1. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനം വന്നവരാണ്‌. പക്ഷെപുനരുത്ഥാന ദിവസം ആദ്യം (സ്വർഗ്ഗത്തിൽ) പ്രവേശിക്കുന്നവരുമാണ്‌. പൂർവ്വവേദക്കാർക്ക്നമ്മേക്കാൾ മുമ്പ്തന്നെ വേദങ്ങൾ നൽകപ്പെട്ടു. പിന്നീട്‌ പറയുകയാണെങ്കിൽ അവരോട്പ്രാർത്ഥനക്കായി സമ്മേളിക്കാൻ കൽപ്പിച്ച ദിവസം ഈ (വെള്ളിയാഴ്ച) ദിവസം തന്നെയാണ്‌.എന്നിട്ട്‌ അവരതിൽ ഭിന്നിപ്പുണ്ടാക്കി. അവസാനം അല്ലാഹു നമുക്ക്‌ ആ ദിവസംചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ട്‌ മനുഷ്യർ ആ വിഷയത്തിൽ നമ്മുടെ പിന്നാലെയാൺപോരുന്നത്‌. ജൂതന്മാർ (വെള്ളിയാഴ്ചയുടെ) പിറ്റേന്നും (ശനിയാഴ്ച) ക്രിസ്ത്യാനികൾ അതിന്റെപിറ്റേന്നും (ഞായറാഴ്ച) പ്രാർത്ഥനക്കു വേണ്ടിയുള്ള സമ്മേളന ദിവസമായി ആചരിച്ചുവരുന്നു.(ബുഖാരി. 2.13.1)
  2. ഇബ്നുഉമർ(റ) നിവേദനം: നിങ്ങളിൽ വല്ലവനും ജുമുഅക്ക്‌ വന്നാൽ അവൻ കുളിക്കണം.(ബുഖാരി. 2.13.2)
  3. ഇബ്നുഉമർ(റ) നിവേദനം: ഒരു വെള്ളിയാഴ്ച ഉമർ(റ)ജനങ്ങളോട്പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ നബി(സ)യുടെ സഹാബിമാരിൽ നിന്നുള്ള ഒരാൾ പള്ളിയിൽപ്രവേശിക്കുകയുണ്ടായി. അദ്ദേഹം ആദ്യത്തെ മുഹാജിറുകളിൽ വെട്ട വ്യക്തിയുമാണ്‌. അപ്പോൾഉമർ(റ) അദ്ദേഹത്തോട്‌ ഇതേത്‌ സമയമാണ്‌ എന്ന്‌ വിളിച്ചു ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഞാനിന്ന്ഒരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. എന്നിട്ട്‌ ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കുംബാങ്കു വിളിച്ചു. തന്നിമിത്തം ഞാൻ വുളു മാത്രം എടുത്തു. മറ്റൊന്നും വർദ്ധിപ്പിച്ചിട്ടില്ല. ഉമർ(റ)ചോദിച്ചു: വുളു മാത്രം എടുക്കുകയോ? നിശ്ചയം തിരുമേനി(സ) കുളിക്കാൻ കൽപ്പിക്കാറുള്ളത്‌ നീമനസ്സിലാക്കിയിട്ടുണ്ട്‌. (ബുഖാരി. 2.13.3)
  4. അബൂസഈദുൽ ഖുദ്‌രി(റ) നിവേദനം: തിരുമേനി(സ) അരുളി: പ്രായപൂർത്തിയെത്തിയ എല്ലാമനുഷ്യർക്കും വെള്ളിയാഴ്ച ദിവസം കുളി നിർബന്ധമാണ്‌. (ബുഖാരി. 2.13.4)
  5. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തുകുളിക്കും പോലെ കുളിച്ചു. എന്നിട്ട്‌ ജുമുഅഃക്ക്‌ പുറപ്പെട്ടു. എന്നാൽ അവൻ ഒരു ഒട്ടകത്തെ ബലികഴിച്ചവന്‌ തുല്യനാണ്‌. രണ്ടാമത്തെ മണിക്കൂറിലാണ്‌ ഒരുത്തൻ ജുമുഅക്ക്‌ പോയതെങ്കിൽ അവൻഒരു പശുവിനെ ബലികഴിച്ചവനു തുല്യനാണ്‌. മൂന്നാമത്തെ മണിക്കൂറിലാണ്‌ ഒരുത്തൻപോയതെങ്കിൽ കൊമ്പുള്ള ഒരു ആടിനെ ബലി കഴിച്ചവന്‌ തുല്യനാണ്‌. നാലാമത്തെമണിക്കൂറിലാണ്‌ ഒരുത്തൻ പോയതെങ്കിൽ അവൻ ഒരു കോഴിയെ ബലികഴിച്ചവന്‌ തുല്യനാണ്‌.അഞ്ചാമത്തെ മണിക്കൂറിലാണ്‌ ഒരുത്തൻ പോയതെങ്കിൽ അവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരുകോഴിമുട്ട നൽകിയവന്‌ തുല്യനാണ്‌. അങ്ങനെ ഇമാമ്‌ പള്ളിയിലേക്ക്‌ പുറപ്പെട്ടുകഴിഞ്ഞാൽഅല്ലാഹുവിന്റെ സ്മരണ വാക്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുവാൻ മലക്കുകൾ അവിടെ ഹാജറാവും.(ബുഖാരി. 2.13.6)
