ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
സ്തോത്രം-13


ബാലാർക്കദ്യുതിദാഡിമീയകുസുമ-
   പ്രസ്പർദ്ധിസർവ്വോത്തമം
മാതസ്ത്വം പരിഗേഹി ദിവ്യവസനം
   ഭക്ത്യാ മയാ കല്പിതം
മുക്താഭിർഗ്രഥിതഞ്ച കഞ്ചുകമിതം
   സ്വീകൃത്യ വിദ്യുത്പ്രഭം
തപ്തസ്വർണ്ണസമാനവർണ്ണമതുലം
   പ്രാവാരമംഗീകുരു.        (13)

[ 23 ]


വിഭക്തി -
ബാലാർക്കദ്യുതിദാഡിമീയകുസുമപ്രസ്പർദ്ധിസർവ്വോത്തമം - അ. ന. ദ്വി. ഏ.
മാതഃ - സ്ത്രീ. സം പ്ര. ഏ.
ത്വം - യു‌ഷ്മ. പ്ര. ഏ.
പരിഗേഹി - ലോട്ട്. ആ. മ. പു. ഏ.
ദിവ്യവസനം - അ. ന. ദ്വി. ഏ.
ഭക്ത്യാ - ഇ. സ്ത്രീ. ത്യേ.ഇ.
മയാ - അസ്മാ. ദ്വി. തൃ. ഏ.
കല്പിതം - അ. ന. ദ്വി. ഏ.
മുക്താഭിഃ - ആ. സ്ത്രീ. തൃ. ബ.
ഗ്രഥിതം - അ. ന. ദ്വി. ഏ.
ച - അവ്യ.
വിദ്യുൽപ്രഭം - അ. ന. ദ്വി. ഏ.
തപ്തസ്വർണ്ണസമാനവർണ്ണം - അ. പു. ദ്വി. ഏ.
അതുലം - അ. പു. ദ്വി. ഏ.
പ്രാവാരം - അ. പു. ദ്വി. ഏ.
അംഗീകുരു - ലോട്ട്. പര. മദ്ധ്യ. ഇ.

അന്വയം - ഹേ മാതഃ ത്വം ബാലാർക്കദ്യുതിദാഡിമീയകുസുമപ്രസ്പർദ്ധി സർവ്വോത്തമം മയാ ഭക്ത്യാ കല്പിതം ദിവ്യവസനം പരിഗേഹി മുക്താഭിഃ ഗ്രഥിതം വിദ്യുൽപ്രഭമിദം കഞ്ചുകം ച സ്വീകൃത്യ തപ്തസ്വർണ്ണസമാനവർണ്ണം അതുലം പ്രാവാരം അംഗീകുരു.

അന്വയാർത്ഥം - അല്ലയോ മാതാവേ, ഭവതി ബാലാർക്കദ്യുതിദാഡിമീയകുസുമപ്രസ്പർദ്ധി സർവോത്തമമായി എന്നാൽ ഭക്തിയോടുകൂടി കല്പിതമായിരിക്കുന്ന ദിവ്യവസനത്തെ പരിഗ്രഹിച്ചാലും. മുക്തകളാൽ ഗ്രഥിതമായി വിദ്യുത്പ്രഭമായിരിക്കുന്ന ഈ കഞ്ചുകത്തേയും സ്വീകരിച്ചിട്ട് തപ്തസ്വർണ്ണ [ 24 ] സമാനവർണ്ണമായി അതുലമായിരിക്കുന്ന പ്രാവാരത്തെ അംഗീകരിച്ചാലും.

പരിഭാ‌ഷ - ബാലാർക്കദ്യുതിദാഡിമീയകുസുമപ്രസ്പർദ്ധി സർവ്വോത്തമം - ബാലാർക്ക ദ്യുതിദാഡിമീയകുസുമപ്രസ്പർദ്ധി സർവ്വോത്തമമായും ഇരിക്കുന്നത്. ബാലാർക്കദ്യുതിദാഡിമീയകുസുമപ്രസ്പർദ്ധി - ബാലർക്കദ്യുതിയേയും ദാഡിമീയകുസുമത്തെയും പ്രസ്പർദ്ധിക്കുന്നത്. ബാലാർക്കദ്യുതി - ബാലസൂര്യ രശ്മി. ദാഡിമീയകുസുമം - മാതളപു‌ഷ്പ്പം. പ്രസ്പർദ്ധിക്ക - ഏറ്റവും വിരോധിക്ക (ജയിക്കയെന്നർത്ഥം). സർവ്വോത്തമം - എല്ലാത്തിനേക്കാളും ശ്രഷ്ടം. കല്പിതം - കല്പിക്കപെട്ടത്. ദിവ്യവസനം - ദിവ്യവസ്ത്രം. പരിഗ്രഹിക്ക - സ്വീകരിക്ക. മുക്തകൾ - മുത്തുകൾ. ഗ്രഥിതം - ഗ്രഥിക്കപെട്ടത്. ഗ്രഥിക്ക - ഉണ്ടാക്ക. വിദ്യൽപ്രഭം - വിദ്യുത്തിന്റെ പ്രഭപോലെയുള്ള പ്രഭയോടു കൂടിയത്. വിദ്യുത് - മിന്നൽ. പ്രഭ - ശോഭ. കഞ്ചുകം - റൗക്ക. തപ്തസ്വർണ്ണസമാനവർണ്ണം - തപ്തസ്വർണ്ണസമാനമായിരിക്കുന്ന വർണ്ണത്തോടുകൂടിയത്. തപ്തവർണ്ണസമാനം - തപ്തമായിരിക്കുന്ന സ്വർണ്ണത്തോടുസമാനം. തപ്തം - തപിപ്പിച്ചത് (ഉരുക്കിയത്) സമാനം - തുല്യം. വർണ്ണം - നിറം. അതുലം - തുലയില്ലാത്തത്. തുല - സാദൃശ്യം. പ്രാവാരം - മൂടുപടം. അംഗീകരിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ അംബേ ഭവതിബാലസൂര്യപ്രഭയേയും മാതളപു‌ഷ്പ്പത്തിന്റെ ശോഭയേയും തോല്പിക്കുന്ന നിറത്തോടു കൂടിയതും എല്ലാ വസ്ത്രങ്ങളേക്കാൾ ശ്രഷ്ഠവും, എന്നാൽ ഭക്തിയോടെ കൊണ്ടുവരപ്പെട്ടതുമായ ഈ ദിവ്യ വസ്ത്രത്തെ സ്വീകരിക്കേണമേ. മിന്നൽപ്രഭ പോലെ ശോഭിക്കുന്നതും മുത്തുരത്നങ്ങൾ പതിച്ചിട്ടുള്ളതുമായ ഈ റൗക്കയേയും ധരിച്ച്, ഉരുക്കിയ സ്വർണ്ണം പോലെയുള്ള നിറമുള്ളതും സാദൃശ്യമില്ലാത്തതുമായ ഈമൂടുപടത്തേയും ഭവതി അംഗീകരിക്കേണമേ. [ 25 ]