ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---109---

ത്തന്മാരായോ, യദൃഛയാതുറന്നുകിടക്കുന്ന വല്ലജനേലയിടേയും ദ്വാരത്തിൽകൂടി കഷ്ടിച്ചുകാണാവുന്ന വല്ല പദാത്ഥൎങ്ങളെയും കണ്ട ഉള്ളിലുള്ളതെല്ലാം കണ്ടു എന്നുവെച്ചു സന്ത്യപ്തന്മാരായോതീരുന്നതല്ലതെ മച്ചകത്തഗൂഢമായി വെച്ചിട്ടുള്ള വിലപിടിച്ച അലങ്കാര സമ്പത്തിനെയാകട്ടേ രസസുധാസമൃദ്ധിയെയാകട്ടെ എടുത്തനുഭവിപ്പാൻ ശക്തന്മാരാകമെന്ന തോന്നുന്നില്ല. ഇവരെ അതാതവക്രമാഗ്ഗൎങ്ങളിൽ കൂടി കൊണ്ടുപോയി അതാതരഹസ്യസ്ഥലങ്ങളിൽ വെച്ചിട്ടുള്ള ഭോജ്യവസ്തുക്കളെ കാട്ടിക്കൊടുത്ത അവയെ അനുഭവിക്കത്തക്കനിലയിൽ സഹായിക്കുകയാണല്ലോ വ്യാഖ്യാതാമ്മന്മാരുടെ പ്രവൃത്തി. ഈ പ്രവൃത്തി കുഞ്ഞികൃഷ്ണമേനോൻ അവർകൾ തന്റെ വ്യാഖ്യാനംകൊണ്ട സാധിക്കുന്നില്ല. മെൽപറഞ്ഞ തരക്കാക്കുൎ വേണ്ടിയാണ് ഈ വ്യാഖ്യാനമെഴുതിയിരിക്കുന്നതെങ്കിൽ അവക്കുൎ ആവശ്യമുള്ളതായും കാവ്യങ്ങളിൽ നിന്നു ഗ്രഹിക്കേണ്ടുന്നതായും ഉള്ള സാധനങ്ങളെ വിവരിക്കുന്നതല്ലെ വ്യാഖ്യാനത്തിന്റെ ഗുണം? ഓരോരോ ദെശചരിത്രങ്ങളെ പറയുക പ്രധാനമാക്കിപ്പിടിച്ച കാവ്യരസാലങ്കാരാദി വിട്ടുകളഞ്ഞിട്ടുള്ള ഈ വ്യാഖ്യാനം അവർക്കവെണ്ടിയാണെന്ന വിചാരിപ്പാൻ ന്യായംപോരാ. ചുരുക്കിപ്പറയുന്നതാണെങ്കിൽ, സാമാന്യ പഠിത്തക്കാർ എന്നുവച്ചാൽ രാമകൃഷ്ണപിള്ള അവർകൾ പറയുന്നവിധത്തിലുള്ളവരല്ല. അദ്ദേഹം പറഞ്ഞവിധത്തിലുള്ള വരാണെങ്കിൽ തന്നെ അവക്കാൎയി എഴുതുന്ന വ്യാഖ്യാനം ഈ വിധത്തിലല്ലാ വെണ്ടതും.

ഇനി പ്രകൃതപുസ്തകത്തിലേ സംസ്കൃത ശ്ലോകങ്ങളുടെ അച്ചിലുള്ള തറ്റുകളേ പറ്റിയുള്ള എന്റെ അക്ഷേപത്തേക്കുറിച്ച പിള്ള അവർകൾ പറഞ്ഞത ഞാൻ പരിശോധിക്കട്ടെ. പുസ്തകത്തിൽ വളരെ തെറ്റുകളുണ്ടെന്നു പിള്ള അവർകൾക്ക ബൊദ്ധ്യമാണ. എന്നാൽ ആ തറ്റുകൾ ഞാൻ ഗ്രന്ഥകത്താൎവിനെ തെറ്റുപറഞ്ഞതാണുപോൽ അദ്ദേഹത്തിന്ന രസിക്കാത്തത്. പിള്ള അവർകളുടെ ലേഖനം മാത്രം വായിച്ചിട്ടുള്ളവക്കുൎ അദ്ദേഹം പറയുന്നത ശരിയാണെന്നുതോന്നുവാൻ ഇടയുണ്ട്. എന്നാൽ അവർ ദയവുചെയ്ത എന്റെ ആദ്യത്തെ ലേഖനത്തിന്റെ ഒടുക്കത്തെ ഖ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/40&oldid=167431" എന്ന താളിൽനിന്ന് ശേഖരിച്ചത്