  6. സൽമാനുൽ ഫാരിസി(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യൻ വെള്ളിയാഴ്ച ദിവസംകുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്തു. തന്റെ പക്കലുള്ള എണ്ണയിൽ നിന്ന്അൽപമെടുത്ത്‌ മുടിയിൽ പൂശി അല്ലെങ്കിൽ തന്റെ വീട്ടിലെ സുഗന്ധദ്രവ്യം അൽപമെടുത്ത്ശരീരത്തിൽ ഉപയോഗിച്ചു. എന്നിട്ട്‌ അവൻ ജുമുഅക്ക്‌ പുറപ്പെട്ടു. രണ്ടു പേരെ പിടിച്ചുമാറ്റിയിട്ട്‌അവരുടെ നടുവിൽ ഇരിക്കുകയോ അതിലൂടെ കടന്നുപോവുകയോ ചെയ്തില്ല. എന്നിട്ട്‌ അവനോട്നമസ്കരിക്കുവാൻ കൽപിച്ചതു അവൻ നമസ്കരിച്ചു. അനന്തരം ഇമാംസംസാരിക്കാനൊരുങ്ങിയപ്പോൾ അവൻ നിശബ്ദനായിരുന്നു. എന്നാൽ ആ ജുമുഅ: മുതൽഅടുത്ത ജുമുഅ: വരെയുള്ള കുറ്റങ്ങൾ അവന്‌ അല്ലാഹു പൊറുത്തു കൊടുക്കാതിരിക്കുകയില്ല.(ബുഖാരി. 2.13.8)
  7. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നിങ്ങൾ വെള്ളിയാഴ്ച ദിവസം കുളിക്കുവിൻ, നിങ്ങളുടെ തലകഴുകുകയും ചെയ്തുകൊള്ളുവിൻ-നിങ്ങൾക്ക്‌ ജാനാബത്തില്ലെങ്കിലും ശരി അപ്രകാരം തന്നെനിങ്ങൾ സുഗന്ധദ്രവ്യം ഉപയോഗിക്കുവിൻ എന്ന്‌ തിരുമേനി(സ) നിർദ്ദേശിച്ചതായി ജനങ്ങൾപറയുന്നുണ്ടല്ലോ എന്ന്‌ ഇബ്നുഅബ്ബാസി(റ)നോട്‌ ചിലർ ചോദിച്ചു. അപ്പോൾ അദ്ദേഹം മറുപടിപറഞ്ഞു. കുളിയുടെ കാര്യം ശരി തന്നെ. പക്ഷെ, സുഗന്ധ ദ്രവ്യത്തിന്റെ കാര്യം (അതിങ്കൽപ്പിച്ചതു) എനിക്കറിയില്ല. (ബുഖാരി. 2.13.9)
  8. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: വെള്ളിയാഴ്ച ദിവസത്തെ കുളിയുടെ നിർദ്ദേശത്തെ സംബന്ധിച്ച്‌അദ്ദേഹത്തോട്‌ പറയപ്പെട്ടു. ഞാൻ ചോദിച്ചു. അവൻ സുഗന്ധദ്രവ്യവും അല്ലെങ്കിൽ എണ്ണയുംഉപയോഗിക്കേണ്ടതുണ്ടോ? അപ്പോൾ ഇബ്നുഅബ്ബാസ്‌(റ) പറഞ്ഞു: എനിക്കറിയുകയില്ല.(ബുഖാരി. 2.13.10)
  9. ഇബ്നുഉമർ(റ) നിവേദനം: പട്ടുനൂൽ ഇടകലർത്തി നെയ്ത ഒരു വസ്ത്രം പള്ളിയുടെ വാതിൽക്കൽവിൽപ്പനക്ക്‌ വെച്ചിരിക്കുന്നത്‌ ഉമർ(റ) കണ്ടു. അപ്പോൾ തിരുമേനി(സ)യെ അദ്ദേഹം ഇപ്രകാരംഉണർത്തി. അല്ലാഹുവിന്റെ ദൂതരേ, ഈ വസ്ത്രം താങ്കൾ വിലക്ക്‌ വാങ്ങിയിട്ട്‌ വെള്ളിയാഴ്ച ദിവസംനിവേദക സംഘങ്ങളെ സ്വീകരിക്കുവാനും ധരിച്ചെങ്കിൽ നന്നായിരുന്നു. അപ്പോൾ തിരുമേനി(സ)അരുളി: പരലോകത്തു ന?യുടെ ഒരംശവും ലഭിക്കാനില്ലാത്തവൻ മാത്രമേ ഈ വസ്ത്രംധരിക്കുകയുള്ളു. പിന്നീടൊരിക്കൽ അത്തരം കുറെ വസ്ത്രങ്ങൾ തിരുമേനി(സ)ക്ക്‌ വന്നു കിട്ടി.അപ്പോൾ അതിലൊന്ന്‌ തിരുമേനി(സ) ഉമർ(റ) ന്‌ നൽകി. അന്നേരം ഉമർ(റ) പറഞ്ഞു:അല്ലാഹുവിന്റെ പ്രവാചകരേ! അവിടുന്ന്‌ എനിക്കതു ധരിക്കാൻ തരുന്നു! ഉത്തരാദിന്റെവസ്ത്രത്തിന്റെ കാര്യത്തിൽ ഇവിടുന്നു ചിലതെല്ലാം അരുളുകയുണ്ടായല്ലോ? അപ്പോൾതിരുമേനി(സ) അരുളി: നിങ്ങൾക്ക്‌ ധരിക്കാൻ വേണ്ടിയല്ല അത്‌ ഞാൻ നിങ്ങൾക്ക്‌ നൽകുന്നത്‌.അപ്പോൾ മക്കയിൽ താമസിച്ചിരുന്ന ബഹുദൈവവിശ്വാസിയായ തന്റെ ഒരു സഹോദരന്ന്‌ ഉമർ(റ)അതു ധരിക്കാൻ കൊടുത്തു. (ബുഖാരി. 2.13.11)
