ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---108---

ഥിച്ചു പദപരിഛേദം ചെയ്ത് അത്ഥംൎ മനസ്സിലാക്കി ഉഅപ്രിഗ്രന്ഥങ്ങൾ വായിക്കേണ്ടതിനുള്ള പടിവാതില്കൽ എത്തേണ്ടിയിരുന്നു". ഇതേ രാമകൃഷ്ണപ്പിള്ള അവർകൾ വീരകേസരിക്ക കൊടുത്ത ഒരു അടിയോ കുത്തോ ആണെങ്കിലും ഇതൽ നിന്ന പിള്ള അവർകൾ സാധാരണ മനുഷ്യരുടെ പഠിത്തം അളക്കുന്ന മട്ട് നമുക്ക മനസ്സിലാക്കാം. ചില ലഘുകാവ്യങ്ങളെ പിള്ള അവർകൾ പറയുന്നപ്രകാരമൊക്കെ പഠിച്ച് മനസ്സിലാക്കി ഉപരിഗ്രന്ഥങ്ങൾ വായിക്കേണ്ടുന്ന പഠിവാതില്കൽ എത്തീട്ടുള്ളവരെസാമാന്യ പഠിത്തക്കാരെന്ന പറയുന്നതായാൽ, ചില പ്രൗഢകാവ്യങ്ങളെ പഠിച്ച് ശാസ്ത്രഗ്രന്ഥങ്ങൾ പഠിക്കുവാൻ ഉന്മുഖന്മാരായിട്ടുള്ളവരെ അസാമാന്യ പഠിത്തക്കാർ എന്ന പറയേണ്ടിവരുമല്ലൊ. മേൽപറഞ്ഞ പഠിത്തത്റ്റ്ഹിന്നപുറമെ വല്ല ശാസ്ത്രത്തിന്റെയും ഒരു വക്ക് കടിച്ചിട്ടുള്ളവക്കുംൎ -- തോതിൽ പിള്ള അവർകൾ എന്തുപേരാണ കൊടുക്കുക? ഏതെങ്കിലും ഒരു ശാസ്ത്രത്തിൽ വ്യുല്പത്തി തികഞ്ഞിട്ടുള്ള ഒരു വിദ്വാൻ പിള്ള അവർകൾക്ക അവാങ്‌മനസഗോചരനായിത്തന്നെ ഇരിക്കുമെന്നാണ എനിക്കതോന്നുന്നത. പിള്ള അവർകൾ ഉപയോഗിക്കുന്ന അളവുകോൽ കേമംതന്നെ. ശേഷമുള്ളവർ ഉപയീഗിക്കുന്ന മാനദണ്ഡം ഉപയോഗിക്കാത്തതുകൊണ്ട് ഞാൻ പിള്ള വർകളെ തെറ്റുപ്രയുന്നില്ല. ആറംഗുലം പൊക്കമില്ലാത്ത ഒരു ലോലപത്തനനാട്ടുകാരൻ ഉപയോഗിക്കുന്നില്ലെന്നവെച്ച് അവനെ ആരെങ്കിലും തറ്റുപറയുമാറുണ്ടൊ?

ഇനി പിള്ള അവർകളുടെ സാമാന്യ പഠിത്തക്കാക്കൎ നമ്മുടെ പ്രകൃതമായ സന്ദേശകാവ്യങ്ങളെ എത്രത്തോളം മനസ്സിലാക്കുവാൻ കഴിയുമെന്ന വിചാരിക്കുക. ഈ വക ഗ്രന്ഥങ്ങളെ വായിക്കുവാനുള്ള പടിവാതില്കൽ എത്തിയിട്ടുള്ള ഇവർ ബുദ്ധിമുട്ടി പടിവാതിൽ തുറന്ന അകത്തുകടന്നാൽ തന്നെ അന്യസ്അഹായമില്ലെങ്കിൽ അവയുടെ പുറമേയുള്ള വല്ല ചിത്രപ്പണികളാലും അപഹൃതചി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/39&oldid=167429" എന്ന താളിൽനിന്ന് ശേഖരിച്ചത്