തിരഞ്ഞെടുത്ത ഹദീസുകൾ/ദിക്റിന്റെ മഹാത്മ്യം
- അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: അല്ലാഹുവിനെ ഞാൻ പ്രകീർത്തിക്കുന്നു.സർവ്വസ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. അല്ലാഹു ഏറ്റവുംവലിയവനാണ് എന്ന് സ്വയം പറയലാണ് സൂര്യരശ്മി ഏൽക്കുന്ന (ഇഹലോകത്തുള്ള) വയേക്കാൾഎനിക്കേറ്റവും ഇഷ്ടപ്പെട്ടത്. (മുസ്ലിം)
- അബൂദർറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) എന്നോട് ചോദിച്ചു. അല്ലാഹുവിന് ഏറ്റവുംഇഷ്ടമുള്ള വചനം ഞാൻ നിന്നോട് പറയട്ടെ. നിശ്ചയം അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത്സുഭാനല്ലാഹി വബിഹംദിഹി എന്നതാകുന്നു. (അല്ലാഹു പരിശുദ്ധനാകുന്നു. അവനെഞ്ഞാൻസ്തുതിക്കുന്നു.) (മുസ്ലിം)
- സഅ്ദി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബി(സ)യുടെ അടുക്കൽവന്ന് പറഞ്ഞു: ചില വചനങ്ങൾ എനിക്ക് പഠിപ്പിച്ചുതന്നാലും! അവിടുന്ന് പറഞ്ഞു: അല്ലാഹുവല്ലാതെമറ്റാരാധ്യനില്ല. അവൻ ഏകനാണ്. അവനൊരു കൂട്ടുകാരുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്.അല്ലാഹുവിനെ ഞാൻ അതിരറ്റ് സ്തുതിക്കുന്നു. സർവ്വലോകപരിപാലകനായ അല്ലാഹുപരിശുദ്ധനാണ്. പാപത്തിൽ നിന്നുള്ള പി?ാറ്റവും ആരാധനക്കുള്ള ശേഷിയും തന്ത്രജ്ഞനുംപ്രതാപശാലിയുമായ അല്ലാഹുവിങ്കൽ നിന്ന് മാത്രമാണ്. ഇവ എന്റെ നാഥനുള്ളതാണല്ലോഎനിക്കുള്ളതേതാണ്? അദ്ദേഹം ചോദിച്ചു. നബി(സ) പറഞ്ഞു: നീ പറയൂ, അല്ലാഹുവേ! നീ എനിക്ക്പൊറുത്തുതരികയും എന്നെ നീ അനുഗ്രഹിക്കുകയും എനിക്കു നേരായ മാർഗ്ഗം കാണിച്ചുതരികയുംഎനിക്ക് ആഹാരം തരികയും ചെയ്യേണമെ! (മുസ്ലിം)
- സൗബാനി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് പ്രാവശ്യംഇസ്തിഗ്ഫാർ ചെയ്തുകൊണ്ട് പറയുമായിരുന്നു: അല്ലാഹുവേ! നീ സംരക്ഷകനാണ്. നിർഭയത്വംനിന്റെ പക്കലാണ്. പ്രഭാവത്തിന്റെയും മഹനുഭാവത്തിന്റെയും ഉടമയായ നീ വിശുദ്ധനായിരിക്കുന്നു.ഹദീസ് ഉദ്ധാരകരിൽ ഒരാളായ ഔസാഇ ചോദിക്കപ്പെട്ടു: ഇസ്തിഗ്ഫാർ എങ്ങിനെയാണ്? അദ്ദേഹംപറഞ്ഞു: അസ്തഗ്ഫിറുല്ലാ, അസ്തഗ്ഫിറുല്ലാ എന്നു നീ പറയുക. (മുസ്ലിം)
- അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: എല്ലാ നമസ്കാരത്തിന്റെ ശേഷവും സലാം വീട്ടിക്കഴിയുമ്പോൾഅദ്ദേഹം പറയാറുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ല; അവൻ ഏകനാണ്; അവനൊരുകൂട്ടുകാരുമില്ല; രാജാധികാരം അവന്നാണ്; സ്തുതികളും അവനത്രേ; എല്ലാറ്റിനും കഴിവുള്ളവനുംഅവനാണ്; പാപത്തിൽ നിന്നും പി?ാറുന്നതും ഇബാദത്തിനുള്ള ശേഷിയുംഅല്ലാഹുവിനെക്കൊണ്ട് മാത്രമാണ്; അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല; അവനല്ലാത്ത മറ്റുയാതൊന്നിനെയും നമ്മൾ ആരാധിക്കുന്നില്ല; എല്ലാ അനുഗ്രഹവും ഔദാര്യവും അവന്റേതാണ്;അഴകാർന്ന അഭിന?നം അവനത്രെ! അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. നമ്മൾ അവനിൽനിഷ്കളങ്കമായി വിശ്വസിക്കുന്നു സത്യനിഷേധികൾ വെറുത്താലും ശരി. അബ്ദുല്ല പറഞ്ഞു. എല്ലാനമസ്കാരങ്ങളുടെയും ശേഷം റസൂൽ(സ) ഇപ്രകാരം തഹ്ലീല് ചെയ്തിരുന്നു. (മുസ്ലിം)
- അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും തന്റെ നമസ്കാരശേഷം33 വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലുകയും 100 പൂർത്തീകരിക്കാൻ ലാ ഇലാഹഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുൽമുൽക്കു വലഹുൽ ഹംദു വഹുവഅലാ കുല്ലിശൈഇൻ ഖദീർ എന്ന് പറയുകയും ചെയ്യുന്ന പക്ഷം സമുദ്രത്തിലെ നുരകളുടെയത്രപാപങ്ങളുണ്ടെങ്കിലും അവനത് പൊറുക്കപ്പെടും. (മുസ്ലിം)
- കഅ്ബി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ചില വചനങ്ങളുണ്ട്. അവ ഫർളു്നമസ്കാരങ്ങൾക്കുശേഷം പതിവായി കൊണ്ടുവരുന്നവന് ഒരിക്കലും പരാജയം നേരിടുകയില്ല.33വീതം തസ്ബീഹും ഹംദും 34 തക്ബീറുമാണവ. (മുസ്ലിം)
- മുആദി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) എന്റെ കൈപിടിച്ച് പറഞ്ഞു: മുആദേ!അല്ലാഹുവാണെ ഞാൻ നിന്നെ സ്നേഹിക്കുന്നു. മുആദേ, ഞാൻ നിന്നെ ഉപദേശിക്കുന്നു; എല്ലാനമസ്കാരങ്ങൾക്കുശേഷവും വിട്ടുകളയാതെ നീ പറയണം. അല്ലാഹുവേ നിന്നെ സ്മരിക്കുന്നതിനുംനിനക്ക് ന? ചെയ്യുന്നതിനും നല്ലവണ്ണം ഇബാദത്ത് ചെയ്യുന്നതിനും എന്നെ നീ സഹായിക്കണം.(അബൂദാവൂട്)
- അബൂഹുറയ്‌റ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നിങ്ങൾ ഓരോരുത്തരുംഅത്തഹിയ്യാത്തോതുമ്പോൾ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് കാവലിനെതേടിക്കൊള്ളണം. അല്ലാഹുവേ! നരകശിക്ഷയിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നുംജീവിതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളിൽ നിന്നും ലോകസഞ്ചാരിയായ ദജ്ജാലിന്റെശർറിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു. (മുസ്ലിം)