  10. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്റെ സമുദായത്തിന്‌ വിഷമം നേരിടുമെന്ന്ഞ്ഞാൻ ഭയന്നിരുന്നില്ലെങ്കിൽ എല്ലാ നമസ്കാരത്തോടൊപ്പവും ദന്തശുദ്ധി വരുത്താൻ ഞാനവരോട്കൽപ്പിക്കുമായിരുന്നു. (ബുഖാരി. 2.13.12)
  11. അനസ്‌(റ) നിവേദനം: ദന്തശുദ്ധീകരണത്തിന്റെ വിഷയത്തിൽ ഞാൻ നിങ്ങളെ വളരെയധികംഉപദേശിച്ചുകഴിഞ്ഞിട്ടുണ്ട്‌. (ബുഖാരി. 2.13.13)
  12. ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി എഴുന്നേറ്റാൽ തന്റെ വായ ശുദ്ധിയാക്കാറുണ്ട്‌.(ബുഖാരി. 2.13.14)
  13. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) വെള്ളിയാഴ്ച ദിവസം സുഭി നമസ്കാരത്തിൽഅലിഫ്ലാമീം തൻസീൽ (സജദ) യും ഹൽ അത്താഅലൽ ഇൻസാനി എന്നീ രണ്ടുഅദ്ധ്യായങ്ങൾ ഓതാറുണ്ടായിരുന്നു. (ബുഖാരി. 2.13.16)
  14. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നബി(സ)യുടെ പള്ളിയിൽ സംഘടിപ്പിച്ച ജുമുഅ: ക്ക്‌ ശേഷംആദ്യമായി സംഘടിപ്പിക്കപ്പെട്ട ജുമുഅ: അബ്ദുൽഖൈസിന്റെ ബഹ്‌റൈനിലെ ഹുവാസിഗ്രാമത്തിലെ പള്ളിയിലാണ്‌. (ബുഖാരി. 2.13.17)
  15. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഏഴ്‌ ദിവസത്തിൽ ഒരു ദിവസമെങ്കിലുംകുളിക്കേണ്ടത്‌ ഓരോ മുസ്ലിമിന്റെയും ചുമതലയാണ്‌. അന്നേരം അവൻ തന്റെ തലയും ശരീരവുംവെള്ളംകൊണ്ട്‌ കഴുകണം. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആഴ്ചയിൽ ഒരുദിവസമെങ്കിലും കുളിക്കൽ ഓരോ മുസ്ലീമിനും നിർബന്ധമാണ്‌. (ബുഖാരി. 2.13.21)
  16. ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങൾ സ്ത്രീകൾക്ക്‌ പള്ളിയിൽ പോവാൻരാത്രിയിൽ (പോലും) അനുമതി നൽകുവിൻ. (ബുഖാരി. 2.13.22)
  17. ഇബ്നുഉമർ(റ) നിവേദനം: ഉമർ(റ)ന്റെ ഭാര്യ സുഭി നമസ്കാരത്തിനും ഇശാനമസ്കാരത്തിനുംപള്ളിയിൽ ജമാഅത്തിന്‌ പങ്കെടുക്കാറുണ്ട്‌. അപ്പോൾ അവരോട്‌ പറയപ്പെട്ടു. എന്തിന്‌ നിങ്ങൾപുറപ്പെടണം. ഉമർ(റ) ന്‌ അതു വെറുപ്പാണെന്നും അഭിമാനരോഷുണ്ടെന്നും നിങ്ങൾക്കറിയാമല്ലോ.ഉടനെ അവർ പറയും. എന്നാൽ എന്തുകൊണ്ട്‌ അദ്ദേഹം എന്നെ ജമാഅത്തിൽ പങ്കെടുക്കുന്നതിൽനിന്ന്‌ വിരോധിക്കുന്നില്ല? അപ്പോൾ പറഞ്ഞു. അല്ലാഹുവിന്റെ സൃഷ്ടികളായ സ്ത്രീകളെഅല്ലാഹുവിന്റെ പള്ളിയിൽ നിന്ന്‌ നിങ്ങൾ തടയരുതെന്ന്‌ തിരുമേനി(സ)യുടെ പ്രഖ്യാപനം തന്നെ.(ബുഖാരി. 2.13.23)
  18. ആയിശ(റ) നിവേദനം: ആളുകൾ അകലെയുള്ള അവരുടെ ഗൃഹങ്ങളിൽ നിന്നും മേലെ മദീനാപ്രദേശങ്ങളിൽ നിന്നും ഊഴമിട്ടാണ്‌ ജുമുഅ: ക്ക്‌ വരാറുണ്ടായിരുന്നത്‌. പൊടിയിൽചവിട്ടികൊണ്ടാണവർ വരിക. അപ്പോൾ അവരുടെ ശരീരത്തിലും വസ്ത്രത്തിലും പൊടിപാറിപറ്റും.അതോടൊപ്പം വിയർപ്പും. എന്നിട്ട്‌ ദുർഗന്ധമുള്ള വിയർപ്പാണ്‌ അവരിൽ നിന്നു പുറത്തേക്ക്‌വന്നുകൊണ്ടിരിക്കുക. ഒരിക്കൽ ഒരു മനുഷ്യൻ അവരിൽ നിന്ന്‌ തിരുമേനി(സ)യുടെ അടുക്കൽവന്നു. അവിടുന്നു എന്റെ അടുക്കൽ ഇരിക്കുകയായിരുന്നു. അപ്പോൾ തിരുമേനി(സ) അരുളി:നിങ്ങൾ ഈ ദിവസം ദേഹവും വസ്ത്രവും ശുചീകരിച്ചാൽ നന്നായിരുന്നു. (ബുഖാരി. 2.13.25)
