ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
II

തോന്നിപ്പോകുന്നു. "ഭാഷാശാകുന്തളം" പോലെ "അമരുകമണിപ്രവാള"വും രസികശിരോമണിയും അഖിലമനീഷിജനപൂജിതനും ആയ വലിയ കോയിത്തമ്പുരാൻ അവർകളുടെ മുഖത്തിൽനിന്നു അവതരിക്കുന്നതിനു ഇടയായതു കേരളനിവാസികളുടെ ഭാഗ്യം എന്നോ അമരുകവിയുടെ പുണ്യഫലം എന്നോ പറയേണ്ടത് എന്നു ഞാൻ സംശയിക്കുന്നു. കേവലം പാമരന്മാർ കൂടെ "ഭാഷാശാകുന്തള"ത്തിലെ പദ്യങ്ങൾ ചൊല്ലി രസിക്കുന്നതു കേട്ട് കൃതാത്ഥൎനായിരിക്കുന്ന വലിയ കോയിത്തമ്പുരാൻ അവർകൾക്ക് "അമരുകമണിപ്രവാള"ത്തെ ജനങ്ങൾ കൊണ്ടാടുന്നതു കാണുമ്പോൾ ഉണ്ടാകാൻ പോകുന്ന കൃതാത്ഥൎത എത്രമാത്രം ആയിരിക്കുമെന്ന് ഇപ്പോൾ വിചാരിച്ചറിയുന്നതിനു എന്നാൽ അശക്യമാകുന്നു.

"അമരുകമണിപ്രവാള"ത്തിൽ സംസ്കൃതപദങ്ങളെ കഴിയുന്നതും ചുരുക്കീട്ടുണ്ട് എന്നല്ലാതെ തീരെ ഒഴിവാക്കുന്നതിനു സാദ്ധ്യമായിട്ടില്ല. മൂലത്തിന്റെ ഭാവം മുഴുവൻ വരുത്തുന്നതിനു ഭാഷാശബ്ദങ്ങൾ മതിയാകാതെ വന്ന ദിക്കിൽ മാത്രം സംസ്കൃതം പ്രയോഗിക്ക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ സംസ്കൃതപരിചയം ഇല്ലാത്ത മലയാളികൾക്കു "അമരുകമണിപ്രവാള"ത്തിന്റെ രസികത മുഴുവൻ മനസ്സിലാകാതെ വരരുതെന്നു വിചാരിച്ചു മണിപ്രവാളത്തിൽ പ്രയോഗിച്ചിരിക്കുന്ന സംസ്കൃതശബ്ദങ്ങൾക്ക് ഒരു ടിപ്പണി എഴുതീട്ടുണ്ട്. ഭാവത്തിനു ഗാംഭീയ്യംൎ ഉള്ള ഭാഗങ്ങളിൽ സൂചനകളെ കാണിച്ചിട്ടുള്ളതു കൂടാതെ പദ്യങ്ങളുടെ മുമ്പിൽ അവതാരികയും ചേൎത്തിട്ടുള്ളതിനാൽ അധികം പ്രയാസംകൂടാതെ പദ്യങ്ങളുടെ ഭാവങ്ങൾ സുഗ്രഹങ്ങളായിരിക്കുമെന്നു വിശ്വസിക്കുന്നു. അമരുകത്തിലെ പദ്യങ്ങൾക്ക് ഒരു വ്യാഖ്യാനം തന്നെ എഴുതിയാലേ മതിയാകയൊള്ളി. "അമരുകമണിപ്രവാള"ത്തെ കഴിയുന്നതും വേഗത്തിൽ അച്ചടിച്ചു കാണുന്നതിനു എല്ലാവരും കാത്തിരിക്കുമ്പോൾ ഒരു വ്യാഖ്യാനം എഴുതാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Amaruka_shathakam_-_Amarukakavi_1893.pdf/7&oldid=171125" എന്ന താളിൽനിന്ന് ശേഖരിച്ചത്