ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---101---

ടെകഥകഴിപ്പാൻ തീച്ചൎയാക്കി. ഒരുദിവസം കൂരിരുട്ടത്തു വഴിയിൽ കാത്തിരുന്നു. ഒരു മൂളിപ്പാട്ടുംപാടിക്കൊണ്ടായിരുന്നുശൈനേയന്റെ അന്നത്തെവരവ. ശബ്ദംകേട്ടപ്പോൾ കമ്രകണ്ഠനആളെ മനസ്സിലായി. ഉറയിൽനിന്നും വാളൂരി വെട്ടാൻ ഒരുങ്ങിനിന്നു. അടുത്തെത്തിയെന്ന കണ്ടപ്പോൾ കാലിന്നഒരുവെട്ടകൊടുത്തു. വെട്ടുകൊണ്ടപ്പോൾ ശൈനേയൻ മറിഞ്ഞുവീണു. ഉടനെ കഥകഴിക്കണമെന്നവെച്ചു കമ്രകണ്ഠൻ അടുത്തു. ഇരിട്ടിന്റെ ശക്തി ശൈനേയനെ രക്ഷിച്ചു. ശൈനേയൻ ഒരുവിധത്തിൽ എഴുനീറ്റ നുറവിളികൂട്ടിയപ്പോൾ കമ്രകണ്ഠൻ ഓടിപ്പോയി--"സഹായിപ്പിൻ!" എന്നുറക്കെ നിലവിളിച്ചപറയുന്നത കേട്ടിട്ട പലരും അങ്ങോട്ട ഓടിയെത്തി. കുറെ ദൂരം പോയതിന്നുശേഷം ശബ്ദംകേട്ട പുറപ്പെട്ടതാണെന്നുള്ള നാട്യത്തോടുകൂടി കമ്രകണ്ഠനും അങ്ങോട്ടു ചെന്നു. മറ്റുള്ളവരോടൊന്നിച്ച ശൈനേയന്റെ അടുക്കൽ ചെന്ന അയാളുടെ കാലിൽപറ്റിയമുറി സൂക്ഷ്മമായി പരിശോധിച്ചു. കുറേക്കൂടെ ഉറക്കെ വെട്ടിയില്ലല്ലൊ എന്നആലോചിച്ച സുവക്കേടു തൊന്നിയെങ്കിലും ഒരു സമയം ആ മുറികൊണ്ട അയാൾ മരിക്കാൻ ഇടയുണ്ടെന്ന ഓത്തൎ സമാധാനിച്ചു. കമ്രകണ്ഠന്ന ശൈനേയന്റെ കഷ്ടാവസ്ഥയിൽ വാസ്തവത്തിൽ സന്തോഷമാണല്ലോ ഉള്ളത. എന്നാൽ കുണ്ഠിതമുണ്ടെന്ന നടിച്ച് കണ്ണിൽനിന്ന രണ്ടമൂന്നു തുള്ളിവെള്ളം ഒരുവിദ്ഹത്തിൽ പുറത്തുചാടിച്ചു.

ശൈനേയനെ ആരോവെട്ടി മുറിവേല്പിച്ചിരിക്കുന്നുവെന്നവിവരം പിറ്റേന്നാൾ രാവിലെ നാടൊക്കെ പരന്നു. വിവരംകേട്ടപ്പോൾ സുതീതിക്കു വളരെവ്യസനം തോന്നി. വ്യസനം പുറത്തകാണിക്കുന്നത തനിക്ക ആപല്കരമാണെന്നാലോചിപ്പാൻ അവകാശമില്ലാത്തതിനാൽ ആ സാധുസ്ത്രീ സുഖക്കെടിനെപ്പറ്റി പലരോടും പ്രസ്താവിച്ചു. മാത്താൎണ്ഡന സുനീതിയുടെ നേരെയുള്ള കോപം വദ്ധിൎക്കുകയും ശൈനേയന വന്നകഷ്ടതയാലോചിച്ച സുനീറ്റ്ഹിക്ക ഭ്രാന്തായിരിക്കുന്നുവെന്ന കമ്രകണ്ഠനോട പറകയും ചെയ്തു. കമ്രകണ്ഠൻ ഇതുകേട്ടപ്പോൾ ഇങ്ങനെ പറഞ്ഞു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/32&oldid=167422" എന്ന താളിൽനിന്ന് ശേഖരിച്ചത്