  19. ആയിശ(റ) നിവേദനം: ആളുകൾ തങ്ങളുടെ ജോലികൾ സ്വയം നിർവ്വഹിക്കുകയായിരുന്നുതിരുമേനി(സ)യുടെ കാലത്തു പതിവ്‌. അവർ ജുമുഅ: ക്ക്‌ പോകുന്നതും അതേനിലക്കുതന്നെയായിരുന്നു. അപ്പോൾ തിരുമേനി(സ) അവരെ ഉപദേശിച്ചു. നിങ്ങൾ കുളിച്ചുവന്നെങ്കിൽ നന്നായിരുന്നു. (ബുഖാരി. 2.13.26)
  20. അനസ്‌(റ) നിവേദനം: സൂര്യൻ ആകാശ മദ്ധ്യത്തിൽ നിന്നും തെറ്റുന്ന സ?അഭത്തിലാൺതിരുമേനി(സ) ജുമുഅ: നമസ്കരിക്കാറുണ്ടായിരുന്നത്‌. (ബുഖാരി. 2.13.27)
  21. അനസ്‌(റ) നിവേദനം: ഞങ്ങൾ ജുമുഅ: നേരത്തെ നമസ്കരിക്കാറുണ്ടായിരുന്നു. ജുമുഅ: ക്ക്ശേഷമാണ്‌ ഞങ്ങൾ പകളിലെ ഉറക്കം നിർവ്വഹിക്കുക. (ബുഖാരി. 2.13.28)
  22. അനസ്‌(റ) നിവേദനം: ശൈത്യം കഠിനമായാൽ തിരുമേനി(സ) നേരത്തെത്തന്നെനമസ്കരിക്കുകയാണ്‌ പതിവ്‌. ഉഷ്ണം കഠിനമായാലോ, ഉഷ്ണം ശമിക്കുന്ന ഘട്ടം വരേക്കുംനമസ്കാരം പൈന്തിപ്പിക്കുകയും ചെയ്തിരുന്നു. ജുമുഅ: നമസ്കാരത്തെ ഉദ്ദേശിച്ചുകൊണ്ടാൺഅനസ്‌(റ) ഇതു പറയുന്നത്‌. (ബുഖാരി. 2.13.29)
  23. അബൂഅബാസ്‌(റ) നിവേദനം: അദ്ദേഹം ഇബ്നുറിഫാഅ: ജുമുഅ:ക്ക്‌ പോവുന്നത്‌ കണ്ടപ്പോൾപറഞ്ഞു: തിരുമേനി(സ) ഇപ്രകാരം അരുളുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. അല്ലാഹുവിന്റെ മാർഗ്ഗത്തിൽനടന്നിട്ട്‌ വല്ലവന്റേയും പാദങ്ങളിൽ പൊടിപറ്റിയാൽ ആ സ്ഥലം എരിച്ച്‌ കളയരുതെന്ന്‌ നരകത്തോട്‌അല്ലാഹു കൽപിക്കും. (ബുഖാരി. 2.13.30)
  24. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നമസ്കാരത്തിന്‌ ഇഖാമത്തു വിളിക്കപ്പെട്ടാൽനിങ്ങൾ ധൃതി കാണിക്കരുത്‌. നടന്നുകൊണ്ട്‌ പുറപ്പെടുക. ലഭിച്ചതു നമസ്കരിക്കുകയുംനഷ്ടപ്പെട്ടതു പൂർത്തിയാക്കുകയും ചെയ്യുക. (ബുഖാരി. 2.13.31)
  25. അബുക്ഖത്താദ(റ) നിവേദനം: തിരുമേനി(സ) അരുളി: എന്നെ കാണുന്നതുവരെ നിങ്ങൾനമസ്കരിക്കുവാൻ എഴുന്നേൽക്കരുത്‌. നിങ്ങൾക്ക്‌ ശാന്തത്ത നിർബന്ധമാണ്‌. (ബുഖാരി. 2.13.32)
  26. ഇബ്നു ഉമർ(റ) നിവേദനം: ഒരാൾ തന്റെ സഹോദരനെ അവന്റെ സീറ്റിൽ നിന്ന്എഴുന്നേൽപ്പിക്കുകയും എന്നിട്ട്‌ അവൻ അവിടെ ഇരിക്കുകയും ചെയ്യുന്നതു നബി(സ)വിരോധിച്ചിട്ടുണ്ട്‌. ഇതുകേട്ടപ്പോൾ ജുമുഅ: യുടെ സദസ്സിനെ ഉദ്ദേശിച്ചുകൊണ്ടാണോ ഇപ്രകാരംഅരുളിയതെന്ന്‌ ഇബ്നുഉമർ(റ)നോട്‌ ചോദിക്കപ്പെട്ടു. ജുമുഅ:യുടെ സദസ്സും അല്ലാത്തവയും എന്ന്അദ്ദേഹം മറുപടി പറഞ്ഞു. (ബുഖാരി. 2.13.34)
  27. സായിബ്ബ്നുയസീദ്‌(റ) നിവേദനം: തിരുമേനി(സ) യുടേയും അബൂബക്കർ(റ)വിന്റെയുംഉമർ(റ)വിന്റെയും കാലങ്ങളിൽ വെള്ളിയാഴ്ച ദിവസം ആദ്യത്തെ ബാങ്ക്‌ വിളിച്ചിരുന്നത്‌ ഇമാമ്മിമ്പറി​‍േ?ൽ ഇരുന്നു കഴിഞ്ഞ ഉടനെയായിരുന്നു. പിന്നീട്‌ ഉസ്മാൻ(റ)ന്റെ ഭരണകാലം വരികയുംജനങ്ങളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ സൗറാഈന്റെ മുകളിൽ വെച്ച്‌ മൂന്നാമതൊരുബാങ്കുകൂടി വിളിക്കൽ വർദ്ധിച്ചു. (ബുഖാരി. 2.13.35)
