തിയെ മാത്താൎണ്ഡൻ അടിച്ചുകൊന്നതിന്നുശേഷം മറ്റുവിധത്തിൽ പറഞ്ഞതാണെന്നും കമ്രകണ്ഠൻ അയാളോടു പറഞ്ഞുകൊടുത്തു. തന്നെ ദ്രോഹിച്ചിട്ടുണ്ടെങ്കിലും ശൈനേയന്ന മാത്താൎണ്ഡന്റെ നേരെയുള്ള ഭയഭക്തികൾക്ക കുറവു വന്നിട്ടില്ലായിരുന്നു. എന്നാൽ സുനീതിയെ മാത്താൎണ്ഡൻ കൊന്നതാണെന്നു കേട്ടപ്പൊഴുണ്ടായ കോപംകൊണ്ടും കമ്രകണ്ഠന്റെ സാമത്ഥ്യൎത്തിന്റെ ശക്തികൊണ്ടും ശൈനേയൻ ഉടനെ ഭരണകർത്താക്കന്മാരുടെ അടുക്കെ പോയി സങ്കടം പറഞ്ഞു. കായ്യൎങ്ങൾ തെളിയിക്കേണ്ടതിന്ന അയാൾ കമ്രകണ്ഠനെ സക്ഷ്ക്ഷികൊടുത്തു. കമ്രകണ്ഠന്റെ യുക്തിയോടുകൂടിയ വാക്കിൽ വിശ്വപുരത്തിലെ നീതിഭരണകത്താൎക്കന്മാക്കൎ വിശ്വാസംതോന്നി. എത്രതന്നെ ശ്രമിച്ചിട്ടും മാത്താൎണ്ഡനെക്കൊണ്ട കുറ്റം സമ്മതിപ്പിപ്പാൻ സധിച്ചില്ല. 'കുറ്റസമ്മതം' കൂടാഹെ മരണശിക്ഷകൊടുപ്പാൻ നിയമം സമ്മതിക്കാത്തതിനാൽ മാത്താൎണ്ഡനെ കുറെക്കാലം തടവിൽ വെച്ചതിന്നുശേഷം അദ്ദേഹത്തെ ജീവപയ്യൎന്തം നാടുകടത്തി. സൈന്യനായകനായി പ്രതാപത്തോടു കൂടിക്കഴിഞ്ഞിരുന്ന്അ മാത്താൎണ്ഡൻ അഗതിയായി കുറെക്കാലം ഉഴന്നനടന്നതിന്നുശേഷം ഒരു ദിവസം സുനീതിയുടെ ചാച്ചൎക്കാരനായ ഒരാളുമായി അടിപിടികൂടി. ആ കലഹത്തിൽ അയാൾ മരണം നേരിട്ടു.
കമ്രകണ്ഠൻ ശത്രുക്കളെ ഓരോരുത്തരെയായി യമപുരിത്തേക്കയച്ചു. ഇനിയും അയാൾ ചതിപ്രയോഗങ്ങൾ നിത്തിൎയില്ല. കുറേകാലം കഴിഞ്നപ്പോൾ അയാൾ ഒരു സ്നേഹിതന്റെ പേരിൽ കുലക്കുറ്റം ചുമത്തി. കമ്രകണ്ഠന്റെ സ്നേഹിതം കുറ്റം സമ്മതിക്കുന്നില്ലെൻനകണ്ടപ്പോൾ ഒരുസമയം അയാൾ നിദ്ദോൎഷിയായിരിക്കൂയെന്ന സംശയിച്ച യോദ്ധാക്കന്മാർ കമ്രകണ്ഠന്റെ നേരെ തിരിഞ്ഞടുത്തു. അയാൾ കളവുപറഞ്ഞതാണെന്ന ബോദ്ധ്യംവന്നതിനാൽ നല്ല പ്രഹരം കൊടുത്തു. പ്രഹരം കൊണ്ടിട്ട കമ്രകണ്ഠന്റെ എല്ലുകൾ നുറുങ്ങി. അല്പദിവസം കഴിഞ്ഞപ്പോൾ അയാൾ മരിച്ചു. നിദ്ദോൎഷിയും സധുവുമായ സുനീതിയെ കൊന്നവക്കുൎ തക്കതായ ദൈവശിക്ഷ കിട്ടിയെന്ന കാണുന്ന തിൽആ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |