്കണ്ട അടയാളം വാങ്ങി രാമന്റെ കയ്യിൽ കൊടുക്കപ്പെട്ടു(൫). പിന്നെയും ഉത്സാഹത്തൊടുകൂടെ സുഗ്രീവാദികളുമൊരുമിച്ച വാനരന്മാരാൽ ബന്ധിക്കപ്പെട്ട സെതുവിലൂടെ ഗമിക്കപ്പെട്ട ലംകയിൽ ഇരുന്ന രാവണൻ രാമനാൻ നിഗ്രഹിക്കപ്പെട്ടു(൬). തദനന്തരം അഗ്നിപ്രവെശംകൊണ്ടു പരിശുദ്ധയെന്ന നിശ്ചയിക്കപ്പെട്ട സീതയൊടുകൂടി അയൊദ്ധ്യയിൽ വന്ന പ്രയത്നപ്പെട്ട സുഗ്രീവാദികളെമാനിച്ച സന്തൊഷിപ്പിച്ച അയച്ച ചിരകാലം സഹൊദരന്മാരൊടുകൂടി രാജ്യഭാരം ചെയ്തിരുന്ന രാംമനാൽ സകലജനങ്ങളും സുഖമാക്കി രക്ഷിക്കപ്പെട്ടു(൭). ഇങ്ങനെ കർമ്മത്തിൽ ക്രിയാവാക്യങ്ങളുടെ പ്രയൊഗം വരുന്നു. ആദ്യവാക്യത്തിൽ മന്ഥരാദൂഷണമാകുന്ന


165. ഇത്തരം പ്രയോഗങ്ങൾ കമ്മൎണിക്രിയകളല്ലെന്നു് വിവക്ഷ. അവയെ നാമജന ക്രിയകളായി കരുതാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/131&oldid=162073" എന്ന താളിൽനിന്ന് ശേഖരിച്ചത്