  28. സായിബ്‌(റ) നിവേദനം: മദീനക്കാർ വർദ്ധിച്ചപ്പോൾ മൂന്നാമത്തെ ബാങ്ക്‌ വർദ്ധിച്ചതു ഉസ്മാൻ(റ)ആണ്‌. തിരുമേനി(സ)യുടെ കാലത്ത്‌ ബാങ്ക്‌ വിളിക്കാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു.വെള്ളിയാഴ്ച ദിവസം ബാങ്ക്‌ വിളിക്കുന്നത്‌ ഇമാം മിമ്പറി​‍േ?ൽ ഇരുന്നു കഴിയുമ്പോഴായിരുന്നു.(ബുഖാരി. 2.13.36)
  29. മുആവിയ്യ(റ) നിവേദനം: അദ്ദേഹം ഒരു വെള്ളിയാഴ്ച ദിവസം മിമ്പറി​‍േ?ൽ കയറിയിരുന്നു. എന്നിട്ട്ബാങ്ക്‌ വിളിക്കുന്നവൻ ബാങ്ക്‌ വിളിക്കാൻ തുടങ്ങുകയും അദ്ദേഹം അല്ലാഹു അക്ബർ, അല്ലാഹുഅക്ബർ എന്നു പറയുകയും ചെയ്തപ്പോൾ അപ്രകാരം തന്നെ മുആവിയ്യ:(റ)യും പറഞ്ഞു:അശദുഅൻലാഇലാഹ ഇല്ലല്ലാഹു എന്ന്‌ പറഞ്ഞപ്പോൾ വഅന (ഞാനും) എന്നു മുആവിയ്യ:(റ)ഏറ്റു പറഞ്ഞു: ഇപ്രകാരം തന്നെ അശദൂഅന്നമുഹമ്മദൻ റസൂലുല്ലാഹി എന്ന്‌ വിളിക്കുന്നവൻവിളിച്ചു പറഞ്ഞപ്പോൾ, വഅന (ഞാനും) എന്ന്‌ മുആവിയ്യ: ഏറ്റു പറഞ്ഞു. അങ്ങനെ ബാങ്ക്‌ വിളികഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ജനങ്ങളേ! തിരുമേനി(സ) ഈ സ്ഥാനത്തിരിക്കുകയും ബാങ്ക്‌വിളിക്കുകയും ചെയ്തപ്പോൾ എന്നിൽ നിന്ന്‌ നിങ്ങൾ കേട്ടപ്രകാരം തിരുമേനി(സ) പറയുന്നതായിട്ട്ഞ്ഞാൻ കേട്ടിരിക്കുന്നു. (ബുഖാരി. 2.13.37)
  30. ജാബിർ(റ) നിവേദനം: ഈത്തപ്പനയുടെ ഒരു കഷ്ണത്തി​‍േ?ൽ നിലയുറപ്പിച്ചുകൊണ്ടാൺതിരുമേനി(സ) ആദ്യം ഖുതുബ നിർവ്വഹിച്ചിരുന്നത്‌. പിന്നീട്‌ മിമ്പറ സ്ഥാപിതമായപ്പോൾ പഴയത്‌അവിടെ നിന്ന്‌ നീക്കം ചെയ്തു. അപ്പോൾ പൂർണ്ണഗർഭിണികളായ ഒട്ടകങ്ങൾ കരയുംപോലെയുള്ളകരച്ചിൽ ഞങ്ങൾ കേട്ടു. അന്നേരം തിരുമേനി(സ) ഇറങ്ങിയിട്ട്‌ തന്റെ കൈ ആ മരക്കഷ്ണത്തി​‍േ?ൽവെച്ചു. (ബുഖാരി. 2.13.41)
  31. ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) നിന്നു കൊണ്ടാണ്‌ പ്രസംഗം നിർവ്വഹിച്ചിരുന്നത്‌.അതിനുശേഷം ഇരിക്കും. പിന്നീട്‌ വീണ്ടും എഴുന്നേറ്റു നിൽക്കും. നിങ്ങൾ ഇന്നുചെയ്യുന്നതുപോലെത്തന്നെ. (ബുഖാരി. 2.13.43)
  32. അബൂമൈദുസ്സാഇദി(റ) നിവേദനം: അദ്ദേഹം പറഞ്ഞു: ഒരു ദിവസം രാത്രി ഇശാനമസ്കാരശേഷംതിരുമേനി(സ) എഴുന്നേറ്റ്‌ നിന്നിട്ട്‌ അല്ലാഹുവിനെ സ്തുതിച്ചു. ശഹാദത്തുചൊല്ലി. അനന്തരംഅമ്മാബഅ​‍്ദ്‌ എന്നു പറഞ്ഞുകൊണ്ട്‌ പ്രസംഗം ആരംഭിച്ചു. (ബുഖാരി. 2.13.47)
  33. മിസ്‌വർ(റ) നിവേദനം: തിരുമേനി(സ) എഴുന്നേറ്റുനിന്ന്‌ പ്രസംഗമാരംഭിച്ചു. അതിനുമുമ്പായിതശഹുദിന്നു ശേഷം അവിടുന്ന്‌ അമ്മാബഅ​‍്ദ്‌ ചൊല്ലുന്നത്‌ ഞാൻ കേട്ടു. (ബുഖാരി. 2.13.48)
