ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൎയ്യപുരാതനന്മാർ.


ആൎയ്യന്മാർ എന്ന ശബ്ദം കൊണ്ടു വായനക്കാർ മുമ്പിൽ മനസ്സിലാക്കുന്നത് ഹിന്തുക്കളിൽ ഉയൎന്ന ജാതിക്കാരെയാകുന്നു. എന്നാൽ ഈ ശബ്ദം ഹിന്തുക്കളെയും ഇൻഡ്യയേയും ഇപ്പോൾ ഭരിക്കുന്നവരും ഹിന്തുക്കളാൽ മ്ളേഛന്മാർ എന്നു പറയപ്പെടുന്നവരും ആയ ഇംഗ്ലീഷുകാരെയും കൂടി ഉൾപ്പെടുത്തും എന്നു പറഞ്ഞാൽ അത് വളരെ ആളുകളുടെ ചെവിക്കു പുത്തരിയായി തോന്നുകയില്ലയോ എന്നു ഞാൻ സംശയിക്കുന്നു. വിശേഷിച്ച് ഇംഗ്ലീഷുകാർ മാത്രമല്ല ഏഷ്യയിൽ ഇപ്പോഴുള്ള പേർഷ്യൻ ജാതിക്കാർ, യൂറോപ്പിൽ ഇപ്പോഴുള്ള ജർമ്മൻജാതിക്കാർ, ഗ്രീക്ക് എന്ന്പറയുന്ന യവനജാതിക്കാർ, ലാറ്റിൻ ജാതിക്കാർ, ചില്ലറയായി വേറെയും ചിലജാതിക്കാർ ഇവർ എല്ലാവരും ആൎയ്യപുരാതന വർഗ്ഗത്തിന്റെ ഓരോ ശാഖകളാകുന്നു എന്നും ഇവരും ഹിന്തുക്കളും എല്ലാം പുരാതനമായഒരുകാലത്ത് ഒരുദിക്കിൽ ഒരു യോഗമായി താമസിച്ചുവന്നിരുന്നു എന്നും ഒരേപ്രകാരമുള്ള സാമൂഹ്യാചാരങ്ങളോടും മതവിശ്വാസങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി കാലം കഴിച്ചുവന്നിരുന്നു എന്നും ഇപ്പോൾ നിസ്സംശയമായി തീൎച്ചവന്നിട്ടുള്ളതാകുന്നു.

ഇങ്ങിനെ തീൎച്ചപ്പെടുത്തുവാൻ ഇവർ ഒരുമിച്ചു താമസിച്ചു വന്നിരുന്ന കാലത്തെ വല്ല ശിലാരേഖകളോ വല്ല ഗ്രന്ഥവരികളോ മറ്റുവല്ലറിക്കാട്ടുകളോ വല്ലവരുടെയും കൈവശം കിട്ടീട്ടുണ്ടായിരിക്കുമോ? അങ്ങിനെയൊന്നുമല്ല. ആകാലം മനുഷ്യരുടെ അഭിപ്രായം എഴുത്തുമൂലം അറിയിപ്പാനുള്ള ലിപികൾ തന്നെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു കാലമായിട്ടാണു വിചാരിപ്പാൻ ന്യായം ഉള്ളത്. എന്നാൽ, പിന്നീട് ഈ വർഗ്ഗക്കാർ ഓരോ ശാഖകളായി പിരിഞ്ഞതിന്റെ ശേഷം ലിപികൾ കണ്ടുപിടിച്ച എഴുതിവെച്ചിട്ടുള്ള അവരുടെ പുരാതന ഗ്രന്ഥപരമ്പരകളിൽനിന്നും ഏതൽകാലങ്ങളിൽ അവർ ഉപയോഗിക്കുന്ന ഭാഷകളിൽ നിന്നും കിട്ടുന്ന പല അഭിപ്രായങ്ങളും വാക്കുകളും തമ്മിൽ താരതമ്യപ്പെടുത്തി നോക്കി ഉണ്ടാക്കീട്ടുള്ള ഊഹമാണ ഈ സിദ്ധാത്തിന്ന് അടിസ്ഥാനമായിരിക്കുന്നത്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manuspanicker എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/6&oldid=167373" എന്ന താളിൽനിന്ന് ശേഖരിച്ചത്