1. ഇബ്നുഉമർ(റ) നിവേദനം: നജ്ദിന്റെ ഭാഗത്ത് പോയിട്ട് ഞാൻ തിരുമേനി(സ) യോടൊപ്പം യുദ്ധം ചെയ്തു. അന്നേരം ഞങ്ങൾ ശത്രുക്കളെ അഭിമുഖീകരിക്കുകയും അവർക്കെതിരിൽ യുദ്ധം ചെയ്യാൻ അണിനിരക്കുകയും ചെയ്തു. ആ ഘട്ടത്തിൽ ഞങ്ങൾക്ക് ഇമാമായി നിന്നുകൊണ്ട് നമസ്കരിക്കുവാൻ തിരുമേനി(സ) എഴുന്നേറ്റുനിന്നു. അന്നേരം ഞങ്ങളിൽ ഒരു വിഭാഗം ശത്രുവിനെ അഭിമുഖീകരിച്ചുകൊണ്ട് നില കൊള്ളുകയും ചെയ്തു. അങ്ങനെ തിരുമേനി(സ) യോടൊപ്പം നമസ്കരിച്ച വിഭാഗക്കാരോടുകൂടി, തിരുമേനി(സ) റുകൂഉം രണ്ടു സുജൂദും ചെയ്തു. എന്നിട്ട് നമസ്കാരത്തിൽ പങ്കെടുക്കാതെ ശത്രുവിനെ അഭിമുഖീകരിച്ചുകൊണ്ടു നിന്ന ആ വിഭാഗക്കാർ നിൽക്കുന്ന സ്ഥാനത്തേക്ക് ഇവർ പിന്മാറി. ഉടനെ അവർ അവിടം വിട്ടിട്ട് തിരുമേനി(സ) യോടൊപ്പം നമസ്കാരത്തിൽ ചേർന്നു. അവരോട് കൂടി തിരുമേനി(സ) ഒരു റുകൂഅ് ചെയ്തു. രണ്ടു സുജൂദും. അനന്തരം തിരുമേനി(സ) സലാം ചൊല്ലി നമസ്കാരത്തിൽ നിന്ന് വിരമിച്ചു. പിന്നീട് രണ്ടു വിഭാഗക്കാരിൽ ഓരോ വിഭാഗവും ഒരു റുകൂഉം രണ്ടു സുജൂദും സ്വന്തം നമസ്കരിച്ചിട്ട് നമസ്കാരം പൂർത്തിയാക്കി. (ബുഖാരി. 2. 14. 64)
  2. ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) നമസ്കരിക്കുവാൻ നിന്നു. ജനങ്ങൾ അദ്ദേഹത്തിന്റെ കൂടെ നമസ്കരിക്കുവാൻ വേണ്ടി എഴുന്നേറ്റു നിന്നു. നബി(സ) തക്ബീർ ചൊല്ലിയപ്പോൾ അവരും തക്ബീർ ചൊല്ലി. റുകൂഉം സുജൂദും ചെയ്തപ്പോൾ ജനങ്ങളും അവ തിരുമേനി(സ)യുടെ കൂടെ നിർവ്വഹിച്ചു. അനന്തരം രണ്ടാം റക്അത്തിലേക്ക് നബി(സ) എഴുന്നേറ്റു. അപ്പോൾ ഒരു റക്അത്തു നമസ്കരിച്ചവർ എഴുന്നേറ്റ് അവരുടെ സഹോദരന്മാർക്ക് വേണ്ടി കാവൽനിന്നു. ശേഷം മറ്റൊരു വിഭാഗം വന്നു നബി(സ)യുടെ കൂടെ റുകൂഉം സുജൂദും ചെയ്തു. എല്ലാവരും നമസ്കരിക്കുകയും ചിലർ ചിലർക്ക് കാവൽ നിൽക്കുകയും ചെയ്തു. (ബുഖാരി. 2. 14. 66)



<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>