  34. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കൽ മിമ്പറ​‍േ?ൽ കയറി. അവിടുന്ന്‌ മിമ്പറി​‍േ?ൽകയറി ഇരുന്ന അവസാനത്തെ ഇരുത്തമായിരുന്നു അത്‌. രണ്ടു ചുമലും ഒരു വസ്ത്രവും കൊണ്ട്മൂടിപ്പുതച്ചുകൊണ്ടാണ്‌ തിരുമേനി(സ) മിമ്പറി​‍േ?ൽ കയറിയത്‌. ഒരു കറുത്ത തുണിക്കഷ്ണംതലക്ക്‌ കെട്ടിയിട്ടുമുണ്ട്‌. എന്നിട്ട്‌ അല്ലാഹുവിന്റെ മഹത്വത്തെ തിരുമേനി(സ) പ്രകീർത്തനം ചെയ്തു.ശേഷം പറഞ്ഞു. ജനങ്ങളേ! എന്റെ അടുക്കലേക്ക്‌ അടുത്തിരിക്കുവിൻ. അപ്പോൾ അവരെല്ലാവരുംകൂടി തിരുമേനി(സ)യുടെ അടുത്തിരുന്നു. ശേഷം അവിടുന്നു പറഞ്ഞു. അമ്മാബഅ​‍്ദു.അൻസാരികളായ ഈ ഗോത്രക്കാർ ഭാവിയിൽ ന്യൂനപക്ഷമാകും. മറ്റുള്ളവർവർദ്ധിച്ചുകൊണ്ടുമിരിക്കും. അതുകൊണ്ട്‌ മുഹമ്മദിന്റെ സമുദായത്തിന്റെ ഭരണകാര്യങ്ങളിൽവല്ലതും വല്ലവനും ഏറ്റെടുത്തു. എന്നിട്ട്‌ ആ സ്ഥാനത്തിരുന്നുകൊണ്ട്‌ വല്ലവനും ഉപകാരംചെയ്യാനോ ഉപദ്രവമേൽപ്പിക്കാനോ അവന്‌ അവസരം ലഭിച്ചു. എന്നാൽ ന?ചെയ്യുന്നവന്റെ ന?യെഅവൻ സ്വീകരിക്കട്ടെ. തി? ചെയ്യുന്നവരുടെ തി? മാപ്പ്‌ ചെയ്തുവിടുകയും ചെയ്യട്ടെ. (ബുഖാരി.2.13.49)ജാബിർ(റ) നിവേദനം: ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുത്തുബനിർവ്വഹിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ പള്ളിയിൽ കയറി വന്നു. അപ്പോൾ തിരുമേനി(സ)ചോദിച്ചു. ഇന്നവനേ! നീ (തഹിയ്യത്ത്‌) നമസ്കരിച്ചുവോ? ഇല്ലെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു.തിരുമേനി(സ) പറഞ്ഞു: നീ എഴുന്നേറ്റ്‌ നമസ്കരിക്കുക. (ബുഖാരി. 2.13.52)
  35. അനസ്‌(റ) നിവേദനം: ഒരു വെള്ളിയാഴ്ച ദിവസം തിരുമേനി(സ) പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾഒരാൾ കയറി വന്നു. എന്നിട്ട്‌ അയാൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ! ഒട്ടകങ്ങളും ആടുകളുംനശിച്ചു. അതുകൊണ്ട്‌ താങ്കൾ അല്ലാഹുവിനോട്‌ ഞങ്ങൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുക. അവൻഞ്ഞങ്ങൾക്ക്‌ മഴ വർഷിപ്പിച്ചു തരുവാൻ. അപ്പോൾ തിരുമേനി(സ) തന്റെ കൈകൾ ഉയർത്തിപ്രാർത്ഥിച്ചു. (ബുഖാരി. 2.13.54)
  36. അനസ്‌(റ) നിവേദനം: തിരുമേനി(സ)യുടെ കാലത്ത്‌ ഒരിക്കൽ ജനങ്ങളെ ഒരു ക്ഷാമം ബാധിച്ചു.അങ്ങനെ ഒരു വെള്ളിയാഴ്ച തിരുമേനി(സ) ഖുതുബ: നിർവ്വഹിച്ചുകൊണ്ടിരിക്കുമ്പോൾ ഒരുഗ്രാമീണൻ എഴുന്നേറ്റ്‌ നിന്നിട്ട്‌, അല്ലാഹുവിന്റെ ദൂതരേ ധനം നശിച്ചു കുടുംബം പട്ടിണിയിലായി,അതുകൊണ്ട്‌ അല്ലാഹുവിനോട്‌ പ്രാർത്ഥിച്ചാലും എന്ന്‌ വിളിച്ചു പറഞ്ഞു. അന്നേരം തിരുമേനി(സ)രണ്ടു കൈകളും മേൽപ്പോട്ടുയർത്തിക്കൊണ്ട്‌ പ്രാർത്ഥിക്കാൻ തുടങ്ങി. അന്നേരം ആകാശത്ത്മേഘത്തിന്റെ ഒരു തുണ്ട്‌ പോലും ഞങ്ങൾക്ക്‌ കാണാൻ കഴിഞ്ഞിരുന്നില്ല. എന്റെ ആത്മാവിനെനിയന്ത്രിച്ചുകൊണ്ടിരിക്കുന്ന അല്ലാഹുവിനെക്കൊണ്ട്‌ സത്യം, തിരുമേനി(സ) തന്റെ കൈകൾതാഴ്ത്തിക്കഴിഞ്ഞില്ല. അപ്പോഴേക്ക്‌ പർവ്വതങ്ങളെപ്പോലെ മേഘപടലങ്ങൾ ആകാശത്ത്പ്രത്യക്ഷപ്പെട്ടു. ചലിക്കാൻ തുടങ്ങി. അവസാനം തിരുമേനി(സ)യുടെ താടിയിലൂടെ മഴവെള്ളംഒലിച്ചു വീണത്‌ ഞാൻ കണ്ടു. അങ്ങനെ അന്നും പിറ്റേന്നും അതിന്റെ അടുത്ത ദിവസവുംഞ്ഞങ്ങൾക്ക്‌ മഴ കിട്ടിക്കൊണ്ടേയിരുന്നു. അവസാനം അടുത്ത ജുമുഅ: വരേക്കും മഴ തുടർന്നു.