ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---99---

ഭത്താൎവിന്റെ തന്നോടുള്ള സ്നേഹം ക്രമേണ കുറഞ്ഞുവരുന്നത സുനീതിക്കു മനസ്സിലായി. ആ സ്ത്രീ വലിയ ആധിയിൽപെട്ടും ഒരു ദിവസം കമ്രകന്റെ ഭായ്യൎയുമായി സംസ്സരിക്കുമ്പോൾ ആ സ്ത്രീ ഇങ്ങനെ പറഞ്ഞു.

സുനീതി--- എന്റെ ഭത്താൎവിനെപ്പറ്റി എന്താണ പറയേണ്ടത എന്ന എനിക്കു നിശ്ചയമില്ല. അദ്ദേഹത്തിന്നു എന്റെ നേരെ ഗാഢമായ പ്രേമമുണ്ടായിരുന്നു. അല്പദിവസമായിട്ട സ്വഭാവം വളരെ മാറീട്ടുള്ളതായി തോന്നുന്നു. ഞാൻ യാഠൊരു തെറ്റും ചെയ്തിട്ടുള്ളതായി തോന്നുന്നില്ല. മാതാപിതാക്കന്മാരുടെ ഇഷ്ടത്തിന്ന വിപരീതമായി കുലം, പ്രായം, രൂപം, വിദ്യ എന്നിവകൊണ്ടു യോജിക്കാത്തവരെ വിവാഹംകഴിക്കുന്നത മനക്ലേശത്തിന്നുള്ള മാഗ്ഗൎമാണെന്ന ഞാൻ നിമിത്തം മറ്റു സ്ത്രീകൾക്ക് മനസ്സിലാക്കാൻ സംഗതിവരുമോയെന്ന ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ ഭത്താൎവ അദ്ദേഹത്തിന്റെ ആത്മസ്നേഹിതമാണ. അവർ തമ്മിൽ ആലോചിച്ചല്ലാതെ യാതൊന്നും പ്രവത്തിക്ക പതിവില്ല. നിരസത്തിന്നുള്ള വല്ല കാരണവും നിങ്ങൾക്കറിവുണ്ടെങ്കിൽ എന്നോടു പറഞ്ഞുതരണം. നിദ്ദോൎഷിയും അനാഥയുമായ എനിക്ക വന്നു ചേരുന്ന അനത്ഥൎങ്ങൾ ഒഴിച്ചുകളവാൻ മറ്റാരുമില്ല.

ചതിപ്രയോഗങ്ങളെപ്പറ്റി കമ്രകണ്ഠൻ ഭായ്യൎയോട പറഞ്ഞിട്ടുണ്ടായിരുന്നതിനാൽ വിവരങ്ങൾ ആ സ്ത്രീക്കറിവുണ്ടായിരുന്നു. എങ്കിലും നിദ്ദൎയനും ഭയങ്കരമൂത്തിൎയുമായ ഭത്താൎവിനെയുള്ള ഭയം കൊണ്ട യാതൊന്നും പുറത്തു പറവാൻ ധൈയ്യൎമുണ്ടായില്ല. തനിക്ക ദോഷംവരാത്ത വിധത്തിൽ സുനീതിയെ സഹായിക്കേണമെന്ന തീച്ചൎയാക്കീട്ട "ഭത്താൎവിന്ന സംശയം ജനിപ്പിപ്പാൻ സംഗതിവരുത്തരുത. നിങ്ങൾ ആന്തരമായി അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസം തോന്നിപ്പിക്കണം" എന്നുമാത്രം മറുപടി പറഞ്ഞു.

ഉറുമാൽ ശൈനേയന്റെവക്കൽ കാണുന്നപക്ഷം കായ്യംൎ ശരിയാണെന്നുള്ളതിന്ന വാദമില്ലെന്ന മാത്താൎണ്ഡൻ മുമ്പുതന്നെ തീച്ചൎപ്പെടുത്തീട്ടുണ്ടല്ലൊ. അതുകൊണ്ട ആ കായ്യംൎ തീർച്ചപ്പെടുത്ത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/30&oldid=167420" എന്ന താളിൽനിന്ന് ശേഖരിച്ചത്