- അലി(റ)വിൽ നിന്ന് നിവേദനം: നമസ്കരിക്കുമ്പോൾ അത്തഹിയ്യാത്തിന്റെയും സലാമിന്റെയുംഇടക്ക് അവസാനമായി നബി(സ) ഇപ്രകാരം പറഞ്ഞിരുന്നു: അല്ലാഹുവേ! ഞാൻ മുമ്പ് ചെയ്തതുംഇനി ചെയ്യാനിരിക്കുന്ന കുറ്റവും രഹസ്യവും പരസ്യവുമായി ചെയ്ത കുറ്റവും അമിതമായി ചെയ്തകുറ്റവും എന്നെക്കാൾ കൂടുതൽ നിനക്ക് അറിയാവുന്ന കുറ്റവും എനിക്കു നീ പൊറുത്തു തരേണമേ.അർഹരെ നീയാണ് മുന്തിക്കുന്നവൻ; അനർഹരെ പൈന്തിക്കുന്നതും നീയാണ്; നീയല്ലാതെമറ്റാരാധ്യനില്ല. (മുസ്ലിം)
- ആയിശ(റ)യിൽ നിന്ന് നിവേദനം: റുകൂഇലും സുജൂടിലും നബി(സ) പറയാറുണ്ട്. ജിബ്രീലി (അ)ന്റെയും മറ്റു മലക്കുകളുടെയും റബ്ബ് പരിശുദ്ധനാകുന്നു. (മുസ്ലിം)
- ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: റുകൂഇൽ നിങ്ങൾ അല്ലാഹുവിനെപ്രകീർത്തിക്കുകയും സുജൂടിൽ നിങ്ങൾ കഴിയുന്നത്ര പ്രാർത്ഥിക്കുകയും വേണം. തദ്വാരാനിങ്ങൾക്കുത്തരം കിട്ടാൻ അർഹതയുണ്ട്. (മുസ്ലിം)
- അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ദാസൻ തന്റെ റബ്ബുമായി ഏറ്റവുംകൂടുതൽ അടുക്കുന്ന സമയം അവൻ സാജിദാകുമ്പോഴാണ്. തദവസരം നിങ്ങൾ ധാരാളമായിപ്രാർത്ഥിക്കുക. (മുസ്ലിം)
- അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) സുജൂടിൽ പറയുമായിരുന്നു. അല്ലാഹുവേ!എന്റെ രഹസ്യമായതും പരസ്യമായതും ആദ്യത്തേതും അവസാനത്തേതും ചെറുതും വലുതുമായഎല്ലാപാപങ്ങളും നീ പൊറുത്തു തരേണമെ! (മുസ്ലിം)
- സഅ്ദി(റ)ൽ നിന്ന് നിവേദനം: ഞങ്ങളൊരിക്കൽ റസൂൽ(സ)യുടെ സന്നിധിയിലിരുന്നപ്പോൾഅവിടുന്ന് ചോദിച്ചു. നിങ്ങളോരോരുത്തരും ദിവസം പ്രതി ആയിരം ന? ചെയ്യാൻപ്രാപ്തിയില്ലാത്തവരാകുമോ? ഒരാൾ ചോദിച്ചു. ആയിരം ന? എങ്ങിനെ ചെയ്തുതീർക്കും.അവിടുന്ന് പറഞ്ഞു: നൂറ് പ്രാവശ്യം അവൻ തസ്ബീഹ് ചെയ്തുകൊള്ളട്ടെ. എങ്കിൽ ആയിരംന?കൾ അവന് എഴുതപ്പെടുകയോ ആയിരം പാപങ്ങൾ അവനിൽ നിന്ന് നീക്കം ചെയ്യപ്പെടുകയോചെയ്യും. (മുസ്ലിം)
- ഉമ്മുൽ മുഅ്മിനീൻ ജൂവൈരിയ്യ(റ)യിൽ നിന്ന് നിവേദനം: ഒരു പ്രഭാതത്തിൽ സുഭിനമസ്കാരാനന്തരം അവരുടെ അടുത്തുനിന്ന് നബി(സ) പുറപ്പെട്ടു. ളുഹാ സമയത്തിന് ശേഷംനബി(സ) തിരിച്ചുവന്നപ്പോഴും ജൂവൈരിയ്യ(റ) അവിടെ (നമസ്കരിച്ച സ്ഥലത്ത്) തന്നെഇരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: ഞാൻ വിട്ടുപിരിയുമ്പോഴുള്ള അവസ്ഥയിൽതന്നെയാണല്ലോ നീ. അതെ! എന്നവർ പറഞ്ഞപ്പോൾ റസൂൽ(സ) പറയുകയുണ്ടായി.നിനക്കുശേഷം ഞാൻ മൂന്ന്പ്രാവശ്യം നാലു വാക്കുകൾ പറഞ്ഞു: അതും ഇന്നേ ദിവസം നീപറഞ്ഞതും തൂക്കിനോക്കുന്നപക്ഷം അത് മുൻതൂക്കമായിത്തീരും. അല്ലാഹുവിനെകീർത്തിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. അവന്റെ സൃഷ്ടികളുടെഎണ്ണത്തോളവും അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അർശിന്റേതൂക്കത്തോളവും അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും എന്നത്രെ ആ വാക്കുകൾ.(മുസ്ലിം)
- അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: മുഫർരിദൂൻമുൻകടന്നുകഴിഞ്ഞു. പ്രവാചകരേ! മുഫർരിദൂൻ ആരാണ് എന്നു സഹാബാക്കൾ ആരാഞ്ഞപ്പോൾഅവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷ?ാരും സ്ത്രീകളുമാണവർ.(മുസ്ലിം)
- ജാബിറി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സുഭാനല്ലാഹി വബിഹംദിഹി എന്ന്‌വല്ലവനും പറഞ്ഞാൽ സ്വർഗ്ഗത്തിൽ ഒരു ഈത്തപ്പന അവന്ന് വേണ്ടി നട്ടുപിടിപ്പിക്കപ്പെടും.(തിർമിദി)
- ജാബിറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ലാഇലാഹ ഇല്ലല്ലാഎന്നതാണ് ദിക്‌റിൽവെച്ച് ഏറ്റവും ഉത്തമം. (തിർമിദി)
- അബ്ദുല്ല(റ)യിൽ നിന്ന് നിവേദനം: ഒരാൾ പറഞ്ഞു: പ്രവാചകരേ! ഇസ്ലാമിക നടപടികൾ എന്നെഅതിജീവിച്ചിരിക്കുന്നു. (അത് ധാരാളമായതുകൊണ്ട് അതെടുത്തുപോരാൻ ഞാൻഅശക്തനായിരിക്കുന്നു.) അതുകൊണ്ട് (നിഷ്പ്രയാസം) എടുത്തുപോരാൻ കഴിയുന്നത്‌അവിടുന്നെനിക്ക് പറഞ്ഞുതരണം. അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദിക്‌റ് കൊണ്ട് നിന്റെ നാവ്പച്ചയായിക്കൊള്ളട്ടെ. (തിർമിദി)
- ഇബ്നു മസ്‌ഊടി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുളി: ഇസ്റാഅ് രാത്രിയിൽ (ബൈത്തുൽമഅ്മൂറിന്റെ അടുത്തുവെച്ച്) ഇബ്രാഹിം നബി (അ) യെ ഞാൻ കണ്ടുമുട്ടിയപ്പോൾ അവിടുന്ന്പറഞ്ഞു: മുഹമ്മദേ, നിന്റെ അനുയായികളോട് എന്റെ സലാം പറയുക. സ്വർഗ്ഗം സുഗന്ധമുള്ളതുംശുദ്ധവെള്ളമുള്ളതും വിശാലതയുള്ളതുമായ സ്ഥലം ആകുന്നു. അതിലെ കൃഷി സുഭാനല്ലാവൽഹംദുലില്ലാ വലാ ഇലാഹ ഇല്ലല്ലാ വല്ലാഹു അക്ബർ എന്നുമാകുന്നു. (തിർമിദി)
