യേണ്ടതില്ലെന്ന വിചാരിച്ചിട്ടായിരുന്നു ഞാൻഇതുവരെ സ്വസ്ഥനായിരുന്നത. ഇപ്പോൾ തന്നെ എന്റെ ചിലസ്നേഹിതന്മാർ പറഞ്ഞില്ലെങ്കിൽ ഞാൻ -- ലേഖനം എഴുതില്ലായിരുന്നു.
രാമകൃഷ്ണപ്പിള്ള അവർകൾ എന്റെ ലേഖനത്തിലുള്ള ആക്ഷേപങ്ങളുടെ "അനൗചിത്യത്തെയും അസംബന്ധതയേയും" ചൂണ്ടിക്കാണിക്കുന്ന കൂട്ടത്തിൽ പ്രധാനമായി പറഞ്ഞിരിക്കുന്നത, കുഞ്ഞികൃഷ്ണമേനവനവർകളുടെ വ്യാഖ്യാനം എല്ലാ വ്യാഖ്യാനങ്ങളുടേയും പ്രഥമോദ്ദേശ്യമായ കാവ്യാരഥവിശദീകരണം സാധിക്കുന്നുണ്ടെന്നും, അതുകൊണ്ട അതില്ലെന്ന ഞാൻ പറഞ്ഞത ശരിയായിട്ടില്ലെന്നുമാണ്. -- സംഗതി പറയുന്ന അവസരത്തിൽ മേൽപറഞ്ഞ വ്യാഖ്യാനം വായിക്കുവാനുള്ള അധികാരികൾ ഇന്നവരാണെന്നും അവരുടെ ലക്ഷനമിതാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിന്റെ ശേഷം പ്രസ്തുത പുസ്തകത്തിലെ സംസ്കൃതശ്ലോകങ്ങളുടെ അച്ചിലുള്ള തെറ്റുകളേപ്പറ്റി ഞാനാക്ഷേപിച്ചത വളരെ അസംബന്ധമായിരിക്കുൻനു എന്നുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത. -- സംഗതികളേപറ്റിത്തന്നെ ആ കുന്നു ഞാൻ -- ലേഖനത്തിൽ പറയുവാൻ പോകുന്നത്. മേൽപറഞ്ഞ സംഗതികളിൽവെച്ച ഏറ്റവും പ്രധാനമായത ആദ്യം പറഞ്ഞതാകുന്നു. എങ്കിലും അതിനെപ്പറ്റി അല്പം അധികം പറയുവാനുള്ളതുകൊണ്ട് അത ഒടുവിലേക്ക നീട്ടിവെച്ച ആദ്യം മറ്റേരണ്ടുസംഗതികളേയും പറയട്ടെ.
കുഞ്ഞികൃഷ്ണമേനവനവർകളുടെ വ്യാഖ്യാനം വായിക്കുവാനുള്ള അധികാരികളേപറ്റിപ്പറയുന്നദിക്കിൽ പിള്ള്അ അവർകൾ ഇപ്രകാരം പറയുന്നു. "എന്നാൽ കുഞ്ഞികൃഷ്ണമേനോൻ അവർകൾ വ്യാഖ്യാനമെഴുതീട്ടുള്ളത് പദാത്ഥൎജ്ഞാനം സിദ്ധിക്കാത്ത മദപ്രജ്ഞന്മാക്കാൎയിട്ടല്ലെന്നും സാമാന്യം പഠിത്തമുള്ളവക്കാൎയിട്ടാണെന്നും അതിന്റെ സമ്പ്രദായം നമ്മെ ഗ്രഹിപ്പിക്കുന്നുണ്ട്. വീരകേസരി ഈ സന്ദേശങ്ങളെ വായിക്കുവാൻ പുറപ്പെടുന്നതിനുമുമ്പായി വേറെ ലഘുകാവ്യങ്ങൾ വായിച്ചു വാക്യങ്ങളെ അപഗ്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |