തിരഞ്ഞെടുത്ത ഹദീസുകൾ/നബി(സ) പേരിൽ സ്വലാത്ത് ചൊല്ലൽ

  1. അബ്ദുല്ല(റ)യിൽ നിന്ന്‌ നിവേദനം: നബി(സ) പറയുന്നത്‌ അദ്ദേഹം കേട്ടിട്ടുണ്ട്‌. എന്റെ പേരിൽവല്ലവനും സ്വലാത്ത്‌ ചൊല്ലിയാൽ അല്ലാഹു അവനെ പത്ത്‌ പ്രാവശ്യം അനുഗ്രഹിക്കും. (മുസ്ലിം)
  2. ഇബ്നുമസ്‌ഊടി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തിൽ ജനങ്ങളിൽനിന്ന്‌ എന്നോട്‌ ഏറ്റവും അടുത്തവൻ എന്റെ പേരിൽ ഏറ്റവും കൂടുതൽ സ്വലാത്ത്ചൊല്ലിയവനാണ്‌. (തിർമിദി)
  3. ഔസി(റ)ൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: ദിവസങ്ങളിലുത്തമം വെള്ളിയാഴ്ചദിവസമാണ്‌. അതുകൊണ്ട്‌ നിങ്ങളാ ദിവസത്തിൽ എന്റേ പേരിൽ ധാരാളം സ്വലാത്ത്‌ ചൊല്ലുക.(അത്‌ ഏറ്റവും വലിയ സൽക്കർമ്മമാണ്‌) . നിശ്ചയം നിങ്ങളുടെ സ്വലാത്ത്‌ എന്റെ മുമ്പിൽ വെളിവാക്കപ്പെടും. (സ്വന്തമായോ മലക്കുകൾ വഴിയോ ഞാനത്‌ കേൾക്കും.) സഹാബാക്കൾചോദിച്ചു: പ്രവാചകരേ! അങ്ങ്‌ മണ്ണായിപ്പോയിരിക്കെ ഞങ്ങളുടെ സ്വലാത്ത്‌ അങ്ങക്ക്‌ എങ്ങനെവെളിവാക്കപ്പെടും. റാവി പറഞ്ഞു. അവരതിന്‌ ബലൈത്‌ എന്നാണ്‌ വ്യാഖ്യാനിച്ചിട്ടുള്ളത്‌. അവിടുൻന്മറുപടി പറഞ്ഞു. നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങൾ ഭൂമിക്ക്‌ നിഷിദ്ധമായിരിക്കുന്നു. (ഭൂമിഅവയെ നശിപ്പിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുകയില്ല. അവരെന്നും തങ്ങളുടെ ഖബറുകളിൽജീവിച്ചിരിക്കുന്നവരാണ്‌.) (അബൂദാവൂട്‌)
  4. അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: എന്നെപ്പറ്റി പറയപ്പെടുകയുംഅനന്തരം എന്റെ പേരിൽ സ്വലാത്ത്‌ ചൊല്ലാതിരിക്കുകയും ചെയ്തവന്റെ മൂക്ക്‌ മണ്ണോട്‌ ചേരട്ടെ!(നി?​‍്യനും നിസ്സാരനുമാകട്ടെ.) (തിർമിദി)
  5. അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: എന്റെ ഖബർ നിങ്ങൾ ആഘോഷസ്ഥലമാക്കരുത്‌. മറിച്ച്‌,നിങ്ങളെനിക്ക്‌ സ്വലാത്ത്‌ ചൊല്ലണം. നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെസ്വലാത്ത്‌എനിക്കെത്തും. (അബൂദാവൂട്‌)
  6. അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: എന്റെ പേരിൽ ആരുംസലാം ചൊല്ലുകയില്ല-എന്റെ റൂഹ്‌ എനിക്ക്‌ അല്ലാഹു മടക്കിത്തരികയും ഞാൻ സലാം മടക്കുകയുംചെയ്തിട്ടല്ലാതെ. (അബൂദാവൂട്‌)
