ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിയാവില്ല' എന്ന ജന്മപ്രഭൃതിഉരുവിട്ടാണ സ്ത്രീകൾ വിദ്യാവിഷയത്തിൽ നിരുത്സാഹിനികളാകുന്നത. സ്ത്രീസാദ്ധ്യമല്ലാത്ത കൂട്ടത്തിലാണ കവിധമ്മൎത്തെ സ്ത്രീകൾതന്നെ വെച്ചിരിക്കുന്നത. ഇപ്പോൾ അത സാദ്ധ്യമാണെന്നുള്ള വിവേകം അവക്കുൎണ്ടാകുന്നതോടുകൂടി വേറെ പലകായ്യൎത്തിലും കണ്ണുതുറക്കുവാൻ വഴിയുണ്ട. ഈ അവസ്ഥകൾ നോക്കുമ്പോൾ സ്ത്രീജാതിയിൽ തുഞ്ചെത്തെഴുത്തച്ചനെന്നു സംജ്ഞെക്കു ഈ ഗ്രന്ഥകാരി അഹൎയാണെന്ന എല്ലാവരും സമ്മതിക്കുമെന്ന ഞങ്ങൾ വിശ്വസിക്കുന്നു.

വിദ്യാവിനോദിനി.
----------

ശ്രീമതി-തോട്ടക്കാട്ട ഇക്കാവമ്മയാൽ ഉണ്ടാക്കപ്പെട്ട സുഭദ്രാജ്ജുൎനം ഭാഷാനാടാകം ഞങ്ങൾക്ക അയച്ചതന്നതിനെ സ്വീകരിക്കുകയും അതിന്റെ ആസ്പാദനത്താലുണ്ടായ ആനന്ദത്തെ അനുഭവിക്കുകയും ചെയ്തു. സാധാരണ കേരളഭാഷയിൽ ഗദ്യമയങ്ങളായും, പദ്യമയങ്ങളായും, ഗദ്യപദ്യസമ്മിളിതങ്ങളായും അനേകം കാവ്യങ്ങളും നാടകാദികളും ഉണ്ടാക്കപ്പെടുന്നുണ്ട. അവയിൽ അഭിനന്ദനീയങ്ങളായവയുടെ ഇടയിൽ ഒന്നാണ ഇതെന്നുള്ളതിന്ന ഞങ്ങൾക്കൊരു സംശയവുമില്ല. എന്നാൽ ലാളിത്യാതിരേകത്താലും യഥോചിതമായ രസസ്ഫുരണത്താലും സംസ്കൃതഗ്രന്ഥങ്ങളിൽ ലയിച്ചിരിക്കുന്ന ഞങ്ങളുടെ മനസ്സിനെപ്പോലും ഇതു ആകഷിൎക്കുന്നു. ദുരവഗാഹങ്ങളായ പദബന്ധങ്ങളാലും ദുരൂഹാത്ഥൎങ്ങളാലും പുനശ്ചവ്വിൎത പ്രായമായ മാധുയ്യൎത്താലും നിറയെപ്പെട്ട കാവ്യങ്ങളെ ചിലർ അഭിനന്ദിക്കുന്നു. ഞങ്ങളാവട്ടെ ലളിതപദബന്ധങ്ങളെകൊണ്ടും സുഖവൈദ്യമായ അത്ഥംൎകൊണ്ടും ആപാദചൂഡം വ്യാപിച്ചിരിക്കുന്ന മാധുയ്യംൎകൊണ്ടും കാവ്യമാണ കൊണ്ടാടുന്നത. പ്രയോഗസൗകയ്യംൎ കുറഞ്ഞ കേരളഭാഷയിൽ‌പോലും ഈ വിധമുള്ള ഗ്രന്ഥത്തെ രചിച്ച ഈ സ്ത്രീ സുഗ്രഹങ്ങളായിരിക്കുന്ന അനേകം ശബ്ദരത്നങ്ങളോടുകൂടിയ സംസ്കൃതഭാഷയിലും ചില ഗ്രന്ഥങ്ങൾ ഉണ്ടാക്കുവാൻ മനസ്സിനെ പ്രവൃത്തിപ്പിക്കുന്നതിന്നുവേണ്ടി ഞങ്ങൾ ഓമ്മൎപ്പെടുത്തുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Subadrarjjanam_1901.pdf/10&oldid=171440" എന്ന താളിൽനിന്ന് ശേഖരിച്ചത്