ദേവീമാനസപൂജാസ്തോത്രം/സ്തോത്രങ്ങൾ/14
←സ്തോത്രം-13 | ദേവീമാനസപൂജാസ്തോത്രം രചന: സ്തോത്രം-14 |
സ്തോത്രം-15→ |
നവരത്നമയേ മയാർപ്പിതേ
കമനീയേ തപനീയപാദുകേ
സവിലാസമിദം പദദ്വയം
കൃപയാ ധേഹി! സമർച്ചനം ഗൃഹീതും (14)
വിഭക്തി -
നവരത്നമയേ - അ. പു. സ. ഏ.
മയാ - അസ്മ. ദ. തൃ. ഏ.
അർപ്പിതേ - അ. പു. ദ്വി. ദ്വി.
കമനീയേ - അ. പു. ദ്വി. ദ്വി.
തപനീയപാദുകേ - അ. പു. ദ്വി. ദ്വി.
സവിലാസം - ക്രി. വി. അ. ന. ദ്വി. ഏ.
ഇദം - ഇദം ശബ്ദം. ന. ദ്വി.. ഏ.
പദദ്വയം - അ. ന. ദ്വി. ഏ.
കൃപയാ - ആ. സ്ത്രീ. തൃ. ഏ.
ധേഹി - ലോട്ട്. ആ. മധ്യ. ഏ.
സമർച്ചനം - അ. അന. ദ്വി. ഏ.
ഗൃഹീതം - തുമു. അവ്യ.
അന്വയം - (ത്വം) കൃപയാ സമർച്ചനം ഗൃഹീതം നവരത്നമയേ കമനീയേ മയാ അർപ്പിതേ തപനീയപാദുകേ ഇദം പദദ്വയം സവിലാസം ധേഹി.
അന്വയാർത്ഥം - നിന്തിരുവടി കൃപയോടെ അർച്ചനത്തെ ഗ്രഹിപ്പാനായിക്കൊണ്ടു നവരത്നമയങ്ങളായി കമനീയങ്ങളായി എന്നാൽ അർപ്പിതങ്ങളായിരിക്കുന്ന തപനീയപാദുകങ്ങളിൽ ഈ പദദ്വയത്തെ സവിലാസമാകും വണ്ണം ധരിച്ചാലും.
പരിഭാഷ - അർച്ചനങ്ങൾ - പൂജകൾ. ഗ്രഹിക്ക - സ്വീകരിക്ക. നവരത്നമയങ്ങൾ - നവരത്നങ്ങൾ കൊണ്ടുണ്ടാക്കപ്പെട്ടവ. കമനീയങ്ങൾ - മനോഹരങ്ങൾ. അർപ്പിതങ്ങൾ - അർപ്പിക്കപ്പെട്ടവ. അർപ്പിക്കുക - വെയ്ക്കുക. തപ്നീയപാദുകങ്ങൾ - തപനീയ ങ്ങളായിരിക്കുന്ന പാദുകങ്ങൾ. തപനീയങ്ങൾ - പ്രകാശമാനങ്ങൾ. പാദുകങ്ങൾ - മെതിയടികൾ. പദദ്വയം - പദങ്ങളുടെ ദ്വയം. പദങ്ങൾ - കാലുകൾ. ദ്വയം - രണ്ട്. സവിലാസം - വിലാസത്തോടുകൂടെ. വിലാസം - ധീരമായിട്ടുള്ള നോട്ടം. മനോഹരമായിട്ടുള്ള ഗമനം, മന്ദസ്മിതത്തോടുകൂടിയ വാക്ക് ഇവയാകുന്നു വിലാസമെന്നു പറയുന്നത്.
ഭാവം - നിന്തിരുവടി കരുണയോടു കൂടി എന്റെ പൂജയെ സ്വീകരിപ്പാനായിട്ട് നവരത്നങ്ങൾ കൊണ്ടു മനോഹരമാകുംവണ്ണം ഉണ്ടാക്കിയിട്ടുള്ളതും ഭവതിക്കായിട്ട് എന്നാൽ അർപ്പിക്കപ്പെട്ടതും ഏറ്റവും ശോഭിച്ചിരിക്കൂന്നതുമായ ഈ പാദുകങ്ങളിൽ നിന്തിരുവടിയുടെ കാലുകൾ വിലാസത്തോടു കൂടി ചേർക്കേണമേ.