ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---100---

ക്കൊടുക്കണമെന്ന കമ്രകണ്ഠനോട പറഞ്ഞപ്പോൾ പ്രയാസമുണ്ടെന്നും കഴിയുന്നത ശ്രമിക്കാമെന്നാല്ലാതെ ഏറ്റുപറവാൻ തരമില്ലെന്നും ആയാൾ മറുവടിപറഞ്ഞു.

സുനീതിയുടെ കഷ്ടകാലം മൂദ്ധൎന്യത്തിലെത്തിയിരുന്നതുകൊണ്ട കമ്രകണ്ഠന്റെ യത്നങ്ങളെല്ലാം അനായാസേനഫലിച്ചു. ശൈനേയന്റെ വീട്ടിലുണ്ടായിരുന്ന ഒരു സ്ത്രീക്ക നെയപണിയിൽ നല്ല വിദഗ്ദ്ധതയുണ്ടായിരുന്നു. സുനീതിയുടെ ഉറുമാൽ കണ്ടപ്പോൽ ആ സ്ത്രീക്ക അതിന്മേൽ അതിയായ പ്രേമം തോന്നിയതകൊണ്ട ഉടമസ്ഥന്ന മടക്കിക്കൊടുക്കന്നതിന്നുമുമ്പ അതുപോലെ ഒന്ന നെയ്തുണ്ടാക്കേണമെന്ന തീച്ചൎയാക്കി. ഉറുമാൽ എടുത്ത മാളികയുടെ മുകളിൽ പോയി ഒരു ജനവാതിലിന്നരികെ ഇരുന്ന തുന്നപ്പണി ആരംഭിച്ചു. വീട്ടിന്നരികേകൂടിയുള്ള പാതയിൽകൂടി കമ്രകണ്ഠൻ പോകുമ്പോൾ ഉറൂമാൽ ജാലകത്തിന്റെ അഴിമേൽ തൂക്കിയിട്ടിരിക്കുന്നതുകണ്ടു. ഇതുതന്നെയാണ നല്ല അവസരമെന്നു തീച്ചൎയാക്കി ഉടനെ പോയി മാത്താൎണ്ഡനെ കൂട്ടിക്കൊണ്ട ആ സ്ഥലത്തേക്കു ചെന്നു, ഉറുമാൽ കാട്ടിക്കൊടുത്തു. അവിടെ കണ്ടത് താൻ സുനീതിക്കു കൊടുത്ത ഉറുമാൽതന്നെയാണെന്ന ബോദ്ധ്യമായപ്പോൾ തന്റെ ഭായ്യൎഒരു കുടലയാണെന്നു വിചാരിച്ചതിൽ ഒട്ടുംതന്നെസംശയിപ്പാനില്ലെന്നു പൂണ്ണൎബോദ്ധ്യമായി.

തന്റെ ശത്രുക്കളായ സുനീതിക്കും ശൈനനേയനും മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷകൊടുത്താൽ പോരെന്നു തീച്ചൎയാക്കി. ശൈനേയനെ കൊല്ലേണ്ടുന്ന ഭാരം അയാൾ ഏല്ക്കേണമെന്നും അങ്ങിനെ ചെയ്താൽ ആ ഉപകാരത്തിന്നു താൻ ആജീവനാന്തം നന്ദിയുള്ളവനായിരിക്കുന്നതാണെന്നും കമ്രകണ്ഠനോട പറഞ്ഞപ്പോൾ അപായകരമായ ആ പ്രവത്തിൎക്കു താൻ ആളല്ലെന്നു അയാൾ മറുവടിപറഞ്ഞുവെങ്കിലും അനവധി സമ്മാനങ്ങൾ കൊടുത്ത വീണ്ടും അപേക്ഷിച്ചപ്പോൾ അയാൾ ഒരുവിധം സമ്മതിച്ചു. ശൈനേയൻ മിക്കദിവസങ്ങ്അളിലും ഒരു വേശ്യാഗൃഹത്തിൽ പോയി അവിടെനിന്ന അദ്ധൎരാത്രി മടങ്ങിപ്പോരുന്ന പതിവുണ്ടെന്ന കമ്രകണ്ഠന വിവരമുണ്ടായിരുന്നു. അങ്ങിനെ വരുന്നവഴിക്കു അയാളു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/31&oldid=167421" എന്ന താളിൽനിന്ന് ശേഖരിച്ചത്