  7. അലി(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: എന്നെപ്പറ്റി പറയപ്പെടുകയും എന്റെപേരിൽ സ്വലാത്ത്‌ ചൊല്ലാതിരിക്കുകയും ചെയ്തവനാണ്‌ സത്യത്തിൽ ലുബ്ധൻ. (തനിക്ക്നിർബന്ധമായ സ്വലാത്ത്‌ ചൊല്ലിക്കൊണ്ട്‌ ബാദ്ധ്യത നിറവേറ്റാത്തതുമൂലം തനിക്ക്‌ ലഭിക്കേണ്ടമഹത്തായ നേട്ടങ്ങൾ പലതും അവന്‌ കിട്ടാതെ വരും.) (തിർമിദി)
  8. ഫളാലത്തി(റ)ൽ നിന്ന്‌ നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബി(സ)യുടെ പേരിൽസ്വലാത്ത്‌ ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തിൽ പ്രാർത്ഥിക്കുന്ന ഒരാളെ നബി(സ) കേട്ടു.അന്നേരം റസൂൽ(സ) പറഞ്ഞു: ഇവൻ (പ്രാർത്ഥനക്ക്‌ മുമ്പ്‌ ഹംദും സ്വലാത്തും കൊണ്ടുവരാതെ)ബദ്ധപ്പാട്‌ കാണിച്ചു. പിന്നീട്‌ അവിടുന്ന്‌ അയാളെ വിളിച്ചിട്ട്‌ അവനോടും മറ്റുള്ളവരോടും പറഞ്ഞു:നിങ്ങളിലാരെങ്കിലും പ്രാർത്ഥിക്കുകയാണെങ്കിൽ തന്റെ റബ്ബിനെ ആദ്യമായിശത്തുതിക്കുകയുംനബി(സ)യുടെ പേരിൽ സ്വലാത്ത്‌ ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവൻപ്രാർത്ഥിക്കേണ്ടത്‌. (അബൂദാവൂട്‌, തിർമിദി)അബൂമസ്‌ഊടി(റ)ൽ നിന്ന്‌ നിവേദനം: ഒരിക്കൽ ഞങ്ങൾ സഅ​‍്ദുബിൻ ഉബാദ(റ)യുടെസദസ്സിലിരിക്കെ റസൂൽ(സ) ഞങ്ങളുടെ അടുത്ത്‌ വന്നു. തദവസരം ബഷീർ പറഞ്ഞു: പ്രവാചകരേ!അങ്ങയ്ക്ക്‌ സ്വലാത്ത്‌ ചൊല്ലാൻ അല്ലാഹു ഞങ്ങളോട്‌ ആജ്ഞാപിച്ചിരിക്കുന്നു. ഞങ്ങൾ എങ്ങനെസ്വലാത്ത്‌ ചൊല്ലണം. റസൂൽ(സ) മൗനം ദീക്ഷിച്ചു. അദ്ദേഹം അത്‌ ചോദിച്ചില്ലായിരുന്നുവേങ്കിൽ!എന്ന്‌ ഞങ്ങൾ ആഗ്രഹിച്ചുപോയി. പിന്നീട്‌ അവിടുന്ന്‌ പറഞ്ഞു: നിങ്ങൾ ഇപ്രകാരം പറയൂ:അല്ലാഹുവേ! ഇബ്രാഹീം (അ) മൈൻ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദി(സ) നെയുംകുടുംബത്തെയും നീ അനുഗ്രഹിക്കുകയും ഇബ്രാഹീം (അ) കുടുംബത്തിന്‌ നീ അഭിവൃദ്ധിനൽകിയതുപോലെ മുഹമ്മദി(സ) നും കുടുംബത്തിനും നീ അഭിവൃദ്ധി നൽകുകയും ചെയ്യേണമെ.നിശ്ചയം നീ സ്തുത്യർഹനും ഉന്നതനുമാണ്‌. സലാമ്‌ നിങ്ങൾക്ക്‌ അറിയാം. (മുസ്ലിം)


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>