- അബുദ്ദർദാഅ്(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) ചോദിച്ചു: രാജാധിരാജനായ അല്ലാഹുവിങ്കൽപരിശുദ്ധവും ഉത്തമവും നിങ്ങളുടെ പദവികളുയർത്തുന്നതും സ്വർണ്ണവും വെള്ളിയും ധർമ്മംചെയ്യുന്നതിനേക്കാൾ ഉത്തമവും രണാങ്കണത്തിൽവെച്ച് ശത്രുക്കളുമായി പോരാടി ശത്രുക്കളുടെപിരടി വെട്ടി വീഴ്ത്തുന്നതിനേക്കാളും ഉത്തമവുമായ അമലുകൾ ഞാൻ നിങ്ങൾക്ക്പറഞ്ഞുതരട്ടെയോ? സഹാബാക്കൾ പറഞ്ഞു: അതെ അവിടുന്ന് പറഞ്ഞു: അത് അല്ലാഹുവിന് ദിക്ര്ചൊല്ലലാകുന്നു. (തിർമിദി)
- സഅ്ദി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) ഒന്നിച്ച് അദ്ദേഹം ഒരു സ്ത്രീയുടെ അടുത്ത്കടന്നുചെന്നു. തദവസരം അവളുടെ മുമ്പിൽ ഈന്തപ്പഴത്തിന്റെ കുരുവോ കല്ലിൻ കഷ്ണമോഉണ്ടായിരുന്നു. അവളതുകൊണ്ട് എണ്ണംപിടിച്ച് തസ്ബീഹ് ചൊല്ലുകയായിരുന്നു. നബി(സ)അവരോട് ചോദിച്ചു: നിനക്ക് ഇതിനേക്കാൾ എളുപ്പവും ശ്രേഷ്ഠവുമായത് ഞാൻപറഞ്ഞുതരട്ടെയോ? ആകാശത്തിൽ അല്ലാഹു സൃഷ്ടിച്ചതിന്റെ എണ്ണം കണ്ടും ഭൂമിയിൽ അല്ലാഹുസൃഷ്ടിച്ചതിന്റെ എണ്ണം കണ്ടും അവകൾക്കിടയിലുള്ളതിന്റെ എണ്ണം കണ്ടും അവൻസൃഷ്ടിക്കാൻ പോകുന്നതിന്റെ എണ്ണം കണ്ടും അല്ലാഹുവിനെ ഞാൻ കീർത്തനം ചെയ്യുന്നു.അപ്രകാരം തന്നെ അല്ലാഹു വലിയവനാണെന്ന് ഞാൻ ഏറ്റുപറയുന്നു. അത്രയെണ്ണം കണ്ട് ഞാൻഅല്ലാഹുവിനെ സ്തുതിക്കുന്നു. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാൻ ഏറ്റുപറയുന്നു.അത്രയെണ്ണംകണ്ട് പാപത്തിൽ നിന്ന് പി?ാറാനും ഇബാദത്തിനുള്ള ശേഷിയുംഅല്ലാഹുവിനെകൊണ്ടുമാത്രമാകുന്നു എന്നും ഞാൻ ഏറ്റുപറയുന്നു എന്നതാകുന്നു അത്.(തിർമിദി)
- ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) എല്ലാ സ?അഭങ്ങളിലുംഅല്ലാഹുവിനെസ്മരിച്ചിരുന്നു. (മുസ്ലിം)
- അബൂസഈദി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ മുആവിയ(റ) പള്ളിയിലെ സദസ്സിൽ ചെന്ന് നിങ്ങൾഎന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവർ പറഞ്ഞു. അല്ലാഹുവിനെസ്മരിച്ചുകൊണ്ടാണ് ഞങ്ങൾ ഇരിക്കുന്നത്. മുആവിയ(റ) ചോദിച്ചു: അല്ലാഹുവാണ്,അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അതിനുവേണ്ടി മാത്രമാണ് ഞങ്ങൾ ഇവിടെഇരുന്നത്. മുആവിയ(റ) പറഞ്ഞു: നിങ്ങൾക്ക് തെറ്റിദ്ധാരണയുള്ളതുകൊണ്ടല്ല ഞാൻ സത്യംചെയ്യുന്നത്. എന്റെ പദവിയിലുള്ള ആരും എന്നേക്കാൾ കുറഞ്ഞ ഹദീസ് ഉച്ചരിച്ചിട്ടില്ല. (ഞാൻഅത്രയും സൂക്ഷ്മതയാണ് അക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളത്.) ഒരിക്കൽ അസ്വ്ഹാബികളുടെഒരു സദസ്സിൽ റസൂൽ(സ) പുറപ്പെട്ടു ചെന്നു കൊണ്ട് ചോദിച്ചു: