• പേര് : സുഗീഷ്
  • ജനന : 1980
  • നാലാഞ്ചിറ - തിരുവനന്തപുരം
ഈ ഉപയോക്താവ് ചട്ടമ്പിസ്വാമികളുടെ കൃതികൾ എന്ന സമാഹരണം പദ്ധതിയിൽ അംഗമാണ്.







ശൈവകാന്തി

തിരുത്തുക

"പുഞ്ചിരിക്കുളിരൊളി ചിന്നിയുല്ലസിക്കുന്ന
പിഞ്ചുപൈതലേ, നിന്റെ സുന്ദരമുഖത്തിങ്കൽ
എന്തൊരത്ഭുതാവഹരീതിയിൽ തെളിയുന്നു
കാന്തിയും പ്രശാന്തിയും തൃപ്തിയുമാനന്ദവും
ഉന്നതതാരത്തിലോ പൂവിലോ രത്നത്തിലോ
നിന്നിലുജ്ജ്വലിക്കുന്ന തേജസ്സു കാണുന്നീല
ഏതൊരു കരുവിനാൽ വിശ്വശില്പീന്ദ്രൻ തീർത്തോ
ശ്രീ തികഞ്ഞെഴുന്ന നിൻമൃദുവാമീ വിഗ്രഹം
മോഹനാകൃതിപൂണ്ടോരീലോകം മുഴുവനും
സ്നേഹപൂണ്ണമായത്രേ കാണുന്നു നിൻ കണ്ണുകൾ
പൂഴിയും ചിരട്ടയും പീപ്പിയും മൺപാവയും
പൂവുമോക്കുകിൽ നിന്റെ കൊച്ചുസോദരരല്ലോ
പോരടിക്കുവാൻ വെമ്പും മാനുഷഹൃദയത്തി-
ലാരോമൽക്കിടാവേ നിൻ ശുദ്ധത പകർന്നെങ്കിൽ"

എം.പി.അപ്പൻ

"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Sugeesh&oldid=27564" എന്ന താളിൽനിന്ന് ശേഖരിച്ചത്