ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
---89--

വേശിച്ചുകണ്ടതിനാലാണ്." "അതിനെന്താണ നിവൃത്തി? ഇപ്പോൾ അങ്ങിനെയുള്ള ഒരാൾ ഇല്ലല്ലൊ". "നിവൃത്തിയുണ്ട്. അങ്ങിനെഒരാളും ഉണ്ട് " "അങ്ങിനെ പറയുന്നതല്ലാതെ സാധിപ്പാൻ തരമില്ലല്ലൊ". "അങ്ങിനെ പറയുന്നതല്ലാ, അനുവാദമുണ്ടെങ്കിൾ ഇനിയത്തെ മാമാങ്കത്തിന്ന് അടിയങ്ങൾ അതു സാധിച്ചുകൊള്ളാം." "എന്നാൽ ശ്രമിച്ചോളു. വിരോധമില്ലാ" എന്ന് സാമൂതിരിപ്പാടും കല്പിച്ചു.

(തുടരും)


കൂനേഴുത്ത പരമേശ്വര മേനോൻ.


------
സുഭദ്രാജ്ജുൎനം.
----::----
(൫)
അഞ്ചാമങ്കം

കപടസന്യാനിയായ അജ്ജുൎനൻ സുഭദ്രയെ കട്ടുകൊണ്ടുപോയതും തടുക്കുവാൻചെന്ന രണത്തെ തോല്പിച്ചതും, ംരം സംഗതികളെല്ലാം ബലഭദ്രരെ അറിയിക്കുവാൻ വിക്രമൻ എന്ന രണഭടൻ ബദ്ധപെട്ട വന്നതും പൂവ്വാംൎഗത്തിൽ പ്രതിപാദിക്കപ്പെടുന്നു. അനന്തരം ബലഭദ്രർ വത്തൎമാനംകേട്ട് അത്യന്തം കോപിച്ച് കൃഷ്ണനേയ്യും ഉദ്ധവരേയും വരുത്തി വിവരം അവരെ അറിയിക്കുകയിൽ തനിക്ക് അജ്ജുൎനന്റെ നേരെ വർദ്ധിച്ചുവന്ന കോപം ഒതുക്കുവാൻ കഴിയാതെ അദ്ദേഹത്തെ കുലചെയ്‌വാൻ പ്രതിജ്ഞചെയ്യുന്നു. അപ്പോൾ ജ്യേഷ്ഠൻ അതിനു പുറപ്പെടേണമെന്നില്ലെന്നും താൻതന്നെ അജ്ജുൎനനെ സംഹരിച്ചുകൊള്ളാമെന്നും കൃഷ്ണൻ പറഞ്ഞുവെങ്കിലും, സുഭദ്ര ബാല്യവൈധവ്യദുഃഖമനുഭവിക്കേണ്ടിവരുമല്ലൊ എന്ന് അവക്കെൎല്ലാവക്കുൎമുണ്ടായ ഭയംനിമിത്തം അജ്ജുൎനനെ കൊല്ലണമെന്നുള്ള നിശ്ചയത്തെ അവർ ഉപേക്ഷിക്കയും, പാണ്ഡവന്മാരെയും സുഭദ്രയേയും സമാധാനപ്പെടുത്തുവാൻ ബലഭദ്രകൃഷ്ണന്മാർ ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെട്ടുപോകയും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/20&oldid=167409" എന്ന താളിൽനിന്ന് ശേഖരിച്ചത്