ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---90---

അവിടെവെച്ച ബലഭദ്രർ സുഭദ്രയെ അജ്ജുൎനനു ദാനംചെയ്ത് എല്ലാവരെയും സന്തോഷിപ്പിക്കുയും, ചെയ്തു എന്നാകുന്നു ഉത്തരാംഗത്തിന്റെ സംക്ഷേപം.

പൂവ്വാംൎഗത്തിൽ വിക്രമനെന്ന രണഭടന്റെ സംഭ്രമവും വേത്രവതിയുടെ ജിജ്ഞാസയും സരസമായിട്ടുണ്ട്.

ബലഭദ്രർ സുപ്തോത്ഥിതനായിട്ട് പറയുന്നതായത :--


"ദിക്കെട്ടും ഞെട്ടുമാറെന്തൊരുരവമെവിട
ന്നിങ്ങുകേൾക്കുന്നതിപ്പോ-
ളിക്കാലം കാറുകാണാതിടിയുടെ നിനദം
കേൾപ്പതിന്നില്ലബന്ധം
വക്കാണത്തിന്നകോപ്പിട്ടസുരരുമമര-
ന്മാരുമൊന്നിച്ചുവായ്ക്ക-
ന്നാൾക്കല്പത്തോടിവണ്ണം പടഹനിരയടി
ക്കന്നതോഘോരഘോരം?"

ഇവിടെ ഉദ്ദിഷ്ടമായ ഭേരീരവം ദിക്കെട്ടും ഞെട്ടുമാറും ഘോരഘോരമായും ദ്വാരകയിൽനിന്നും അന്തദ്വീൎപത്തിങ്കൽ കേൾപ്പെടേണമെങ്കിൽ സ്ഥലങ്ങൾ തമ്മിലുള്ള ദൂരം ഒന്നൊ രണ്ടൊ നാഴികയിൽ കൂടരുത. എന്നാൽ യഥാത്ഥൎമായ ദൂരം എന്താണാവൊ.

"സന്യാസിയെ കന്യകാമന്ദിരത്തിലേക്കയക്കുമ്പോൾത്തന്നെ ഞാൻ വൈഷമ്യമൊക്കെ അറിവിച്ചില്ലെ" എന്ന തന്റെ ഭാരം ഒഴിച്ച് കൃഷ്ണനും, "പൂവ്വൎബന്ധുവും ശ്രീകൃഷ്ണസ്വാമിക്ക് അത്യന്തം സ്നേഹിതനുമായിരിക്കുന്ന അജ്ജുൎനൻ ഇങ്ങിനെ പ്രവത്തിൎച്ചത വളരെ സാഹസമായി" എന്ന ഉദ്ധവരും, പറഞ്ഞപ്പോൾ ശുദ്ധമതിയായ ബലഭദ്രർ ഉടനെ കോപാക്രാന്തനായിത്തീരുന്നു.

<poem>

"എടുത്തുമുസലത്തെഞാൻത്ധടിതിയല്യോടിഎത്തീട്ടുടൻ തടുത്തഥ കിരീടിതന്നുടലടിച്ചൊടിച്ചിക്ഷണം തുടുത്തുതുടരെത്തിളച്ചൊഴുകുമക്കടുംചോരയാൽ കെടുത്തുവനെരിഞ്ഞിടും കഠിനമായകോപാഗ്നിയെ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/21&oldid=167410" എന്ന താളിൽനിന്ന് ശേഖരിച്ചത്