(അന്നു) ആ ഗ്രാമീണൻ അല്ലെങ്കിൽ മറ്റൊരു ഗ്രാമീണൻ എഴുന്നേറ്റ്‌ നിന്നിട്ട്‌ പറഞ്ഞു.അല്ലാഹുവിന്റെ ദൂതരേ! കെട്ടിടങ്ങൾ വീണു കഴിഞ്ഞു. ധനം വെള്ളത്തിലാണ്ടു.അതുകൊണ്ട്‌അവിടുന്നു ഞങ്ങൾക്കുവേണ്ടി അല്ലാഹുവിനോട്‌ പ്രാർത്ഥിച്ചാലും എന്ന്‌ വിളിച്ചുപറഞ്ഞു. ഉടനെ തിരുമേനി(സ) തന്റെ കൈ രണ്ടും ഉയർത്തിയിട്ടു അല്ലാഹുവേ! ഞങ്ങളുടെചുറ്റുഭാഗവും മഴ വർഷിക്കേണമേ, ഞങ്ങളിൽ മഴ വർഷിപ്പിക്കുന്നത്‌ നിറുത്തേണമേ! എന്നുപ്രാർത്ഥിച്ചു. അങ്ങനെ തിരുമേനി(സ) കൈ ചൂണ്ടിക്കാട്ടിയ ഭാഗങ്ങളിലുള്ള മേഘങ്ങളെല്ലാംഅവിടം വിട്ടുനീങ്ങാൻ തുടങ്ങി. മദീന ഒരു തടാകം പോലെ അവശേഷിച്ചു. മലഞ്ചെരുവുകളിലെഅരുവികൾ ഒരു മാസം വരേക്കും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ ഭാഗങ്ങളിൽ നിന്നു വന്നവരുംമഴയുടെ സമൃദ്ധിയെക്കുറിച്ച്‌ സംസാരിക്കാൻ തുടങ്ങി. (ബുഖാരി. 2.13.55)
  37. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ഇമാം പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾനിന്റെ അടുത്തിരിക്കുന്ന വ്യക്തിയോട്‌ നിശബ്ദമായിരിക്കൂ എന്ന്‌ നീ പറഞ്ഞുപോയെങ്കിൽ നീഅനാവശ്യമാണ്‌ പ്രവർത്തിച്ചിരിക്കുന്നത്‌. (ബുഖാരി. 2.13.56)
  38. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വെള്ളിയാഴ്ച ദിവസം ചില നിമിഷങ്ങളുണ്ട്‌.അല്ലാഹുവിനോട്‌ അനുസരണയുള്ള ദാസന്റെ നമസ്കാരം ആ നിമിഷങ്ങളിൽ നടന്നു. അന്നേരംഅവൻ അല്ലാഹുവിനോട്‌ എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്നു.എന്നാൽ അല്ലാഹു അക്കാര്യം അവന്‌ സാധിച്ചുകൊടുക്കാതിരിക്കുകയില്ല. ആ നിമിഷങ്ങളെക്കുറിച്ച്സംസാരിച്ചപ്പോൾ അത്‌ അൽപം ചില നിമിഷങ്ങൾ മാത്രമാണെന്ന്‌ ഉണർത്തുവാൻ തിരുമേനി(സ)കൈകൊണ്ടു ആംഗ്യം കാണിച്ചു. (ബുഖാരി. 2.13.57)
  39. ജാബിർ(റ) നിവേദനം: ഞങ്ങൾ തിരുമേനി(സ) യോടൊപ്പം ഒരിക്കൽനമസ്കരിച്ചുകൊണ്ടിരുന്നപ്പോൾ ഒട്ടകപ്പുറത്ത്‌ ആഹാരപദാർത്ഥങ്ങൾ കയറ്റിക്കൊണ്ടുള്ള ഒരുവ്യാപാരസംഘം മദീനയിൽ എത്തിച്ചേർന്നു. അപ്പോൾ ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു.പലരും പള്ളിവിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ട്‌ പേർ മാത്രമാണ്‌ നബി(സ) യോടൊപ്പംഅവശേഷിച്ചതു. വ്യാപാരമോ വിനോദമോ കാണുന്നപക്ഷം നിന്നെ നിൽക്കുന്ന സ്ഥിതിയിൽവിട്ടുകൊണ്ട്‌ അവർ അങ്ങോട്ടു തിരിഞ്ഞുപോകും (6:12) എന്ന ഖുർആൻ കൽപന അവതരിപ്പിച്ചത്‌അപ്പോഴാണ്‌. (ബുഖാരി. 2.13.58)
  40. ഇബ്നുഉമർ(റ) നിവേദനം: തിരുമേനി(സ) ളുഹ്‌റിനു മുമ്പ്‌ രണ്ട്‌ റക്‌ൿഅത്തും ളുഹ്‌റിനു ശേഷംരണ്ടു റക്‌ൿഅത്തും സുന്നത്തു നമസ്കരിക്കാറുണ്ടായിരുന്നു. മഗ്‌രിബിനു ശേഷം തന്റെവീട്ടിൽവെച്ച്‌ തിരുമേനി(സ) രണ്ടു റക്‌ൿഅത്തു സുന്നത്ത്‌ നമസ്കരിക്കാറുണ്ട്‌. ഇശാക്ക്‌ ശേഷംരണ്ടു റക്‌ൿഅത്തും ജുമുഅ: ക്ക്‌ ശേഷം പള്ളിയിൽ നിന്ന്‌ പിരിഞ്ഞ്‌ വീട്ടിൽ വന്നാൽ തിരുമേനി(സ)രണ്ടു റൿഅത്തു നമസ്കരിക്കും. (ബുഖാരി. 2.13.59)
