ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---103---

യോടുപറഞ്ഞു. ഭത്താൎവിന്റെ ആജ്ഞപ്രകാരം സുനീതി ഉടനെ ഒരു വിളക്കും കയ്യിലെടുത്ത് അന്വേഷിപ്പാൻ പുറപ്പെട്ടു. അല്പംദൂരെയുള്ള ഒരു മുറിയിലെക്ക് കടന്നപ്പോൾ കമ്രകണ്ഠൻ ഉടനെ ആ സാധുസ്ത്രീയുടെ കഴുത്തില്പിടിച്ച മണൽകിഴികൊണ്ട പ്രഹരിപ്പിക്കാൻ തുടങ്ങി. രണ്ടുമൂന്നടികൊണ്ടപ്പോൾ സുനീതിശ്വാസമയപ്പാൻ കൂടിവയ്യാതായി നിലത്തവീണു; കിടന്ന കിടപ്പിൽ "രക്ഷിക്കണെ" എന്നഗൽഗദാക്ഷരത്തോടുകൂടി ഭത്താൎവിന്റെ പേർവിളിച്ചനിലവിളിച്ചു. മാത്താൎണ്ഡൻ ചെന്നഉടനെ ഭായ്യൎയേനോക്കി "ഭർത്താവിനെ സ്നേഹിക്കാതെ ദുർപ്രത്തികളിൽ പ്രവേശിക്കുന്ന നിന്നെപ്പോലെയുള്ള കുലടകൾക്ക ഇതതന്നെയാണ ഫലം. ശൈനേയൻ വന്നു രക്ഷിക്കട്ടെ. അവനെ വിളിച്ച നിലവിളിക്ക" എന്ന പറഞ്ഞു. ഇതിനിടക്ക കമ്രകണ്ഠൻപിന്നെയും അടിച്ചു. മരണം നേരിടുമെന്നറിഞ്ഞപ്പോൾ സുനീതി കണ്ണുമിഴിച്ച ഭത്താൎവിന്റെ മുഖത്ത നോക്കി " എന്റെപരമാത്ഥംൎ ദൈവം അറിയട്ടെ" എന്നുമാത്രം പറഞ്ഞ ഉടനെ കമ്രകണ്ഠൻ ഒരടികൂടികൊടുത്തപ്പോൾ ആനിദ്ദോൎഷിയായ സ്ത്രീരത്നം പരലോകം പ്രാപിച്ചു.

നിശ്ചയിച്ചപ്രകാരമൊക്കെ ചെയ്തതിന്നശേഷം മാത്താൎണ്ഡൻ ഉറക്കെ മുറവിളികൂട്ടി. നിലവിളി കേട്ടവരൊക്കെ അവിടെ ഓടിയെത്തി. സുനീതിയുടെ സ്വഭാവഗുണത്തെപ്പറ്റി വിവരമില്ലാത്തവർ വളരെ ചുരുക്കമായിരുന്നതിനാൽ എല്ലാവക്കുംൎ നിഷ്കളങ്കമായ വ്യസനം തോന്നി. ഗുണദോഷങ്ങളെ ശരിയായി കണ്ടറിയുന്ന ദൈവം ഈ സാഹസകൃത്യം ചെയ്തപാപികളെ വെറുതെ വിടില്ലാ. പ്രേമഭാജനമായിരുന്ന സുനീതിയുടെ മരണാനന്തരം മാത്താൎണ്ഡന്റെ ബുദ്ധിക്ക യാതൊരു സ്ഥിരതയും ഇല്ലാതായിത്തീന്നുൎ. ഭായ്യൎയെ തന്റെ ആവശ്യപ്രകാരം കമ്രകണ്ഠൻ കൊന്നുവെന്നുള്ള കഥമറന്ന ആ സാധുസ്ത്രീയെ തിരഞ്ഞ വീട്ടിൽ അങ്ങുമിങ്ങും നടപ്പാൻ തുടങ്ങി. ഇടക്കിടകുസ്വയബുദ്ധിയുണ്ടാവുമ്പോൾ വാസ്തവമായിസംഭവിച്ച വത്തൎമാനൻഗ്ങൾ ഓമ്മൎവന്നിരുന്നു. ഇങ്ങിനെ ഒരിക്കൽ സ്വന്തം സുഖത്തെ ഇല്ലായ്മചെയ്ത തന്റെ ബുദ്ധി ചീത്തയാകിത്തീത്തൎ കമ്രകണ്ഠന്റെ നേരെ വലിയ വെറുപ്പും താൻ ചെയ്ത സാഹസകൃത്യത്തെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/34&oldid=167424" എന്ന താളിൽനിന്ന് ശേഖരിച്ചത്