നിങ്ങൾ എന്തുകൊണ്ടാൺഇവിടെ ഇരിക്കുന്നത്? ഇസ്ലാമിലേക്ക് മാർഗ്ഗദർശനം ചെയ്യുകയും അതുകൊണ്ട് നമ്മെഅനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരിൽ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങൾ ഇവിടെഇരിക്കുന്നതെന്ന് അവർ മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു: അല്ലാഹുവാണെ, അതിനുവേണ്ടിമാത്രമാണോ നിങ്ങൾ ഇവിടെ ഇരിക്കുന്നത്? നിങ്ങൾ തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല ഞാൻ സത്യംചെയ്യുന്നത്. അല്ലാഹു നിങ്ങളെപ്പറ്റി മലക്കുകളോട് അഭിമാനപൂർവ്വം സംസാരിക്കുന്നുണ്ടെൻഞ്ഞിബ്രീൽ (അ) എന്നോട് പറഞ്ഞു. (മുസ്ലിം)
- അബുഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: പുലർച്ചയിലും സന്ധ്യാസമയത്തും സുഭാനല്ലാഹിവബിഹംദിഹീ എന്ന് നൂറുപ്രാവശ്യം വല്ലവനും ചൊല്ലിയാൽ അതുപോലെയോ അതിൽ കൂടുതലോചൊല്ലിയവനല്ലാതെ ഒരാൾക്കും അന്ത്യദിനത്തിൽ അവൻ കൊണ്ടുവന്നതിനേക്കാൾ ശ്രേഷ്ഠമായത്കൊണ്ടുവരാൻ സാധിക്കുകയില്ല. (മുസ്ലിം)
- അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: നബി(സ)യുടെ അടുക്കൽ ഒരാൾ വന്ന് പറഞ്ഞു:പ്രവാചകരേ! കഴിഞ്ഞ രാത്രി എന്നെ ഒരു തേൾ കുത്തിയതിനാൽ എനിക്ക് കഠിനമായ വേദനഅനുഭവപ്പെടുന്നു. അവിടുന്ന് പറഞ്ഞു: സന്ധ്യാസമയത്ത് അഊടു ബികളിമത്തില്ലാഹിത്താമ്മാത്തിമിൻ ശർറി മാ ഖലഖ് (പരിപൂർണ്ണമായ വചനങ്ങളുടെ പേരിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയുടെഉപദ്രവത്തിൽ നിന്ന് ഞാൻ അഭയം തേടുന്നു.) എന്നു നീ ചൊല്ലിയിട്ടുണ്ടെങ്കിൽ നിനക്ക് യാതൊരുഉപദ്രവവുമേൽക്കുകയില്ല. (മുസ്ലിം)
- അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: നേരം പുലർന്നാൽ നബി(സ) ഇപ്രകാരം പറയാറുണ്ട്;അല്ലാഹുവേ! നീ നിമിത്തമാണ് ഞങ്ങൾക്ക് ഈ പ്രഭാതവും സായാഹ്നവുമുണ്ടായത്. നിന്റെപേരിലാണ് ഞങ്ങൾ ജീവിക്കുന്നതും മരിക്കുന്നതും; നിന്റെയടുത്തേക്ക് തന്നെയാണ് ഞങ്ങൾഉയർത്തെഴുന്നേറ്റ് വരുന്നതും. സന്ധ്യാവേളകളിലും അവിടുന്ന് ഇപ്രകാരം പറഞ്ഞിരുന്നു:അല്ലാഹുവേ! നിന്റെ കഴിവുകൊണ്ടാണ് ഞങ്ങൾക്ക് സന്ധ്യയുണ്ടാകുന്നതും നിന്നെക്കൊണ്ടാൺഞ്ഞങ്ങൾ ജനിക്കുന്നതും. ഞങ്ങൾ ഉയർത്തെഴുന്നേൽക്കുന്നതും നിങ്കലേക്കാണ്. (അബൂദാവൂട്,തിർമിദി)അബൂഹുറയ്‌റ(റ)യിൽ നിന്ന് നിവേദനം: അബൂബക്കർ(റ) പറഞ്ഞു. പ്രവാചകരേ! രാവിലേയുംവൈകുന്നേരവും ഞാൻ ചൊല്ലേണ്ടതായ ചില വചനങ്ങൾ അവിടുന്ന് നിർദ്ദേശിച്ചാലും!