ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
91

യെ അജ്ജുൎനൻ കൊടുക്കുന്ന കായ്യൎത്തിൽ ആദ്യംമുതൽ അവസാനംവരെ ഉത്സാഹിച്ചത കൃഷ്ണനാകുന്നു. അജ്ജുൎനൻ സന്ന്യാസിവേഷം ധരിച്ചതു മുതൽക്കുള്ള കഥകൾ ശുദ്ധമതിയായ ബലഭദ്രരെ കൃഷ്ണൎൻ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പ്രവൃത്തിൎകൊണ്ടും ചതിച്ചിട്ടുള്ളതിനുകണക്കില്ല. അങ്ങിനെയിരിക്കെ, ആവക വഞ്ചനകളേ വെളിപ്പെടുത്തക്കവയായ മേൽപറഞ്ഞ വചനങ്ങൾ ബലഭദ്രസമക്ഷത്തിൽ വെച്ച കൃഷ്ണൻപറയുക എന്നത തീരെ അസംഭാവ്യമാകുന്നു.

സുഭദ്രാജ്ജുൎനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ആകപ്പാടെ ഈ നാടകം വലിയ ദോഷങ്ങളാൽ വികൃതമൊ ഗുണങ്ങളാൽ ശ്ലാഘ്യമോ ആണെന്നു തൊന്നുന്നില്ല. ഇതിലെ പലശ്ലോകങ്ങളും ലളിതപദങ്ങളാൽ ഹൃദ്യങ്ങളാകുന്നു. എങ്കിലും നാടകീയമായ സാംഗത്യം പോരെന്നുള്ളന്യൂനത ഈ കൃതിക്കും മറ്റുപല മലയാള നാടകങ്ങൾക്കും സാധരണമാകുന്നു. പൂവ്വൎകവികളുടെ പ്രയോഗങ്ങളേ കണ്ണടച്ച് അനുകരിക്കുന്നതിനുള്ള സന്നദ്ധത പലേടത്തും കാണ്മാനുണ്ട. കഥയുടെ എല്ലാഭാഗങ്ങൾക്കും തമ്മിലുള്ള യോജിപ്പ് നാടകങ്ങൾക്ക ഏറ്റവും പ്രധാനമായ ഒരു ആവശ്യമാണെന്നും, പ്രാചീനകവികളുടെ പ്രയോഗങ്ങളെ ചവ്വിൎതചവ്വൎണം ചെയ്യുന്ന നടപ്പ ഏറ്റവും ത്യാജ്യമായ ഒരു ദോഷമാണെന്നും, ആക്കെൎങ്കിലും തോന്നുന്നതിൽ എന്റെ ഈ ശ്രമവും ഇതുപോലെയുള്ള മറ്റുശ്രമങ്ങളും സഹായിക്കുന്നപക്ഷം എനിക്കും കൃതാത്ഥതക്കവകാശമുണ്ടായിരിക്കും.

സി. അന്തപ്പായി.


സുനീതി.
-----------

സുനീതി ചിലപ്പോൾ കമ്രകണ്ഠന്റെവീട്ടിൽ പോയി അയാളുടെ ഭായ്യൎയൊന്നിച്ച വിനോദിക്കുക പതിവായിരുന്നു. പ്രേമസൂചകമായി മാത്താൎണ്ഡനിൽനിന്ന ലഭിച്ച ഒരു ഉറുമാൽ ആ സ്ത്രീഎപ്പോഴും കയ്യിൽ വെച്ചിരിക്കുന്നത കമ്രകണ്ഠൻ കണ്ടിട്ടുണ്ട. ആ ഉറുമാൽ കയ്യിൽ കിട്ടിയാൽ കായ്യൎസാദ്ധ്യത്തിന്ന എളുപ്പ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/25&oldid=167414" എന്ന താളിൽനിന്ന് ശേഖരിച്ചത്