  41. സഹ്ല്‌(റ) നിവേദനം: ജുമുഅ: ക്ക്‌ ശേഷമാണ്‌ ഞങ്ങൾ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയുംചെയ്യാറുണ്ടായിരുന്നത്‌. (ബുഖാരി. 2.13.61)
  42. അബുൽജഅദ്‌(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: മൂന്നു ജുമുഅ:നിസ്സാരമാക്കിക്കൊണ്ട്‌ ഉപേക്ഷിക്കുന്നവന്റെ ഹൃദയത്തിൽ അല്ലാഹു ഒരു മുദ്രവെയ്ക്കുന്നു.(അബൂദാവൂട്‌)
  43. പ്രവാചകനെ പ്രമാണമാക്കി ഇബ്നുഅബ്ബാസ്‌(റ) നിവേദനം ചെയ്തു; അവിടന്നുവെള്ളിയാഴ്ചകളിൽ അസ്സജ്ദ അദ്ധ്യായം 32 യും ഹൽ അത്താഅലൽ ഇൻസാനി അദ്ധ്യായം 76യും പ്രഭാത നമസ്കാരത്തിലും, അൽജുമുഅ അദ്ധ്യായം 62 യും അൽമുനാഫിഖൂനും അദ്ധ്യായം 63ജൂമുഅനമസ്കാരത്തിലും ഓതുക പതിവായിരുന്നു. (അഹ്മദ്‌)അബൂഹുറയ്‌റ(റ)യിൽ നിന്ന്‌ നിവേദനം: സൂര്യനുദിക്കുന്ന ദിവസങ്ങളിൽവെച്ച്‌ ഏറ്റവുംശ്രേഷ്ഠമായത്‌ ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വർഗ്ഗത്തിൽപ്രവേശനം നൽകപ്പെട്ടതും അതിൽ നിന്ന്‌ ബഹിഷ്കരിക്കപ്പെട്ടതും അന്നേ ദിവസമാണ്‌. (മുസ്ലിം)
  44. അബൂഹുറയ്‌റ(റ)യിൽ നിന്നും ഇബ്നുഉമറി(റ)ൽ നിന്നും നിവേദനം: മിമ്പറിന്റെ പടികളിൽനിന്നുകൊണ്ട്‌ നബി(സ) പറയുന്നത്‌ അവരിരുവരും കേട്ടു: ജുമുഅ നമസ്കാരം ഉപേക്ഷിക്കുന്നവർആ വൃത്തിയിൽ നിന്ന്‌ വിരമിച്ചുകൊള്ളട്ടെ. അല്ലാത്തപക്ഷം അവരുടെ ഹൃദയങ്ങളിൽ അല്ലാഹുമുദ്രവെച്ചുകളയും. പിന്നീട്‌ അശ്രദ്ധരുടെ കൂട്ടത്തിലാണ്‌ അവരകപ്പെടുക. (മുസ്ലിം)
  45. സമുറ(റ)യിൽ നിന്ന്‌ നിവേദനം: റസൂൽ(സ) പറഞ്ഞു: വല്ലവനും (കുളിക്കാതെ) വുളുമാത്രംചെയ്യുന്നുവേങ്കിൽ റുഖ്സ കൈകൊണ്ടവനായി. അത്‌ നല്ലതത്രെ. കുളിക്കുന്നതാണ്‌ ഏറ്റവും വലിയപുണ്യം. (അബൂദാവൂട്‌, തിർമിദി)അബൂബുർദത്തി(റ)ൽ നിന്ന്‌ നിവേദനം: അബ്ദുല്ലാഹിബ്നുഉമർ(റ) ഒരിക്കൽ അദ്ദേഹത്തോട്ചോദിച്ചു: നിന്റെ പിതാവ്‌ ജുമുഅയിലെ സവിശേഷ സമയത്തെ സംബന്ധിച്ച്‌ റസൂൽ(സ) യിൽനിന്ന്‌ വല്ലതും ഉദ്ധരിക്കുന്നതായിട്ട്‌ നീ കേട്ടിട്ടുണ്ടോ? ഞാൻ പറഞ്ഞു: അതെ, ഇമാം മിമ്പറിൽഇരുന്നതു മുതൽ നമസ്കാരം നിർവ്വഹിക്കപ്പെടുന്നതുവരെയാണ്‌ ആ പ്രത്യേക സമയമെന്ന്നബി(സ) പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. (മുസ്ലിം)
  46. ഔസി(റ)ല്ല? നിൽന്ന്‌ നിവേദനം: റസൂല്ല?(സ) പറൽഞ്ഞു: നിൽങ്ങളുടെ ഏല്ലഗ്ഗവും പ്രാധാന്യമുള്ള?ദിവസൽങ്ങളില്ല?​‍െൽപ്പൽട്ടതാണ്‌ ജുമുഅ ദിവസം. അതുകൊണ്ട്‌ അ​‍േൽന്നദിവസം നിൽങ്ങല്ല? എല്ലേക്ല പേരില്ല?സ്വലാൽത്ത്‌ ചൊല്ല?​‍ുക. നില്ല?യം നിൽങ്ങളുടെ സ്വലാൽത്ത്‌ എല്ലേക്ല അടുൽക്കല്ല? വെളിവാൽക്ക​‍െൽപ്പടും.(അബൂദാവൂദ്‌)


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>