പ്രവാചകൻ(സ) പറഞ്ഞു: നീ പറഞ്ഞുകൊൾക: ആകാശഭൂമികളുടെ സ്രഷ്ടാവും ദൃശ്യവുംഅദൃശ്യവും അറിയുന്നവനും എല്ലാ വസ്തുക്കളുടേയും സംരക്ഷകനും ഉടമസ്ഥനുമായഅല്ലാഹുവേ! നീയല്ലാതെ മറ്റാരാധ്യനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എന്റെ ദേഹേച്ഛകളിൽനിന്നും എന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. എന്നിട്ടവിടുന്ന് പറഞ്ഞു:രാവിലേയും വൈകുന്നേരവും ഉറക്കറയിൽ ചെന്നാലും നീ ഇത് പറയണം. (അബൂദാവൂട്, തിർമിദി)ഇബ്നുമസ്‌ഊടി(റ)ൽ നിന്ന് നിവേദനം: വൈകുന്നേരം നബി(സ) പറയാറുണ്ട്. ഞങ്ങൾക്കുംസന്ധ്യയായി. ഈ സന്ധ്യാസമയത്തെ അധികാരങ്ങളെല്ലാം അല്ലാഹുവിന്റേതാണ്. സർവ്വസ്തുതിയുംഅല്ലാഹുവിന്നാണ്. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. അവനൊരു കൂട്ടുകാരുമില്ല. റിപ്പോർട്ടർപറയുന്നു: അവനാണ് അധികാരവും അവന്നാണ് സർവ്വസ്തുതിയും എന്നും കൂടി അക്കൂട്ടത്തിൽഅവിടുന്ന് പറഞ്ഞതായി ഞാൻ ഓർക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. എന്റെ നാഥാ!ഈ രാത്രിയിലുള്ളതിന്റെ ന?യും അതിന്റെ ശേഷമുള്ളതിന്റെ ന?യും നിന്നോട് ഞാൻഅപേക്ഷിക്കുന്നു. ഈ രാത്രിയുടെ തി?യിൽ നിന്നും അതിന്റെ ശേഷമുള്ളതിന്റെ തി?യിൽ നിന്നുംനിന്നോട് ഞാൻ രക്ഷതേടുന്നു. നാഥാ! ഉദാസീനതയിൽ നിന്നും ഉപദ്രവകരമായ വാർദ്ധക്യത്തിൽ
- നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. അപ്രകാരം തന്നെ നരകശിക്ഷയിൽ നിന്നും ഖബർശിക്ഷയിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു. നേരം പുലർന്നാൽ ഞങ്ങൾക്ക്പ്രഭാതമുണ്ടായിരിക്കുന്നു. ഈ പ്രഭാതത്തിലെ അധികാരങ്ങളെല്ലാം അല്ലാഹുവിന്റേതാണ് എന്നആമുഖത്തോടെ മുൻ വചനങ്ങൾ ആവർത്തിക്കുമായിരുന്നു. (മുസ്ലിം)
- അബ്ദുല്ലയിൽ നിന്ന് നിവേദനം: നബി(സ) എന്നോട് പറഞ്ഞു: രാവിലേയും വൈകുന്നേരവുംഇഖ്ലാസും മുഅവിടതൈനിയും മൂന്ന് വീതം ഓതൂ! എല്ലാ കാര്യങ്ങൾക്കും നിനക്ക് മതിയായിതീരും. (അബൂദാവൂട്, തിർമിദി)ഉസ്മാൻ(റ)വിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ഓരോ ദിവസവും രാവിലേയുംവൈകുന്നേരവും ബിസ്മില്ലാഹില്ലദീ ലാ യളൂർറു മഅസ്മിഹി ശൈഉൻ ഫിൽ അർളിവലാഫിസ്സമാഇ വഹുവസ്സമീഉൽ അലീം. എന്ന് മൂന്ന് പ്രാവശ്യം വല്ലവനും പറഞ്ഞാൽ അവനെയാതൊന്നും ഉപദ്രവിക്കുകയില്ല. (അബൂദാവൂട്, തിർമിദി)