ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---110---

ണ്ഡം ഒന്നു വായിച്ചുനോക്കുന്നതായാൽ എനിക്ക വലിയൊരുപകാരമാവുന്നതാണ്. ഞാൻ അതിൽ ഗ്രന്ഥകത്താൎവിനെ ഒരു തെറ്റുപറകയുമുണ്ടായിട്ടില്ലെന്നു മാത്രമല്ല "പ്രസാധകന്മാരെ"യാണ തറ്റുപറയുന്നതെന്ന സ്പഷ്ടമായി പറൻഞ്ഞിട്ടുകൂടി ഉണ്ട്. അങ്ങിനെയിരിക്കെ പിള്ള വർകൾ --വിധമെല്ലാം എഴുതിയതിന്റെ കാരണം ഒന്നുകിൽ അദ്ദേഹത്തിന്ന "പ്രസാധകൻ" എന്ന പ്രസിദ്ധമായ പദത്തിന്റെ അത്ഥംൎ അറിഞ്ഞുകൂടായ്ക, അല്ലെങ്കിൽ എന്റെ ലേഖനം മനസ്സിരുത്തിവായികായ്ക. ഇതുരണ്ടിൽ ഒന്നാവാതെ നിവൃത്തിയില്ല. കെ. രാമകൃഷ്ണപിള്ള അവർകളെ "പദാത്ഥൎജ്ഞാനം സിദ്ധിക്കാത്ത മദപ്രജ്ഞ"ന്മാരുടെ കൂട്ടത്തിൽ കൂട്ടുവാൻ തരമില്ലല്ലൊ. അതുകൊണ്ട അദ്ദേഹം എന്റെ ലേഖനം മനസ്സിരുത്തി വായിച്ചിട്ടില്ലെന്നേ പറയുനാൻ പാടുള്ളു. അദ്ദേഹം നമ്മുറ്റെ പ്രകൃതപുസ്തകത്തിന്റെ പുറംകടലാസ്സ് ഒന്നു മറിച്ചുനോക്കിയിരുന്നാൽ അദ്ദേഹത്തിന്ന -- തെറ്റു വരുമായിരുന്നില്ല. പിള്ള അവർകൾ സൂചിപ്പിക്കുന്ന പ്രകാരം തന്നെ മലയാളത്തിലുള്ള അച്ചടിശാലാപ്രവത്തൎകന്മാരും അച്ചുനിരത്തുകാരും വളരെ ഭാഷാപരിജ്ഞാനമുള്ളവരല്ലെന്ന എനിക്കും ബോധ്യമാണ. അതുകൊണ്ട പുസ്തകങ്ങൾ അച്ചടിപ്പിക്കുന്ന കായ്യൎത്തിൽ പ്രസാധകന്മാർ കുറച്ചധികം മനസ്സിരുത്തേണ്ടതാണെന്നേ ഞാൻ പറഞ്ഞതിന്ന് അത്ഥൎമുള്ളു.

കുഞ്ഞികൃഷ്ണമേനോനവർകളുടെ വ്യാഖ്യാനങ്ങളെ പറ്റി വല്ലതും പറയുന്നതിന്നുമുമ്പ് "വ്യാഖ്യാന'മെന്നാൽ എന്താണെന്നുപറയാം. വ്യാഖ്യാനമെന്ന പദത്തിന്ന വിശേഷേണയുള്ള ആഖ്യാനമെന്നാകുന്നു അത്ഥംൎ. ഒരു കാവ്യത്തിന്റെ വ്യാഖ്യാനമെന്നുവച്ചാൽ ആ കാവ്യത്തിൽ കവി വിവക്ഷിച്ചിട്ടുള്ള അത്ഥൎത്തെ വ്യക്തമാക്കുകയാണ്. അതുകൊണ്ട ഒരു വ്യാഖ്യാനമെഴുതുകയാണെങ്കിൽ അതിന്റെ വിഷയമായ കാവ്യാത്ഥൎത്തെ വ്യക്തമാക്കുവാൻ വേണ്ടതെല്ലാം പറയേണ്ടിവരും. എന്നാൽ സാധാരണ വ്യാഖ്യാതാക്കന്മാർ അവരവരുദ്ദേശിച്ച അധികാരികളെ അനുസരിച്ച വ്യാഖ്യാനത്തിന്റെ ചില ഭാഗങ്ങളെ വിട്ടുകളഞ്ഞും മറ്റു ചില ഭാഗങ്ങൾ കുറെ വിസ്തരിച്ചും എഴുതിവരുമാറുണ്ട. അതുകൊണ്ട വ്യഖ്യാനത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_02-150dpi.djvu/41&oldid=167432" എന്ന താളിൽനിന്ന് ശേഖരിച്ചത്